കാന്തമുപയോഗിച്ച് രക്തം ശുദ്ധീകരിക്കാം

രക്തത്തിലെ ബാക്‌ടീരിയയും മറ്റ് വിഷാംശങ്ങളും നശിപ്പിച്ച് രക്തം ശുദ്ധീകരിക്കാന്‍ ശാസ്‌ത്രജ്ഞര്‍ പുതിയ ഉപകരണത്തിന് രൂപം നല്‍കി. എബോളയുള്‍പ്പെടെയുള്ള ഇതുവഴി രക്തത്തില്‍ നിന്നും നീക്കം ചെയ്യാനാകുമെന്നാണ് ഇവരുടെ വാദം. നേച്ചര്‍ മെഡിസിന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരണത്തിലാണ് ഇത് വ്യക്തമാക്കുന്നത്.
അശുദ്ധ രക്തത്തില്‍ നിന്ന് ബാക്‌ടീരിയകള്‍, ഫംഗസുകള്‍., വിഷാംശം നിറഞ്ഞ മറ്റു വസ്‌തുക്കള്‍ തുടങ്ങിയവയെ വലിച്ചെടുത്താണ് ഈ ഉപകരണം രക്തം ശുദ്ധീകരിക്കുന്നത്. മൃഗങ്ങളില്‍ പരീക്ഷിച്ച ഈ സംവിധാനം മനുഷ്യരില്‍ പരീക്ഷിച്ചിട്ടില്ല.
പ്ലീഹ പോലെ പ്രവര്‍ത്തിക്കുന്ന ഈ ഉപകരണം , മാഗ്നറ്റിക് നാനോ ബീഡ്‌സ് ജനിതക മാറ്റം വരുത്തിയ എംബിഎല്‍ രക്ത പ്രോട്ടീനില്‍ പൊതിഞ്ഞാണ് നിര്‍മ്മിച്ചിരിക്കുന്നത്. എംബിഎല്‍, രക്തത്തിലുള്ള രോഗാണുക്കളും വിഷാംശങ്ങളുമായും പ്രവര്‍ത്തിച്ച് ഇവയെ വലിച്ചെടുത്ത് രക്തത്തെ ശുദ്ധീകരിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്.
https://www.facebook.com/Malayalivartha