ശീതള പാനീയങ്ങള്‍ പരിശോധനക്ക് വിധേയമാക്കണം-സുപ്രീം കോടതി

ശീതളപാനീയങ്ങള്‍ പരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന് സുപ്രീം കോടതി. കൃത്യമായ ഇടവേളകളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തണം. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഘടകങ്ങള്‍ ഇത്തരം പാനീയങ്ങളില്‍ ഇല്ല എന്ന് ഉറപ്പു വരുത്താനും കോടതി ആവശ്യപ്പെട്ടു.
പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ജസ്റ്റിസ് കെ.എസ്.രാധാകൃഷ്‌ണന്‍, എ.കെ.ഗിരി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്. എന്നാല്‍ പാനീയങ്ങളില്‍ ചേര്‍ക്കുന്ന രാസചേരുവകള്‍ വിലക്കണമെന്നും, പരിശോധനക്ക് വിദഗ്‌ധ സമിതി രൂപീകരിക്കണം എന്നുമുള്ള ഹര്‍ജിക്കാരന്റെ ആവശ്യം കോടതി തള്ളി.
https://www.facebook.com/Malayalivartha