നമ്മുടെ ചുവന്ന മുളക് മാസ്സാണ് ; ഇനി ഹാർട്ട് അറ്റാക്കും സ്‌ട്രോക്കും തടയാൻ മുളക് കഴിച്ചാൽ മതി

ചുവന്ന മുളകിന് ഹൃദ്രോഗം പക്ഷാഘാതം എന്നിവ തടയാൻ സാധിക്കുമെന്ന് പഠനറിപ്പോർട്ട്. എട്ട് വർഷമായി ഇറ്റലിയിൽ നടന്ന പഠനത്തിലാണ് ഈ പുതിയ കണ്ടെത്തൽ. ആഴ്ചയിൽ നാല് തവണയെങ്കിലും മുളക് കഴിക്കുന്നവർക്ക് ഹൃദയാഘാതം മൂലമുള്ള മരണ സാധ്യത 40% കുറവാണെന്നും പക്ഷാഘാതം മൂലം മരണം ഉണ്ടാകാനുള്ള സാധ്യത 50% കുറവാണെന്നും പഠനത്തിൽ പറയുന്നു.
അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി ജേണലിൽ ആണ് പഠനം പ്രസിദ്ധീകരിച്ചത്. ശരിയായ രീതിയിലുള്ള ഭക്ഷണക്രമം പിന്തുടരുകയാണെങ്കിൽ ആരോഗ്യത്തോടെയിരിക്കാം. തെറ്റായ ഭക്ഷണരീതിയാണ് മരണസാധ്യത കൂട്ടുന്നതിന് പിന്നിലെന്നു മെഡിറ്ററേനിയൻ ന്യൂറോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ എപ്പിഡെമിയോളജിസ്റ്റ് മരിയലൗറ ബൊനാഷ്യോ അഭിപ്രായപ്പെടുന്നു. ആരോഗ്യകരമായ മെഡിറ്ററേനിയൻ ഡയറ്റ് പിന്തുടരുന്നത് വഴി പക്ഷാഘാതം, ഹൃദ്രോഹം പോലുള്ള അസുഖങ്ങളിൽ നിന്ന് രക്ഷനേടാനാകുമെന്നും മരിയലൗറ പറഞ്ഞു. തെക്കൻ ഇറ്റലിയിലെ മോളിസ് മേഖലയിൽ 25,000 ത്തോളം പേരിലാണ് പഠനം നടത്തിയത്. കേരളത്തിൽ പൊതുവായി വലിയ വിലകൽപ്പിക്കാത്തവയാണ് ചുവന്ന മുളക്. കറികളിലും മറ്റും ഉപയോഗിക്കുമെങ്കിലും അത്ര പ്രിയങ്കരനൊന്നുമായിരുന്നില്ല ചുവന്ന മുളക്. ഏതായാല്ല് ഈ പഠനത്തോടെ ചുവന്ന മുളകിനും പ്രചാരണം ഏറും എന്ന് പ്രതീക്ഷിക്കാം.
https://www.facebook.com/Malayalivartha