Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ അറ്റകുറ്റ പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയ സംഭവത്തില്‍ സംശയവും കടുത്ത അതൃപ്തിയും പ്രകടിപ്പിച്ച് ഹൈക്കോടതി....അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം


സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുക ലക്ഷ്യം... എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.

കൊറോണ ബാധിച്ച് ചിലര്‍ മാത്രം മരണപ്പെടുന്നു..? ഗവേഷകരുടെ കണ്ടെത്തൽ ഞെട്ടിക്കു

08 JUNE 2020 02:50 PM IST
മലയാളി വാര്‍ത്ത

കൊറോണ ചിലർക്ക് അവഗണിക്കാവുന്ന രോഗലക്ഷണളോടെ വരുന്നു. ? കൊറോണാ എന്തുകൊണ്ടാണ് ചിലരുടെ ജീവൻ മാത്രം എടുക്കുന്നത് ഈ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് ഗവേഷകർ. എന്നാൽ ഇതേ രോഗം തന്നെ വേറെ ചിലരെ മരണത്തിലെത്തിക്കുകയും ചെയ്യുന്നു. ഇതിന്റെ രഹസ്യം കണ്ടെത്താനായി ജനിതകശാസ്ത്രകാരന്മാര്‍ ഡിഎന്‍എയില്‍ നടത്തിയ അന്വേഷണങ്ങളില്‍ ചില കാരണങ്ങള്‍ കണ്ടെത്തിയതായി പറയുന്നു. യൂറോപ്യന്‍ ശാസ്ത്രകാരന്മാര്‍ നടത്തിയ പഠനത്തില്‍ ജനിതക വ്യതിയാനങ്ങളും കൊറോണാവൈറസ് ഉണ്ടാക്കുന്ന കോവിഡ്19 രോഗവും തമ്മില്‍ ചില ബന്ധങ്ങള്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജനിതകഘടനയില്‍ (genome) രണ്ടിടങ്ങളില്‍ കണ്ട സവിശേഷത, ചിലരില്‍ ശ്വാസതടസം വര്‍ധിപ്പിക്കുന്നുവെന്നാണ് ഗവേഷകര്‍ നിരീക്ഷിക്കുന്നത്. ഇവയില്‍ ഒരിടം, ഏതു തരം രക്തമാണ് ഒരാള്‍ക്കുള്ളതെന്ന് നിര്‍ണ്ണയിക്കുന്ന ജീന്‍ ആണ്. ടൈപ്‌എ രക്തമാണ് ഉള്ളതെങ്കില്‍ അത് രോഗത്തിന്റെ തീവ്രത 50 ശതമാനം വര്‍ധിക്കുമെന്നാണ് പറയുന്നത്. ഇത്തരം രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കേണ്ടതായി വരികയോ വെന്റിലേറ്റര്‍ ഉപയോഗിക്കേണ്ടതായി വരികയോ ചെയ്യാമെന്നാണ് പഠനം പറയുന്നത്.

കൊറോണാവൈറസ് മനുഷ്യകോശത്തിന്റെ മുകളിലുള്ള എസിഇ2 എന്നൊരു പ്രോട്ടീനിലേക്ക് ചേരുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് കോശത്തിലേക്കു കടക്കുന്നു. എന്നാല്‍, എസിഇ2ല്‍ ഉള്ള വ്യതിയാനം കോവിഡ്19 തീവ്രമായിത്തീരുമോ എന്നുള്ള സൂചന തരുന്നുമില്ലെന്ന് ഗവേഷകര്‍ പറയുന്നു. പഠനത്തില്‍ നിന്നു മനസിലാക്കേണ്ട ഒരു പ്രധാന കാര്യം, ഇതുവരെ പഠിക്കാത്ത ചില ഘടകങ്ങളായിരിക്കാം അധികം പേരെയും മരണത്തിലേക്ക് തള്ളിവിടുന്നത് എന്നാണ്.ജര്‍മനിയിലെ യുണിവേഴ്‌സിറ്റി ഓഫ് കെയ്‌ലില്‍ മോളിക്യുലര്‍ ജെനറ്റിസിസ്റ്റ് ആയ ആന്‍ഡ്രെ ഫ്രാങ്ക് അടക്കമുള്ള ആളുകളാണ് പുതിയ പഠനം പുറത്തുവിട്ടിരിക്കുന്നത്. ഇതിന്റെ വിശ്വാസ്യത ലോകമെമ്ബാടുമുള്ള മറ്റു ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. കൊറോണാവൈറസ് മാരകമാകാനുള്ള ചില കാരണങ്ങള്‍ ശാസ്ത്രജ്ഞര്‍ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു പ്രായം, ഗുരതരമായ രോഗങ്ങള്‍ തുടങ്ങിയവയാണത്. ഇപ്പോള്‍ പീയര്‍ റിവ്യൂ നടന്നു വരുന്ന പുതിയ പഠന പ്രകാരം ഡിഎന്‍എ പരിശോധനയിയലൂടെ ഏതു രോഗിക്കാണ് കൂടുതല്‍ തീവ്രപരിചരണം നല്‍കേണ്ടി വരിക എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സഹായിച്ചേക്കുമെന്നു പറയുന്നു. ഇത്തരത്തില്‍ ചില ജീനുകള്‍ പ്രശ്‌നം സൃഷ്ടിക്കുന്നുവെന്നു കണ്ടെത്താനായാല്‍ അത് മരുന്ന് ഉണ്ടാക്കുന്നവര്‍ക്കും മാര്‍ഗദര്‍ശിയാകാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ഇടിച്ചുകയറി 27 പേര്‍ക്ക് പരിക്ക്...  (18 minutes ago)

വേഗത്തിലാക്കി  (29 minutes ago)

കൂട് സ്ഥാപിച്ചിട്ടും പുലി പിടി തരാതെ...  (34 minutes ago)

വഴിയാത്രക്കാരുടെ ഇടയിലേ്ക്ക് ട്രക്ക് പാഞ്ഞുകയറി... മൂന്ന് മരണം...ഒമ്പതു പേര്‍ക്ക് പരുക്ക്  (59 minutes ago)

ആദ്യ കുഞ്ഞിനെ  (1 hour ago)

സാങ്കേതികവിദ്യ  (1 hour ago)

ചില രാശിക്കാര്‍ക്ക് ഇന്ന് വന്‍ മുന്നേറ്റം.  (1 hour ago)

രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു...  (1 hour ago)

ഹീമോഫീലിയ ബാധിതയായ സ്ത്രീക്ക് രാജ്യത്ത് ആദ്യമായി എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നല്‍കി കേരളം  (1 hour ago)

അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം  (2 hours ago)

ചൊവ്വാഴ്ച മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (2 hours ago)

. എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി  (2 hours ago)

സംസ്ഥാനത്ത് പൊലീസ് അതിക്രമം സംബന്ധിച്ച് ഉയര്‍ന്നുവരുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും നടപടി സ്വീകരിക്കുന്നുണ്ടെന്നും ....  (2 hours ago)

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (9 hours ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (9 hours ago)

Malayali Vartha Recommends