Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..

കൗമാരക്കാരുടെ ഇടയിലെ സെക്‌സ് കേരളത്തിലും...കേരളത്തില്‍ ഒരു മാസം വിറ്റഴിക്കുന്നത് ഒരു ലക്ഷത്തോളം ഗര്‍ഭചിദ്ര ഗുളികകള്‍...വാങ്ങുന്നവരിൽ ഏറെയും കൗമാരക്കാർ

09 OCTOBER 2020 12:57 PM IST
മലയാളി വാര്‍ത്ത

വിചാരിക്കുന്നതിനെക്കാള്‍ വേഗം ശരീരം വളരുകയും വികാരം വിവേകത്തെ കീഴടക്കുകയും ചെയ്യുന്ന കാലമാണ് കൗമാരം. ടെക്‌നോളജിയുടെ വികാസവും കൂട്ടുകാരുടെ സ്വാധീനവും മൂലം ലൈംഗികപരീക്ഷണത്തിനു മുതിരുന്ന കുട്ടികളുടെ എണ്ണം കൂടുകയാണ്.

ആരോഗ്യകരമായ സ്വതന്ത്ര ലൈംഗികതയെ സ്വാഗതം ചെയ്യുന്നതാന് പാശ്ചാത്യ സംസ്‌കാരം . എന്നാൽ ഇതിന്റെ തിക്തഫലങ്ങൾ തിരിച്ചറിഞ്ഞിരിക്കുകയാണ് യു എസ് ...കൗമാരക്കാരുടെ ശാരീരിക- മാനസിക ആരോഗ്യകാര്യങ്ങളില്‍ ഭരണകൂടത്തിന് കൃത്യമായ താല്‍പര്യങ്ങളുണ്ട്. കൗമാരക്കാരിലെ ആത്മഹത്യ, മാനസികാഘാതങ്ങള്‍, ചെറുപ്രായത്തിലേ അമ്മമാരാകേണ്ടി വരുന്ന അവസ്ഥ എന്നിവയെല്ലാം കണക്കിലെടുത്തു യു എസ് ഈ വിഷയത്തിൽ ജാഗ്രത പാലിക്കാനുള്ള തീരുമാനങ്ങൾ എടുക്കുന്നു.

ഇത്തരത്തില്‍ കൗമാരക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളില്‍ അവരുടെ അവസ്ഥകള്‍ വിലയിരുത്താന്‍ 1990ല്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ഇപ്പോഴും 'സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍' (സിഡിസി) രണ്ട് വര്‍ഷം കൂടുമ്പോള്‍ സര്‍വേ നടത്തിവരുന്നുണ്ട്

അടുത്തിടെ സിഡിസിയുടെ ഏറ്റവും പുതിയ സര്‍വേ ലഹരി ഉപയോഗം, ഡയറ്റും വ്യായാമവും, ലൈംഗികത എന്നീ വിഷയങ്ങളാണ് പ്രധാനമായും പ്രതിപാദിച്ചത്

സര്‍വേയുടെ ഭാഗമായി പതിനാല് വയസ് മുതല്‍ പതിനേഴ് വയസുവരെയുള്ള വിദ്യാര്‍ത്ഥികളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. സര്‍വേയില്‍ പങ്കെടുത്ത ആകെ വിദ്യാര്‍ത്ഥികളില്‍ 27 ശതമാനത്തിലധികം പേരും 'ആക്ടീവ്' ലൈംഗികജീവിതം നയിക്കുന്നതായി വെളിപ്പെടുത്തി. ഇതില്‍ പകുതി പേര്‍ മാത്രമാണ് ഗർഭ നിരോധനത്തിനായി കോണ്ടം ഉപയോഗിച്ചതത്രേ.

ലൈംഗിക രോഗങ്ങളെ ചെറുക്കുന്നതിന്റെ ഭാഗമായി കേവലം 9 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് കോണ്ടം ഉപയോഗിച്ചതെന്നും സര്‍വേ വ്യക്തമാക്കുന്നു. ഏറെ ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണിതെന്നാണ് സിഡിസി ചൂണ്ടിക്കാട്ടുന്നത്. ആരോഗ്യത്തെ പണയപ്പെടുത്തിക്കൊണ്ട് സുരക്ഷിതമല്ലാത്ത സെക്‌സിലാണ് വിദ്യാര്‍ത്ഥികള്‍ ഏര്‍പ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

സര്‍വേഫലം വന്നതോടെ സിഡിസി ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ശക്തമായ ബോധവത്കരണത്തിനൊരുങ്ങുകയാണിപ്പോള്‍. വിദ്യാഭ്യാസവും സാമൂഹികാവബോധവും ലഭിച്ചിട്ടും ഇത്തരം വിഷയങ്ങളില്‍ കൗമാരക്കാരെടുക്കുന്ന നിലപാട് ഒരിക്കലും അംഗീകരിക്കാവുന്നതല്ലെന്നും സിഡിസി വ്യക്തമാക്കുന്നു. കൗമാരക്കാരായ പെണ്‍കുട്ടികള്‍ അമ്മമാരാകുന്ന സാഹചര്യം ഇനിയും ശക്തമായി തുടരാനും ലൈംഗിക രോഗങ്ങള്‍ വ്യാപകമാകാനും ഈ അവസ്ഥകള്‍ കാരണമായേക്കുമെന്നും സിഡിസി വിശദീകരിക്കുന്നു.

പക്ഷെ ഇതെല്ലാം അമേരിക്കയിലെ കഥ. ഇങ്ങു കേരളത്തിലും ഒട്ടും വ്യത്യസ്തമല്ല കാര്യങ്ങൾ എന്ന ഞെട്ടിപ്പിക്കുന്ന സൂചനകളാണ് പുറത്തുവരുന്നത് . കേരളത്തില്‍ ഒരു മാസം ഒരു ലക്ഷത്തോളം ഗര്‍ഭചിദ്ര ഗുളികകള്‍ വിറ്റഴിക്കപ്പെടുന്നു എന്നാണ് കണക്ക് . അതായത് വര്‍ഷം പന്ത്രണ്ട് ലക്ഷം ഗര്‍ഭചിത്രങ്ങള്‍..ഇതിൽ ഏറെയും ഉപയോഗിക്കുന്നത് കൗമാരക്കാരായ കുട്ടികളും. ഇതിൽ തന്നെ 13-നും 24- നും ഇടയ്ക്കു പ്രായമുള്ള കുട്ടികളിലെ ഗർഭഛിദ്രം കൂടുന്നു എന്നുള്ളതാണ് ഞെട്ടിക്കുന്ന സത്യം

ലൈംഗികതയെപ്പറ്റിയുള്ള ശാസ്ത്രീയമായ അറിവ്, കുട്ടികള്‍ക്ക് മാതാപിതാക്കളില്‍നിന്നോ സ്‌കൂളില്‍നിന്നോ ലഭിക്കുന്നില്ല. കൂട്ടുകാരില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്ന വികലമായ അറിവുമായി കുട്ടികള്‍ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലേക്കു നീങ്ങുകയാണ്.......

ദില്ലിയിലും മുംബൈയിലും ചെന്നൈയിലുമൊക്കെ നടത്തിയ പല പഠനങ്ങളും തെളിയിക്കുന്നത് 15-30 ശതമാനം കൗമാരക്കാരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നു എന്നാണ്. ഗര്‍ഭച്ഛിദ്രത്തിനായി നല്ലൊരുശതമാനം പെണ്‍കുട്ടികളും ആശ്രയിക്കുന്നത് സ്വകാര്യ ആസ്പത്രികളെയാണ്. ഇതിന്റെയൊന്നും കണക്ക് അവിടെ ആരും സൂക്ഷിക്കാറില്ല. ദില്ലിയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് ഗര്‍ഭച്ഛിദ്രത്തിനു വേണ്ടി എത്തുന്ന 20 ശതമാനം പേരും അവിവാഹിതരായ കൗമാരക്കാരാണ്......

മാതാപിതാക്കളുടെ സ്‌നേഹവും ശ്രദ്ധയും സൂക്ഷ്മനിയന്ത്രണവും പിന്തുണയും ഈ പ്രായക്കാരിലും ഉണ്ടായേ തീരൂ ..കുട്ടികള്‍ക്ക് അമിതസ്വാതന്ത്ര്യം കൊടുക്കലും അമിതമായ നിയന്ത്രണവും ഒരുപോലെ ദോഷം ചെയ്യും . അടുത്ത കാലത്തു കേരളത്തിൽ നടത്തിയ സർവേയിൽ മനസ്സിലായത് ഗര്‍ഭച്ഛിദ്രത്തിനെത്തിയ 65 ശതമാനംപേരും പ്രശ്‌നകുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു എന്നതാണ് .

ഇത്തരം കുടുംബത്തില്‍നിന്നുള്ള കുട്ടികള്‍ക്ക് വീട്ടില്‍നിന്ന് സ്‌നേഹവും സുരക്ഷിതത്വവും പിന്തുണയും കിട്ടുകയില്ല. ഇങ്ങനെയുള്ള കുട്ടികള്‍ പെട്ടെന്ന് പ്രലോഭനങ്ങളില്‍ വീഴും. ഇവര്‍ നല്ലൊരു വിവാഹജീവിതം വാഗ്ദാനംചെയ്യുന്നവരെയും ഭാവി സുരക്ഷിതമാക്കാമെന്ന് ഉറപ്പു കൊടുക്കുന്നവരെയും കൂടുതല്‍ സഹതാപം കാണിക്കുന്നവരെയും വിശ്വസിക്കും......

അപകടസാഹചര്യങ്ങളില്‍നിന്ന് കഴിയുന്നതും ഒഴിഞ്ഞുമാറാനുള്ള വിവേകം മക്കൾക്ക് പകർന്നു നൽകാൻ അച്ഛനമ്മമാർക്ക് കഴിയണം ..മറ്റുള്ളവരുടെ നോട്ടത്തിലോ പെരുമാറ്റത്തിലോ പ്രവൃത്തിയിലോ അപാകംതോന്നിയാല്‍ മാതാപിതാക്കളെ അറിയിക്കാനുള്ള സ്വാതത്ര്യം അടുപ്പവും അവരിൽ ഉണ്ടാക്കിയെടുക്കാൻ മാതാപിതാക്കൾക്ക് കഴിയണം

എന്തിനും ഏതിനും പാശ്ചാത്യ രീതി തുടരുന്ന സമ്പ്രദായം ഈ കാര്യത്തിലെങ്കിലും മാറ്റിവെച്ചില്ലെങ്കിൽ മൂല്യ ച്യുതി വന്ന ഒരു ജനതയായിരിക്കും ഭാവിയിൽ ഉണ്ടാകുന്നത്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമ്പിള്‍ പൂനൈ എന്‍.ഐ.വിയിലേക്ക് അയച്ചു.. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറും ജീവനക്കാരും ക്വാറന്റീനില്‍  (20 minutes ago)

നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (52 minutes ago)

ഹജ്ജ് നിര്‍വഹിക്കാനെത്തിയ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി മദീനയില്‍ മരിച്ചു  (57 minutes ago)

തുടര്‍ച്ചയായി ഡയാലിസിസ് ചെയ്യണമെന്ന നിര്‍ദ്ദേശം മെഡിക്കല്‍ ബോര്‍ഡ് നല്‍കിയിരുന്നു  (1 hour ago)

ഹക്കീമിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു  (1 hour ago)

വീടുകള്‍ക്ക് മുകളിലേക്ക് മാവ് കടപുഴകി വീണു... ആളപായമില്ല  (1 hour ago)

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് 22കാരിയുടെ വീട്ടുകാര്‍  (1 hour ago)

കേസ് ഡയറി ഹാജരാക്കി...ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്, മുഴുവന്‍ കേസുകളുടെയും വിശദാംശം ഹാജരാക്കാന്‍ കോടതി ഉത്തരവ്  (2 hours ago)

ബില്ലില്‍ യുഎസിന്റെ സ്വാതന്ത്ര്യദിനമായ ഇന്ന് പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കും  (2 hours ago)

ബിന്ദുവിന്റെ സംസ്‌കാരം ഇന്ന്  (2 hours ago)

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (10 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (10 hours ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (12 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (12 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (13 hours ago)

Malayali Vartha Recommends