പനീര്‍ പറാത്ത

1. ഗോതമ്പു പൊടി - 200 ഗ്രാം
2. ഉപ്പ് - പാകത്തിന്
3. വെള്ളം - 50 മില്ലി
4. പനീര്‍ - 50 ഗ്രാം
5. പച്ചമുളക്
(ചെറുതായി അരിഞ്ഞത്) - 1 എണ്ണം
6. മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്‌പൂണ്‍
7. ഉപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം
ഗോതമ്പു പൊടി ഉപ്പും വെള്ളവും ചേര്‍ത്തു നന്നായി കുഴച്ചെടുക്കുക. ഇത് 10 - 15 മിനിറ്റ് അനക്കാതെ വയ്‌ക്കുക. പനീര്‍ ഗ്രേറ്റ് ചെയ്‌തതിനു ശേഷം ഉപ്പ്, മഞ്ഞള്‍പ്പൊടി, പച്ചമുളക് എന്നിവയുമായി യോജിപ്പിക്കുക. ഈ മിശ്രിതം, കുഴച്ചുവച്ച ഗോതമ്പുമാവ് ചെറിയ ഉരുളകളാക്കി എടുത്ത് അതില്‍ നിറയ്‌ക്കുക. ചപ്പാത്തി കോല്‍ കൊണ്ടു മെല്ലെ പരത്തി ഇരുപുറവും ചുട്ടെടുക്കുക. പനീറിനു പകരം മിന്‍സ് ചെയ്‌തു ഉപ്പിട്ടുവേവിച്ച ചിക്കനും ഉപയോഗിക്കാം.
https://www.facebook.com/Malayalivartha