പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണത്തിന്റെ അമിത ഉപയോഗം പുകവലിക്ക് തുല്യം

അമിതമായി പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള ഭക്ഷണം പുകവലിക്ക് തുല്യമായി ശരീരത്തിന് ദോഷം ചെയ്യുമെന്ന് പഠനം. ആയിരത്തിലധികം പേരില്‍ കഴിഞ്ഞ 20 വര്‍ഷമായി നടത്തിയ പഠനത്തിന് ശേഷമാണ് ഗവേഷകസംഘം റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയിലെ ഗവേഷകരുടെ സംഘമാണ് പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അമിതമായി പ്രോട്ടീന്‍ അടങ്ങുന്ന ഭക്ഷണം കഴിക്കുന്ന ഒരു വ്യക്തിക്ക് പുക വലിക്കുന്നവര്‍ക്കുള്ളതിനേക്കാള്‍ നാല് മടങ്ങ് അര്‍ബുദ സാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍. പ്രതിദിനം രണ്ട് പായ്ക്ക് സിഗററ്റ് വലിക്കുന്നതിന്റെ ദോഷം ഇത്തരത്തിലുള്ള ഭക്ഷണം മനുഷ്യ ശരീരത്തിന് സൃഷ്ടിക്കുമെന്ന് പഠനം കണ്ടെത്തുന്നു. ചുവന്ന മാംസം അര്‍ബുദത്തിനിടയാക്കുമെന്ന തരത്തിലുള്ള കണ്ടെത്തലുകള്‍ മുമ്പ് വന്നിട്ടുണ്ടെങ്കിലും മാംസ്യമടങ്ങിയ ഭക്ഷണത്തിന്റെ അമിത ഉപയോഗം ക്യാന്‍സറിനും മരണത്തിനും കാരണമാകുമെന്ന കണ്ടെത്തല്‍ ഇതാദ്യമായാണ് പുറത്ത് വരുന്നത്. മാംസ്യമടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്നവര്‍ക്ക് മിതമായ രീതിയില്‍ കഴിക്കുന്നവരെക്കാള്‍ രോഗം മൂലമുള്ള മരണ സാധ്യത 74 ശതമാനം കൂടുതലാണെന്ന് യുഎസില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അര്‍ബുദം, പ്രമേഹം തുടങ്ങിയ രോഗങ്ങളാണ് ഇത്തരം ഭക്ഷണങ്ങളുടെ ഉപയോഗം മൂലമുണ്ടാകുക. അധികമായി പ്രോട്ടീന്‍ കഴിക്കുന്ന ആളുകളില്‍, പ്രത്യേകിച്ച് മൃഗങ്ങളുടെ മാംസത്തിലുള്ള കൊഴുപ്പ് കഴിക്കന്നവരില്‍ രോഗം ഉറപ്പാണെന്നാണ് ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡോ. വാള്‍ട്ടര്‍ ലോംഗോ പറയുന്നത്. തങ്ങളുടെ വാദങ്ങളെ സാധൂകരിക്കാന്‍ ശക്തമായ തെളിവുകളും ഗവേഷകസംഘത്തിന്റെ പക്കലുണ്ടെന്നും ലോംഗോ കൂട്ടിച്ചേര്‍ത്തു. കോഴിയിറച്ചി, മീന്‍, പയറ് വര്‍ഗ്ഗങ്ങള്‍, കശുവണ്ടി, പച്ചക്കറി, ധാന്യം എന്നിവയാണ് ഏറ്റവും കൂടുതല്‍ പ്രോട്ടീന്‍ മനുഷ്യശരീരത്തിന് നല്‍കുന്നത്. ഇവയില്‍ തന്നെ കോഴിയിറച്ചിയാണ് ഏറ്റവും അധികം പ്രോട്ടീന്‍ ഉല്‍പ്പാദിപ്പിക്കുന്നത്. മധ്യവയസ്‌ക്കരായ ആളുകള്‍ മിതമായ രീതിയില്‍ മാത്രം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുകയോ അമിതമായി പ്രോട്ടീനുള്ളവ മാസത്തില്‍ ഒന്ന് എന്ന തരത്തിലേക്ക് നിയന്ത്രിക്കുകയോ ചെയ്താല്‍ ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കാനും ആയുര്‍ ദൈര്‍ഘ്യം നീട്ടിക്കിട്ടാനും സഹായിക്കുമെന്ന് ഗവേഷണ സംഘം പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha