Widgets Magazine
15
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും


കലാശപ്പോര്.... ട്വന്റി-20 ലോകകപ്പിൽ ആരാധകർ കാത്തിരുന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഗ്രൂപ്പ് റൗണ്ട് മത്സരം ഇന്ന് കൊളംബോയിൽ നടക്കും


തലസ്ഥാന നഗരത്തിൽ പട്ടാപ്പകൽ 65കാരിയെ മർദ്ദിച്ച് 10 പവൻ കവർന്ന രണ്ട് സ്ത്രീകൾ ഉൾപ്പെടെ 4 പേർ പിടിയിൽ...


ഇന്ന് ശിവരാത്രി... ശിവാലയ ഓട്ടത്തിന് തുടക്കമായി.... ശിവക്ഷേത്രങ്ങളിൽ വൻ ഭക്തജനതിരക്ക്, എല്ലാ ശിവക്ഷേത്രങ്ങളിലും രാത്രി ഇടവിട്ട് യാമപൂജകൾ നടക്കും, ഭക്തർ ശിവരാത്രി വ്രതം നോറ്റ് ക്ഷേത്രദർശനം നടത്തും  


കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....

കർണാടക സ്വദേശിയായ ഇന്ത്യൻ വിദ്യാർത്ഥിയെ യുഎസിൽ മരിച്ചനിലയിൽ കണ്ടെത്തി...

15 FEBRUARY 2026 12:05 PM IST
മലയാളി വാര്‍ത്ത

കർണാടക സ്വദേശിയായ ഇന്ത്യൻ വിദ്യാർത്ഥി യുഎസിൽ മരിച്ചനിലയിൽ. അമേരിക്കയിലെ കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ (ബെർക്കിലി) ഉപരിപഠനം നടത്തിവരികയായിരുന്ന സാകേത് ശ്രീനിവാസയ്യയെ (22) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ഫെബ്രുവരി ഒമ്പതു മുതൽ സാകേതിനെ കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നു. സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസലേറ്റാണ് മരണം സ്ഥിരീകരിച്ചത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഡ്വൈറ്റ് വേയിലെ അൻസ തടാകത്തിന് സമീപമാണ് സാകേതിനെ അവസാനമായി കണ്ടതെന്ന് പൊലീസ് . കാണാതായ അന്നുമുതൽ സാകേതിനെ ലോക്കൽ പൊലീസ് തിരയുകയായിരുന്നു.

തിരച്ചിലിനിടെ, യൂണിവേഴ്സിറ്റി കാമ്പസിന് തൊട്ടടുത്തുള്ള പാർക്കിന് സമീപത്ത് നിന്നും സാകേതിന്റെ പാസ്‌പോർട്ടും ലാപ്‌ടോപ്പും അടങ്ങിയ ബാഗും പൊലീസിന് കിട്ടിയിരുന്നു. മൃതദേഹം കണ്ടെത്തിയ വിവരം പൊലീസ് സ്ഥിരീകരിച്ചതായും വിവരം കുടുംബത്തെ അറിയിച്ചുവെന്നും ഇന്ത്യൻ കോൺസലേറ്റ് എക്സിൽ കുറിക്കുകയും ചെയ്തു. നാട്ടിലേക്ക് മൃതദേഹം എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ടെന്നും കോൺസലേറ്റ് അറിയിച്ചു.

ഐഐടി മദ്രാസിൽ നിന്ന് 2025ൽ കെമിക്കൽ എൻജിനീയറിംഗിൽ ബിടെക് പൂർത്തിയാക്കിയ ശേഷമാണ് സാകേത് ഉപരിപഠനത്തിനായി യുഎസിലേക്കെത്തിയത്.

യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ കെമിക്കൽ ആൻഡ് ബയോമോളിക്യുലർ എൻജിനീയറിംഗ് വിഭാഗത്തിൽ മാസ്റ്റേഴ്സ് വിദ്യാർത്ഥിയാണ് സാകേത്. സെമികണ്ടക്ടറുകൾ, അഡ്വാൻസ്‌‌ഡ് മെറ്റീരിയലുകൾ തുടങ്ങിയ മേഖലകളിൽ മിടുക്കനായിരുന്നു. മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ലെങ്കിലും സാകേതിന്റെ മരണത്തിന്റെ സാഹചര്യം അസ്വാഭാവികമാണെന്ന് പൊലീസ് സംശയിക്കുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ കോൺസലേറ്റ് ഉദ്യോഗസ്ഥർ അധികൃതരുമായി ചർച്ച നടത്തിവരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിന്റെ തിളപ്പ് മാറിയോ..അടിയടാ..! മാളിൽ കേറി പോലീസുകാരനെ അടിച്ച് ഉരുട്ടി SFIക്കാരന്മാർ..! MOT-യിലെ ദൃശ്യങ്ങൾ വൈറൽ..!  (22 minutes ago)

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍...  (49 minutes ago)

സര്‍ജിക്കല്‍ ബ്ലോക്ക്, സ്‌കിന്‍ബാങ്ക്, കാത്ത്‌ലാബ്, ഹോസ്റ്റല്‍, മദര്‍ ന്യൂബോണ്‍ കെയര്‍, ക്രഷ്, ലാക്‌ടേഷന്‍ മാനേജ്‌മെന്റ് സെന്റര്‍  (1 hour ago)

ഇന്ത്യൻ വിദ്യാർത്ഥിയെ യുഎസിൽ മരിച്ചനിലയിൽ കണ്ടെത്തി...  (1 hour ago)

വ്യോമസേനയുടെ കരുത്ത് വിളിച്ചോതുന്ന 'വായുശക്തി 2026' അഭ്യാസപ്രകടനം 27 ന്  (1 hour ago)

സിഎസ്ഐ ബിഷപ്പ് പാലത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ...  (1 hour ago)

ബസിൽ കാറിടിച്ചുകയറിയുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്നാം വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക...  (2 hours ago)

 ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ 'കുംഭഭരണി' ഈ മാസം 23 ന്... കെട്ടുകാഴ്ച ഒരുക്കുന്ന ജോലികള്‍ 13 കരകളിലും ആചാരപരമായി ഇന്ന് ആരംഭിക്കും  (3 hours ago)

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചെറുപുഴ സ്വദേശി ആത്മഹത്യ ചെയ്തു  (3 hours ago)

ഇന്ത്യയുടെ തന്ത്രപ്രധാന ഹൈവേ- കം- റൺവേയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എയർ ഫോഴ്സ് വിമാനത്തിൽ പറന്നിറങ്ങി  (3 hours ago)

ജാ​ഗ്രതയോടെ.... കടലാക്രമണത്തിന് സാധ്യത  (3 hours ago)

ഡോക്ടർമാർ അനിശ്ചിതകാല ഒ.പി ബഹിഷ്കരണ സമരം ആരംഭിക്കും  (4 hours ago)

എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും  (4 hours ago)

പതിനെട്ടു വയസാകുന്നതിനു മുമ്പേ മോട്ടോർ വാഹനങ്ങളിൽ കറങ്ങല്ലേ...  (4 hours ago)

Malayali Vartha Recommends