വെള്ളരിക്ക വേവിച്ചു കഴിക്കുന്നവർ ഇതറിയാതിരിക്കരുത്; വെള്ളരിക്ക പ്രിയരേ ഇത് അറിയൂ

വെള്ളരിക്ക ഇഷ്ടമില്ലാത്തവരായി വളരെ ചുരുക്കം പേർ മാത്രമേ ഉണ്ടാകുകയുള്ളൂ. കറി വച്ച് മാത്രമല്ല പച്ചയ്ക്കും ജ്യൂസായും വെള്ളരി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ജലാംശം അടങ്ങിയിരിക്കുന്ന ആഹാരങ്ങൾ. ജലാംശം അടങ്ങിയിരിക്കുന്ന ഒരു പച്ചക്കറിയാണ് വെള്ളരിക്ക. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു മാറുക മാത്രമല്ല ആരോഗ്യത്തിന് ഏറെ ഫലപ്രദം കൂടിയാണ് വെള്ളരിക്ക. വിറ്റാമിന്‍ സി, ബി 1 , ബി 2 ,പ്രോട്ടീന്‍,ഇരുമ്പ് എന്നിവ ചെറിയ തോതിലും പൊട്ടാസ്യം, സല്‍ഫര്‍, ക്ലോറിന്‍, കാത്സ്യം, സോഡിയം,എന്നിവ ധാരാളവുമടങ്ങിയിട്ടുണ്ട്. ധാരാളം ജലാംശം, ധാതുക്കള്‍ അടങ്ങിയതും, പോഷക സമ്പുഷ്ടമായതും, ഔഷധ ഗുണമുള്ളതുമായ വെള്ളരിക്ക ക്ഷാര ഗുണത്തോട് കൂടിയതാണ്. വെള്ളരിക്ക വേവിച്ചു കഴിക്കുമ്പോള്‍ ഇതിലടങ്ങിയിരിക്കുന്ന ധാതുക്കള്‍ കുറയൊക്കെ നഷ്ടപ്പെട്ട് പോകുന്നതിനാല്‍ ഇത് പച്ചയ്ക്ക് കഴിക്കുന്നതാണ് ഉത്തമം. വെള്ളരിക്ക കഴിക്കുമ്പോൾ എന്തൊക്കെ നേട്ടങ്ങളാണ് നമ്മുടെ ശരീരത്തിന് കിട്ടുന്നത് എന്ന് അറിയാം. വെള്ളരിക്ക ഇഷ്ട്ടപ്പെടുന്ന എല്ലാവരും ഇതറിയുക.
ശരീരത്തില്‍ ജലാംശം നില നിര്‍ത്താൻ സഹായകമാണ് വെള്ളരിക്ക. വെള്ളരിക്ക കഴിക്കുന്നതിലൂടെ 95 ശതമാനം ജലാംശം ശരീരത്തിൽ നിലനിർത്താൻ കഴിയുന്നു. വേനല്‍ക്കാലത്ത് ശരീരത്തില്‍ ജലാംശം നില നിര്‍ത്താന്‍ വെള്ളരിക്ക ജ്യൂസിനു കഴിയും. ഇത് ഹൃദയപ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടക്കാനും ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ പുറന്തള്ളാനും സഹായകമാണ്. ഡയറ്റ് ചെയ്യുന്നവർ ഉറപ്പായും വെള്ളരിക്ക കൂടി കഴിക്കുന്നത് നല്ലതാണ്. തടി കുറയ്ക്കാൻ വെള്ളരിക്ക ജ്യൂസ് ഏറെ ഗുണകരമാണ്. ശരീരത്തിലെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ വെള്ളരിക്കയ്ക്ക് കഴിയും. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയതിനാൽ ശരീരത്തിലെ വിഷാംശം പുറന്തള്ളുവാനും ഇതുവഴി പല അസുഖങ്ങളെ തടയാനും കഴിയും. പ്രമേഹരോഗികൾക്ക് നിത്യവും ആഹാരത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് വെള്ളരി. രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാന്‍ നിത്യവും ഒരു വെള്ളരിക്ക കഴിക്കുന്നത് ഫലപ്രദമാണ്. വെള്ളരിക്ക അതിരാവിലെ കഴിക്കുന്നത് അസിഡിറ്റി അകറ്റാന്‍ സഹായിക്കും. ധാരാളം ജലാംശം അടങ്ങിയ വെള്ളരിക്ക ഇടയ്ക്കിടെ കഴിക്കുന്നത് ശരീരത്തിനകത്തും പുറത്തും ചൂട് നിയന്ത്രിക്കാനും ക്ഷീണമകറ്റാനും സഹായിക്കും.
ഹെെ ബിപി ഉള്ളവർ അത് കുറക്കാൻ വെള്ളരിക്ക ജ്യൂസ് കഴിക്കാവുന്നതാണ്. വെള്ളരിക്ക ജ്യൂസ് കുടിയ്ക്കുന്നത് ബിപി പെട്ടെന്നു കുറയ്ക്കാന്‍ സഹായിക്കും. ഇതു ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണ്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ വെള്ളരിക്ക ജ്യൂസ് സഹായിക്കും. ഇത് ബിപി, ഹൃദയപ്രശ്‌നങ്ങള്‍ എന്നിവയില്‍ നിന്നും വിടുതല്‍ നല്‍കുകയും ചെയ്യും. വെള്ളരിനീരും കാരറ്റു നീരും ചേര്‍ത്ത മിശ്രിതം ഇടയ്ക്കിടെ കഴിക്കുന്നത് തലമുടി തഴച്ചു വളരാന്‍ പ്രയോജനം ചെയ്യും. വെള്ളരിയിലടങ്ങിയിരിക്കുന്ന സിലിക്കോണ്‍, സള്‍ഫര്‍ എന്നീ ഘടകങ്ങളാണ് തലമുടിയുടെ ശരിയായ വളര്‍ച്ചയെ സഹായിക്കുന്നത്. മുടികൊഴിച്ചില്‍ പകുതിയോളം കുറക്കാൻ വെള്ളരിക്ക സഹായിക്കുന്നു. ഒരു ദിവസം എത്ര അളവില്‍ വേണമെങ്കിലും വെള്ളരി കഴിക്കാം. ദിവസവും രണ്ട് കഷ്ണം വെള്ളരിക്ക കഴിക്കുന്നത് ക്യത്യമായ ദഹനത്തിനും സഹായകമാകും. കാഴ്ച്ച ശക്തി വർദ്ധിപ്പിക്കുന്നതിന് വെള്ളരിക്ക ജ്യൂസ് ഏറെ നല്ലതാണ്. ദിവസവും രാത്രി കണ്ണിൽ രണ്ട് കഷ്ണം വെള്ളരിക്ക 20 മിനിറ്റ് വച്ചിട്ട് കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നത് കണ്ണിന് തണുപ്പ് കിട്ടാൻ ഏറെ നല്ലതാണ്. രാത്രികാലങ്ങളില്‍ മസില്‍പിടുത്തം പോലുള്ള അസുഖമുള്ളവര്‍ വെള്ളരി കഴിക്കുന്നത് നല്ലതാണ്. രക്ത സമ്മര്‍ദ്ദം ഉള്ളവര്‍ ദിവസവും വെള്ളരി ജ്യൂസ് കുടിക്കാവുന്നതാണ്. നമ്മുടെ വീടിന്റെ പറമ്പിലും തൊടിയിലുമൊക്കെ എളുപ്പത്തിൽ നട്ടു പിടിപ്പിക്കാവുന്നതാണ് വെള്ളരി. അത് കൊണ്ട് തന്നെ മറ്റു പേടികളൊന്നുമില്ലാതെ വെള്ളരിക്ക നട്ടു പിടിപ്പിച്ചു ധാരാളം കഴിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha