Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..

കോവിഡ് 19 പരിശോധനയ്ക്ക് ഇനി മുതൽ സ്രവപരിശോധനയുടെ ആവശ്യമില്ല! പുതിയ രീതിയെ പറ്റി ഒരു പഠനത്തിൽ പരാമർശം ; നടപ്പിലാകുമോ എന്ന് കാത്ത് ജനം

22 AUGUST 2020 02:53 PM IST
മലയാളി വാര്‍ത്ത

കോവിഡ് 19 പരിശോധനയ്ക്ക് ഇനി മുതൽ സ്രവപരിശോധനയുടെ ആവശ്യമില്ല.....പകരം പുതിയ കണ്ടെത്തൽ ഏറെ നിർണ്ണായകമാകുന്നു . വായില്‍ കുലുക്കുഴിഞ്ഞ(gargle) വെളളമായാലും മതിയെന്നും പഠന റിപ്പോർട്ടുകൾ പുറത്ത് . ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് തൊണ്ടയില്‍നിന്നും മൂക്കില്‍നിന്നും ശേഖരിക്കുന്ന സ്രവസാമ്പിളുകള്‍ക്ക് പകരമായി വായില്‍ കുലുക്കുഴിഞ്ഞ വെളളം മതിയെന്ന പരാമര്‍ശമുളളത്. ഡല്‍ഹി എയിംസ് ആശുപത്രിയിലെ 50 കോവിഡ് രോഗികളില്‍ മെയ് മുതല്‍ ജൂണ്‍ വരെ ഐ.സി.എം.ആറിലെ വിദഗ്ധ ഗവേഷകര്‍ ഇതു സംബന്ധിച്ച പഠനം നടത്തിയിരുന്നു ‌. രോഗനിര്‍ണയം നടത്തി 72 മണിക്കൂറിനുളളില്‍ ഇവരില്‍നിന്ന് രണ്ടു തരത്തിലുളള സാമ്പിളുകളും ശേഖരിച്ചിരുന്നു. സാമ്പിളുകള്‍ ആര്‍.ടി.-പി.സി.ആര്‍. പരിശോധനയ്ക്കാണ് വിധേയമാക്കിയത്.മൂക്കില്‍നിന്നും തൊണ്ടയില്‍നിന്നും ശേഖരിച്ച സ്രവപരിശോധനയ്ക്ക് സമാനമായി ഗാര്‍ഗിള്‍ സാമ്പിളും പോസ്റ്റീവായിരുന്നു. നേരത്തേയുളള സ്രവശേഖര രീതിയില്‍ 72% രോഗികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ പുതിയ രീതി 24 ശതമാനം പേരെ മാത്രമാണ് അസ്വസ്ഥരാക്കിയത്.

പ്രത്യേക പരിശീലനം, സ്രവം ശേഖരിക്കുന്നവര്‍ക്ക് രോഗം പകരാനുളള സാധ്യത തുടങ്ങി സാമ്പിളുകള്‍ ശേഖരിക്കുന്നതിന് ഒരു പാട് പോരായ്മകളുണ്ടായിരുന്നു. എന്നാല്‍ ഇതിനു പകരം വായില്‍ കുലുക്കുഴിഞ്ഞ വെളളം സാമ്പിളായി ശേഖരിക്കുന്നതിലൂടെ ഇത്തരം ന്യൂനതകളെല്ലാം മറികടക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി . വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് കുറയ്ക്കുന്നതുള്‍പ്പടെ പരിശോധനയുടെ ചെലവ് കുറയ്ക്കാനും സാധിക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട് .


മറ്റൊരു ആശ്വാസകരമായ വാർത്ത കൂടെ പുറത്ത് വരുന്നുണ്ട്. ലോക
രണ്ടുവർഷത്തിനുളളിൽ കൊറോണ വൈറസ് വ്യാപനം നിയന്ത്രണവിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് പറഞ്ഞു . 1918-ൽ റിപ്പോർട്ട് ചെയ്ത സ്പാനിഷ് ഫ്ളൂ മറികടക്കാൻ രണ്ടുവർഷമെടുത്ത കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി . എന്നാൽ അന്നത്തേതിൽ നിന്ന് വിഭിന്നമായി സാങ്കേതികവിദ്യയുടെ ഇപ്പോഴത്തെ മുന്നേറ്റം ചുരുങ്ങിയ സമയത്തിനുളളിൽ വൈറസ് വ്യാപനം തടയാൻ സഹായിക്കുമെന്നും ടെഡ്രോസ് വ്യക്തമാക്കി. .ഇക്കാലത്ത് ആളുകൾ പരസ്പരം ബന്ധപ്പെടാനുളള സാഹചര്യങ്ങൾ കൂടുതലായതിനാൽ വൈറസ് വ്യാപനത്തിനുളള സാധ്യതയും കൂടുതലാണ്. അതേസമയം, നമുക്കത് തടയാനുളള സാങ്കേതികതകളുണ്ട്, തടയാനുളള അറിവുണ്ട്', ടെഡ്രോസ് പറഞ്ഞു. ദേശീയ ഐക്യവും ആഗോള ഐക്യദാർഢ്യത്തിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.സ്പാനിഷ് ഫ്ളൂ ബാധിച്ച് 50 ദശലക്ഷം ആളുകളാണ് മരിച്ചത്.

22.7 ദശലക്ഷം ആളുകളെ കൊറോണ വൈറസ് ബാധിച്ചപ്പോൾ ഏകദേശം എട്ടുലക്ഷത്തോളം പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്.ദക്ഷിണാഫ്രിക്കയിലെ പിപിഇ കിറ്റ് അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു. 'പിപിഇയുമായി ബന്ധപ്പെട്ട അഴിമതി, എന്നെ സംബന്ധിച്ചിടത്തോളം അത് കൊലപാതകത്തിന് തുല്യമാണ്. കാരണം പിപിഇ കിറ്റ് ധരിക്കാതെ ആരോഗ്യ പ്രവർത്തകർ ജോലിചെയ്യുന്നത് അവരുടെ ജീവനുതന്നെ വെല്ലുവിളിയുയർത്തിയേക്കാം. അത് അവർ പരിപാലിക്കുന്ന ആളുകളുടെ ജീവനും ഭീഷണി ഉയർത്തും, അദ്ദേഹം പറഞ്ഞു.


കൊറോണ വൈറസ് വ്യാപിക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ട ശേഷമാണ് ലോകാരോഗ്യ സംഘടനയുടെ ഭാഗത്ത് നിന്നും ഒരു ആശ്വാസകരമായ വാക്കുകൾ കേൾക്കുന്നത്. നേരത്തെ ലോകാരോഗ്യ സംഘടന കൊറോണ വൈറസിന്റെ പ്രധാനവാഹകര്‍ ചെറുപ്പക്കാരാണെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു . കോവിഡ് 19 ന്റെ രണ്ടാംഘട്ടത്തില്‍ രോഗ ബാധിതരാകുന്നത് കൂടുതലും യുവാക്കളാണ്. അവര്‍ രോഗവ്യാപനത്തിന് കാരണക്കാരാകുന്നുവെന്നുമാണ് ലോകാരോഗ്യസംഘടന പറയുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി ഇന്ത്യക്കാരന്‍  (14 minutes ago)

വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തി മുന്‍ ജീവനക്കാരന്‍  (27 minutes ago)

രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് ബാറ്റിംഗ്  (36 minutes ago)

രണ്ടുവയസുകാരനുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്....  (49 minutes ago)

സാമ്പിള്‍ പൂനൈ എന്‍.ഐ.വിയിലേക്ക് അയച്ചു.. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറും ജീവനക്കാരും ക്വാറന്റീനില്‍  (1 hour ago)

നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

ഹജ്ജ് നിര്‍വഹിക്കാനെത്തിയ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി മദീനയില്‍ മരിച്ചു  (1 hour ago)

തുടര്‍ച്ചയായി ഡയാലിസിസ് ചെയ്യണമെന്ന നിര്‍ദ്ദേശം മെഡിക്കല്‍ ബോര്‍ഡ് നല്‍കിയിരുന്നു  (2 hours ago)

ഹക്കീമിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു  (2 hours ago)

വീടുകള്‍ക്ക് മുകളിലേക്ക് മാവ് കടപുഴകി വീണു... ആളപായമില്ല  (2 hours ago)

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് 22കാരിയുടെ വീട്ടുകാര്‍  (2 hours ago)

കേസ് ഡയറി ഹാജരാക്കി...ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്, മുഴുവന്‍ കേസുകളുടെയും വിശദാംശം ഹാജരാക്കാന്‍ കോടതി ഉത്തരവ്  (3 hours ago)

ബില്ലില്‍ യുഎസിന്റെ സ്വാതന്ത്ര്യദിനമായ ഇന്ന് പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കും  (3 hours ago)

ബിന്ദുവിന്റെ സംസ്‌കാരം ഇന്ന്  (3 hours ago)

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (11 hours ago)

Malayali Vartha Recommends