റെഡ് മീറ്റ് രുചികരമാണെങ്കിലും നിയന്ത്രിച്ചില്ലെങ്കില്‍ ആരോഗ്യത്തിന് ദോഷകരമാകാം...

റെഡ് മീറ്റില്‍ പ്രോട്ടീനും ഇരുമ്ബും സൂക്ഷ്മ പോഷകങ്ങളുമുണ്ട്. വൈറ്റമിന്‍ ബി3, ബി6, ബി12, തയാമിന്‍, വൈറ്റമിന്‍ ബി2, ഫോസ്ഫറസ് തുടങ്ങിയവയുമുണ്ട്. എന്നാല്‍ റെഡ്മീറ്റിന്റെ ഉപയോഗം കരുതലോടെ നിയന്ത്രിച്ചില്ലെങ്കില്‍ ആരോഗ്യത്തിന് ദോഷകരമായി ബാധിക്കാം. പൂരിത കൊഴുപ്പ് കൂടുതലായതിനാല്‍ സ്ഥിരമായി കഴിക്കുന്നത് ശരീരഭാരം പെട്ടെന്നു കൂടാന്‍ കാരണമാകും. ഇത് ജീവിതശൈലീ രോഗങ്ങളിലേക്കു നയിക്കാം.
നമ്മള്‍ കഴിക്കുന്ന റെഡ് മീറ്റ്, പ്രോസസ്ഡ് മീറ്റ് എന്നിവയില്‍ ഒളിഞ്ഞിരിക്കുന്ന വില്ലനാണ് പ്രോട്ടീന്‍ ആയ ഹീം അയേണ്‍. ഇവന്‍ കുടലിലെ കോശങ്ങളെ നശിപ്പിക്കുന്നതിന് പുറമെ കാന്‍സര്‍ജന്യ പദാര്‍ത്ഥമായ നൈട്രോസാമിന്‍സിന്റെ ഉത്പാദനത്തിന് കാരണവുമാണ്.
https://www.facebook.com/Malayalivartha