ചക്ക കാൻസർ പ്രതിരോധിക്കും

ചക്ക കാൻസർ പ്രതിരോധിക്കും
കാന്‍സറിനെപ്പോലും ചെറുക്കുന്ന അത്ഭുതഗുണങ്ങളുള്ള ഭക്ഷണമാണ് ചക്ക.ലോകത്തിലെ ഏറ്റവും വലിയ പഴം എന്നറിയപ്പെടുന്ന ചക്കയിൽ പോഷകഗുണങ്ങളും ഏറെയാണ് . ചക്കയുടെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. നമ്മുടെ തൊടിയിൽ പ്രത്യേക ശ്രദ്ധയൊന്നും നൽകാതെ തന്നെ ധാരാളം കായ്ക്കുന്ന ചക്കക്ക് വലിയ പ്രാധാന്യം ആരും കൊടുക്കാറില്ല. എന്നാൽ ഇപ്പോൾ ചക്ക വിറ്റാമിനുകളുടെ കാലവറയാണെന്ന് തിരിച്ചറിയാൻ തുടങ്ങിയിട്ടുണ്ട് അതുകൊണ്ടു തന്നെ ചക്കക്ക് പ്രിയം ഏറി വരുന്നു . ബംഗ്ലാദേശുകാരുടെ ദേശീയ പഴമാണ് എന്ന് എത്രപേർക്ക് അറിയാം?
ധാതുക്കള്‍, നാരുകള്‍ ,വൈറ്റമിനുകള്‍ തുടങ്ങിയവയുടെ സമ്പന്നമായ കലവറയാണ് ചക്ക. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഡയറ്റി ഫൈബര്‍, ഐസോഫ്‌ളേവോണ്‍സ്, ജലാറ്റിന്‍ എന്നിവ ചക്കയില്‍ വളരെ കൂടുതലാണ്. ആന്റി ഓക്‌സിഡന്റുകളും കൂടുതലാണ്. പൊട്ടാസ്യം, കാത്സ്യം, ഇരുമ്പ്, വൈറ്റമിന്‍ എ, ബി,സി എന്നിവ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നു. ആന്റിഓക്‌സിഡന്റുകളും ചക്കയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.
കാന്‍സറിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഭക്ഷണമാണ് ചക്ക. 2013 ൽ അമേരിക്കയിൽ 1.17 മില്യൺ ആൾക്കാർ കോളോറെക്ടൽ കാൻസർ ബാധിതരായിരുന്നു എന്നാണ് നാഷണൽ കാൻസർ റിപ്പോർട്ടിൽ പറയുന്നത്. കോളോറെക്ടൽ കാൻസർ ചികിൽസിക്കാൻ വളരെ ബുദ്ധിമുട്ടുള്ളതും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും എളുപ്പം വ്യാപിക്കുന്നതുമായ ഒരു രോഗമാണ്. ഇതിനെ ഫലപ്രദമായി തടയാൻ ചക്ക കഴിക്കുന്നതുകൊണ്ടു സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
കോളോൺ കാൻസർ തടയും
ജീവകങ്ങള്‍, ആന്റി ഓക്‌സിഡന്റുകള്‍, നാരുകള്‍, ഫ്‌ളേവനോയ്ഡ്‌സ്, ഫിനോള്‍ , ഫൈറ്റോ നൂട്രീനുകൾ,എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്നതിനാലാണ് ചക്കയ്ക് രോഗപ്രതിരോധ ശേഷി കിട്ടിയത്.കാൻസർ പോലുള്ള മാരക അസുഖങ്ങൾക്ക് കാരണമായ റാഡിക്കലുകളുടെ വളർച്ചയെ തടയാൻ ചക്കയിലുള്ള മിനറലുകൾ സഹായിക്കുന്നു.
ഫൈറ്റോ നൂട്രീനുകൾ
ഫൈറ്റോ നൂട്രീനുകൾ കാൻസർ സെല്ലുകളെ പരമ്പ ഘട്ടത്തിൽ തന്നെ നശിപ്പിക്കുന്നവയാണ് .വയറിൽ അൾസർ ഉള്ളവർക്ക് ഭാവിയിൽ കാൻസർ സെല്ലുകൾ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല ,എന്നാൽ ചക്ക ധാരാളം കഴിക്കുന്നവർക്ക് രോഗപ്രതിരോധ ശേഷി ഉണ്ടാകുന്നതായാണ് പഠനങ്ങൾ വെളിവാക്കുന്നത്. ഫൈറ്റോ നൂട്രീനുകൾ സസ്യാഹാരം കഴിക്കുന്നവരിൽ മാത്രമേ ഉണ്ടാകുകയുള്ളൂ.
മറ്റൊരു കാൻസർ പ്രതിരോധ എൻസൈം ആണ് സാപോണിൻസ്. ഇതും ചക്കയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചക്കയിലെ ലിഗ്നാന്‍സ് എന്ന പോളിന്യൂട്രിയന്റുകൾ ക്യാന്‍സറിനു കാരണമാകുന്ന പോളിന്യൂട്രിയന്റുകളെ തടയും.
ധാരാളം ആന്റി ഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നതിനാൽ സെല്ലുലാർ ഡി എൻ എ യുടെ സംരക്ഷണം എളുപ്പമാകുന്നു. ഇത് കാൻസർ മ്യൂറ്റേഷനിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്നു.
ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനം എളുപ്പമാക്കുകയും ടോക്സിനുകളെ പുറന്തള്ളുകയും കോളൻ കാൻസർ സാധ്യത കുറക്കുകയും ചെയ്യും. വിറ്റാമിൻ സി യുള്ളതിനാൽ രോഗ പ്രതിരോധശേഷിയും ഉണ്ടാകുന്നു.
https://www.facebook.com/Malayalivartha