Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

അടുത്ത കൊച്ചി മുസിരിസ് ബിനാലെ ക്യുറേറ്റർ തിരഞ്ഞെടുപ്പിന് അധ്യക്ഷത വഹിക്കാൻ ജിതീഷ് കല്ലാട്ട്

11 MARCH 2026 05:27 PM IST
മലയാളി വാര്‍ത്ത

കൊച്ചി-മുസിരിസ് ബിനാലെ ഏഴാം പതിപ്പിന്റെ ക്യൂറേറ്ററെ തിരഞ്ഞെടുക്കുന്ന സമിതിയുടെ അധ്യക്ഷനായും ബിനാലെയുടെ പ്രസിഡന്റായും പ്രശസ്ത സമകാലീന കലാകാരനും ക്യൂറേറ്ററുമായ ജിതീഷ് കല്ലാട്ട് ചുമതലയേൽക്കുമെന്നു കൊച്ചി ബിനാലെ ഫൗണ്ടേഷൻ അറിയിച്ചു. ഫൗണ്ടേഷന്റെ ചെയർപേഴ്സൺ ഡോ. വേണു വി ആണ് പ്രഖ്യാപനം നടത്തിയത്. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ട്രസ്റ്റി ബോർഡ് അംഗമാണ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിതീഷ്. 'വേൾഡ് എക്സ്പ്ലോറേഷൻസ്' (ലോകാന്തരങ്ങൾ) എന്ന ശീർഷകത്തിൽ 2014-15 ൽ നടന്ന ബിനാലെ രണ്ടാം പതിപ്പിന്റെ ക്യൂറേറ്ററായിരുന്നു അദ്ദേഹം. ബിനാലെ സഹസ്ഥാപകനായ ബോസ് കൃഷ്ണമാചാരി ഈ വർഷം തുടക്കത്തിൽ പ്രസിഡൻ്റ് പദവി ഒഴിയാനുള്ള തീരുമാനമറിയിച്ചതിനെ തുടർന്ന് ബോർഡിന്റെ അഭ്യർത്ഥനപ്രകാരമാണ് ജിതീഷ് ചുമതല ഏറ്റെടുത്തത്.

സുപ്രധാനമായ ഈ ഘട്ടത്തിൽ അടുത്ത ക്യൂറേറ്ററെ തിരഞ്ഞെടുക്കുന്നതിനുള്ള സമിതിയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിന് ജിതീഷിനോട് ഡോ വേണു നന്ദി അറിയിച്ചു. ബിനാലെയുമായുള്ള അദ്ദേഹത്തിന്റെ ദീർഘകാല ബന്ധവും സമകാലിക കലാരംഗത്തെ അന്താരാഷ്ട്ര അനുഭവസമ്പത്തും ഈ ദൗത്യം മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തെ സഹായിക്കുമെന്നും ഡോ. വേണു പറഞ്ഞു. രാജ്യത്തിനകത്തും പുറത്തും സമകാലിക കലയെക്കുറിച്ചുള്ള സംഭാഷണങ്ങൾ രൂപപ്പെടുത്തുന്നതിൽ കൊച്ചി-മുസിരിസ് ബിനാലെ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ജിതീഷ് കല്ലാട്ട് പറഞ്ഞു. “ബോർഡിന്റെ അഭ്യർത്ഥന പ്രകാരം അടുത്ത പതിപ്പിനായുള്ള ക്യൂറേറ്റർ തിരഞ്ഞെടുപ്പ് പ്രക്രിയയെ നയിക്കാൻ ഞാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. തികച്ചും ഗൗരവത്തോടെയും കൃത്യതയോടെയും ഈ ജോലി നിർവഹിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ മുൻനിര സമകാലിക കലാകാരന്മാരിൽ ഒരാളായ കല്ലാട്ടിന്റെ സൃഷ്ടികൾ ഷിക്കാഗോ ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട്, സിഡ്‌നിയിലെ ആർട്ട് ഗാലറി ഓഫ് ന്യൂ സൗത്ത് വെയിൽസ്, മെൽബണിലെ ഇയാൻ പോട്ടർ മ്യൂസിയം ഓഫ് ആർട്ട്, മുംബൈയിലെ ഡോ. ഭാവു ദാജി ലാഡ് മ്യൂസിയം തുടങ്ങി ലോകപ്രശസ്തമായ നിരവധി ഗാലറികളിൽ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. 2017-ൽ ന്യൂഡൽഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് ജിതീഷിന്റെ കലാജീവിതത്തെ ആസ്പദമാക്കി വിപുലമായ പ്രദർശനം ഒരുക്കിയിരുന്നു. ലണ്ടനിലെ ടേറ്റ് മോഡേൺ, ബെർലിനിലെ മാർട്ടിൻ-ഗ്രോപ്പിയസ്-ബൗ, ടോക്കിയോയിലെ മോറി ആർട്ട് മ്യൂസിയം തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലും വെനീസ്, ഗ്വാങ്‌ഷോ, ഹവാന ബിനാലെകളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

2014-ലെ ബിനാലെക്ക് പുറമെ സൗത്ത് സൗത്തിനു വേണ്ടിയുള്ള 'ഐ ഡ്രോ, ദെയർഫോർ തിങ്ക്', സൗതാംപ്ടണിലെ ജോൺ ഹാൻസാർഡ് ഗാലറിയിൽ നടന്ന 'ടാംഗിൾഡ് ഹൈരാർക്കി' തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന ക്യൂറേറ്റോറിയൽ പ്രോജക്റ്റുകളാണ്. നിഖിൽ ചോപ്രയുടെയും എച്ച് എച്ച് ആർട്ട് സ്‌പേസസിന്റെയും നേതൃത്വത്തിൽ 'ഫോർ ദി ടൈം ബീയിംഗ്' എന്ന പ്രമേയത്തിൽ ബിനാലെയുടെ ആറാം പതിപ്പ് നടന്നു വരികയാണ്. 2026 മാർച്ച് 31-ന് ഈ ലക്കം സമാപിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (4 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (4 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (4 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (4 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (5 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (5 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (6 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (6 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (6 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (7 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (7 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (7 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (10 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (10 hours ago)

Malayali Vartha Recommends