Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും നമ്മുടെ കേരള പോലീസ്.. എയര്‍ഫോഴ്‌സിന്റെ സണ്‍ഗ്ലാസ് മോഷ്ടാവിനെ കേരളാ പോലീസ് പിടികൂടിയത് അതിവേഗം... കേസ് തെളിയിക്കാന്‍ പോലീസിന് വേണ്ടി വന്നത് വെറും 4 മണിക്കൂര്‍..


അന്വേഷണം ആരംഭിച്ച് എന്‍ഐഎ..റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി..ഭീകരർ ജനുവരിയില്‍ ഡല്‍ഹി സന്ദര്‍ശിച്ചതായും അന്വേഷണ സംഘം..


പ്രതിക്കൊപ്പമുള്ള പോലീസുകാർ അതീവ ശ്രദ്ധാലുക്കളാണ്..ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പിന്നാലെ ക്യാമറയുമായി നടക്കുകയാണ് സർക്കാർ..


രാജ്യത്തെ നടുക്കിയ ആ ദൃശ്യങ്ങൾ... സ്റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാര്‍ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ, 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങൾ..


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്.. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്.. ഗ്രാമിന് 11,505 രൂപയാണ് വില..

ദാഹിക്കുന്നുവോ ? വെള്ളം ആർത്തിയോടെ കുടിക്കാൻ വരട്ടെ; കുടിക്കുന്നതിനു മുൻപ് ഈ കാര്യങ്ങൾ അറിയൂ

26 JULY 2019 05:00 PM IST
മലയാളി വാര്‍ത്ത

ആഹാരം കഴിക്കാതെ ദിവസങ്ങൾ ഇരിയ്ക്കാൻ നമ്മുക്ക് കഴിഞ്ഞേക്കാം. എന്നാൽ വെള്ളം കുടിക്കാതെ ഒരു ദിവസത്തെ പറ്റി ചിന്തിക്കാൻ പോലും നമ്മുക്ക് കഴിയില്ലായിരിക്കും അല്ലേ ? ദാഹിക്കുമ്പോഴൊക്കെ ഓടി ചെന്ന് വെള്ളം കുടിച്ചു നാം ദാഹം അകറ്റാറുണ്ട്. വെള്ളം കുടിക്കലിന്റെ പ്രാധാന്യത്തെ പറ്റിയുള്ള നിരവധി വിവരങ്ങൾ നാം കേട്ടിട്ടുണ്ട്. വെള്ളം കുടിയുടെ ഉപയോഗങ്ങൾ അത് ശരീരത്തിൽ ചെയ്യുന്ന ഗുണങ്ങൾ എല്ലാം തന്നെ നമ്മുക്ക് അറിയാമായിരിക്കും. എന്നാൽ വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ ഒത്തിരി കാര്യങ്ങൾ ഉണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

നമ്മിൽ പലരും വെള്ളം കുടിക്കുമ്പോൾ ഒറ്റയടിക്ക് കുടിച്ചു തീർക്കാറാണുള്ളത്. എന്നാൽ ഇത് നല്ല ശീലമല്ല. വെള്ളം പതിയെ പതിയെ മാത്രമേ കുടിച്ചു ഇറക്കാവൂ.പക്ഷികൾ വെള്ളം കുടിക്കുന്നത് ഉദാഹരണമായി എടുക്കാം. ഒരു കൊക്കിൽ കുറച്ച് വെള്ളമെടുത്തു കൊക്ക് മുകളിലോട്ടുയർത്തി പതുക്കെയാണ് അവ വെള്ളം കുടിച്ചിറക്കുന്നത്‌ .നായ വെള്ളം കുടിക്കുന്നത് കണ്ടിട്ടില്ലേ? വെള്ളം നക്കി നക്കി സാവധാനത്തിൽ ആണ് കുടിക്കുന്നത്. നമ്മുടെ സഹ ജീവികളായ മറ്റേതെങ്കിലും ജന്തുക്കൾ വെള്ളം ആർത്തിയോടെ കുടിച്ചു ഇറക്കുന്നത് കണ്ടിട്ടുണ്ടോ. സാധ്യത കുറവായിരിക്കും. ആ നിയമം നമ്മുക്കും സ്വീകരിക്കാവുന്നതാണ്. ഇനി ദാഹിക്കുമ്പോൾ വെള്ളം സാവധാനം കുടിച്ചിറക്കാൻ ശ്രദ്ധിക്കണം.

എത്ര ദാഹം വന്നാലും തണുത്ത വെള്ളം ഒഴിവാക്കുന്നതാണ് നല്ലത്. തണുത്ത വെള്ളം കുടിച്ചു ശീലിച്ചവർക്കു ഇത് അല്പം ബുദ്ധിമുട്ടായിരിക്കും. എന്നാലും ആ ശീലം കഴിവതും ഒഴിവാക്കുക. ചൂടുള്ള സമയങ്ങളിൽ മണ്‍കലത്തിൽ വെച്ച വെള്ളം കുടിക്കാവുന്നതാണ്. തണുത്ത വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ദോഷങ്ങൾ ഇവയാണ്.നമ്മുടെ ശരീരത്തിന്റെ താപനിലയും തണുത്ത വെള്ളത്തിന്റെ താപനിലയും വ്യത്യാസമായിരിക്കും. തണുത്ത വെള്ളം വയറ്റിനുള്ളിൽ ചെന്നാൽ കുഴപ്പമാണ്. ഈ വെള്ളത്തെ ചൂടാക്കാൻ ശരീരം കഷ്ടപ്പെടും . അല്ലെങ്കിൽ ഈ വെള്ളം ശരീരത്തെ തണുപ്പിക്കും. ശരീരം തണുത്താൽ പിന്നത്തെ കാര്യം പറയണ്ടല്ലോ.തിളപ്പിച്ച് ആറ്റിയ വെള്ളം കുടിക്കുന്നതാണ് ഉത്തമം.

കാലത്ത് എഴുന്നേറ്റ ഉടനെ ചായ അല്ലെങ്കിൽ കട്ടൻ കുടിക്കുന്നവരാണ് നാം. ഈ ശീലവും ആരോഗ്യത്തിനു നല്ലതല്ല. പകരം രാവിലെ എഴുന്നേറ്റയുടൻ കുറെ വെള്ളം കുടിക്കുന്നത് നല്ലതാണ്. കാരണം രാവിലെ നമ്മുടെ ശരീരത്തിൽ ആസിഡിന്റെ അളവ് വളരെ കൂടുതലായിരിക്കും. നമ്മുടെ ഉമിനീര് നല്ലൊരു ക്ഷാരീയ പദാർതമാണ്. ഇത് രാവിലെ തന്നെ വെള്ളത്തിന്റെ കൂടെ വയറിൽ ചെന്നാൽ വയറിലെ ആസിഡിന്റെ മാത്ര നേരെയാകും. അതുകൂടാതെ ഈ വെള്ളം വൻകുടലിൽ ചെന്ന് വയറിൽ നല്ല പ്രഷർ ഉണ്ടാക്കും. രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കണമെന്ന് ഡോക്ടർമാരും ഉപദേശിക്കുന്നുണ്ട്. അപ്പോൾ ഇനി മുതൽ രാവിലെ എഴുന്നേറ്റയുടൻ ബെഡ് കോഫിക്ക് പകരം വെള്ളം കുടി തുടങ്ങിക്കോളൂ.

ആഹാരം കഴിക്കുമ്പോഴും, കഴിച്ച ഉടനെയും വെള്ളം കുടിക്കാതിരിക്കുകയാണ് നല്ലത്. നാം കഴിക്കുന്ന ആഹാരം മുഴുവൻ നമ്മുടെ ശരീരത്തിലെ ആമാശയത്തിലാണ് ചെന്നടിയുന്നത്. ആഹാരം കഴിച്ചു തുടങ്ങുമ്പോൾ തന്നെ ദഹന പ്രക്രിയ തുടങ്ങി കഴിയും. ആഹാരം കഴിച്ചയുടൻ വെള്ളം കുടിക്കുന്നത് ദഹന പ്രക്രിയയെ തടയുകയാണ്. ആഹാരം കഴിച്ചയുടൻ പലർക്കും വായു കയറാറുണ്ട്. ഇതിന്റെ അർത്ഥം ഭക്ഷണം വയറ്റിൽപോയി ദഹിച്ചില്ല എന്നാണ്. ആഹാര ശേഷം കുറഞ്ഞത്‌ ഒരു മണിക്കൂറെങ്കിലും വെള്ളം കുടിക്കാൻ പാടില്ല . അപ്പോൾ നമ്മുക്ക് ഒരു സംശയം തോന്നും വെള്ളം കുടിച്ചുക്കൂടാ മറ്റെന്തെങ്കിലും കുടിക്കാമോയെന്ന്. തീർച്ചയായും കുടിക്കാം. മോര്, തൈര്, ജ്യൂസ്‌, നാരങ്ങവെള്ളം എന്നിവ കുടിക്കാവുന്നതാണ്. രാവിലെത്തെ പ്രാതലിന് ശേഷം, ജ്യൂസ്‌, ഉച്ച ആഹാരത്തിനു ശേഷം മോര്, തൈര്, നാരങ്ങവെള്ളം, രാത്രി ആഹാരത്തിനു ശേഷം പാല്, വെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്നത്തെ ദേവസ്വം മന്ത്രി പ്രതി പട്ടികയിലേക്ക് ? പിന്നാലെ അറസ്റ്റും... പത്മകുമാർ എല്ലാം പറയും...  (8 minutes ago)

AKG സെന്ററിൽപോയി കളിക്കെടാ നീ..! ആർഷോയുടെ കഴുത്തിന് പിടിച്ച് പ്രശാന്ത് ശിവൻ തൂറി മെഴുകി,പാലക്കാട് കലാപം ..!  (2 hours ago)

BLAST-ന് ഒരാഴ്ച മുന്നേ, കിളുന്ത് ബീവിമാരെ ഇറക്കി..! പർദ്ദയ്ക്കുള്ളിൽ RDX..?  (2 hours ago)

സൂചന പോലും ലഭിച്ചില്ലെന്ന്  (3 hours ago)

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ട്; നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

ഉപയോഗിച്ചത് സെഷൻ ആപ്പ്  (4 hours ago)

കൃത്യമായ നിമിഷം  (4 hours ago)

ബന്ധം ഡോ. ഷഹീൻ സയീദ് വഴി  (5 hours ago)

തിഹാർ ജയിലിൽ കിടന്നിട്ടുണ്ട്  (5 hours ago)

വിവാഹച്ചടങ്ങിനിടെ വരന് കുത്തേറ്റ സംഭവത്തില്‍ ഡ്രോണ്‍ ദൃശ്യങ്ങള്‍ നിര്‍ണ്ണായക തെളിവ്  (13 hours ago)

ശബരിമല സ്വര്‍ണക്കൊളള കേസില്‍ പ്രക്ഷോഭം തുടരാനൊരുങ്ങി കോണ്‍ഗ്രസ്  (13 hours ago)

എന്‍.പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ 6 മാസം നീട്ടി  (13 hours ago)

മുന്‍ ചെല്‍സി താരം ജിമ്മില്‍ പരിശീലനത്തിനിടെ കുഴഞ്ഞു വീണു  (13 hours ago)

നടന്‍ അമിത് ചക്കാലക്കലിന് ഇ ഡി നോട്ടീസ്  (13 hours ago)

മുട്ടക്കറിയുടെ പേരിലുണ്ടായ തര്‍ക്കം: ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച യുവാക്കള്‍ അറസ്റ്റില്‍  (14 hours ago)

Malayali Vartha Recommends