വിഷാദം ഗുരുതരമാകുന്നത് പുരുഷന്മാരില്

വിഷാദ രോഗം സ്ത്രീക്കും പുരുഷനും വ്യത്യസ്ത രീതിയിലാണ് ബാധിക്കുന്നത്. പ്രത്യേകിച്ചും കൗമാരക്കാരില്‍. 15 വയസ്സ് ആകുമ്പോഴേക്കും വിഷാദം ബാധിക്കാനുള്ള സാധ്യത ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളില്‍ ഇരട്ടിയാണ്. ഇതിനു നിരവധി കാരണങ്ങളുണ്ട്. ശരീരത്തെപ്പറ്റിയുള്ള ബോധം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ജനിതക ഘടകങ്ങള്‍ മുതലായവ വിഷാദത്തിനു കാരണമാകും. പാരമ്പര്യമായും വിഷാദം പെണ്‍കുട്ടികള്‍ക്ക് പകര്‍ന്നു കിട്ടും.
സ്ത്രീ പുരുഷന്മാരില്‍ വിഷാദം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നത് വ്യത്യസ്ത തരത്തില്‍ ആയിരിക്കുമെന്നു പഠനം. കൗമാരക്കാരായ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വ്യത്യസ്ത തരത്തിലായിരിക്കും വിഷാദം ബാധിക്കുക. ഇവരില്‍ പ്രത്യേകം ചികിത്സ തന്നെ വേണ്ടി വരും. വിഷാദം ബാധിച്ച കൗമാരക്കാരെ സന്തോഷവും സങ്കടവും ഉണ്ടാക്കുന്ന വാക്കുകള്‍ കാണിച്ചു. തുടര്‍ന്ന് എം ആര്‍ ഐ സ്‌കാന്‍ ഉപയോഗിച്ച്. തലച്ചോറിന്റെ പ്രവര്‍ത്തനം മനസിലാക്കി.
ഓരോ ചിത്രങ്ങളോടും വാക്കുകളോടും എങ്ങനെ പ്രതികരിക്കുന്നുവെന്നു നോക്കി. തലച്ചോറിന്റെ പ്രത്യേക ഭാഗങ്ങളില്‍ സ്ത്രീക്കും പുരുഷനും വ്യത്യസ്ത ഫലങ്ങളാണ് ഉണ്ടാകുന്നതെന്നു കണ്ടു. പുരുഷന്മാരില്‍ വിഷാദം നീണ്ടു നില്ക്കുന്നതാണങ്കില്‍ സ്ത്രീകളില്‍ ഇടവേളകളില്‍ ആവും അത് പ്രത്യക്ഷപ്പെടുക. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരെയാകും വിഷാദം ഗുരുതരമായി ബാധിക്കുന്നത്. പുരുഷന്മാരെ ആത്മഹത്യയിലേക്കു പോലും നയിക്കാന്‍ വിഷാദം കാരണമാകും.''
പഠനത്തിനു നേതൃത്വം നല്‍കിയ കേംബ്രിഡ്ജ് സര്‍വകലാശാല ഗവേഷകനായ ജി യു ച്യാങ് പറഞ്ഞു.വിഷാദം ബാധിച്ച 11 നും 18 നും ഇടയില്‍ പ്രായമുള്ള 82 പെണ്‍കുട്ടികളിലും 24 ആണ്‍കുട്ടികളിലും ആണ് പഠനം നടത്തിയത്. 24 പെണ്‍കുട്ടികളും 10 ആണ്‍കുട്ടികളും ആരോഗ്യവാന്മാരായ സന്നദ്ധ പ്രവര്‍ത്തകരായിരുന്നു. 'ഫ്രണ്ടിയേഴ്‌സ് ഇന്‍ സൈക്യാട്രി' എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha