Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാക്‌സിന്‍ 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് സ്വീകരിക്കാം ; ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും നല്‍കാന്‍ പാടില്ല; വാക്‌സിൻ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ

15 JANUARY 2021 01:30 PM IST
മലയാളി വാര്‍ത്ത

ലോകം മുഴുവൻ കാത്തിരുന്ന വാക്സിൻ ഇപ്പോൾ രാജ്യങ്ങളിലൊക്കെ തുടങ്ങിയിരിക്കുകയാണ്.കേരളത്തിലും വാക്സിൻ എത്തിയിരിക്കുകയാണ്. വാക്സിൻ സ്വീകരിക്കുന്നതിനെ പറ്റി നിരവധി സംശയങ്ങൾ എല്ലാവരുടെയും മനസ്സിൽ നിലനിൽക്കുന്നുണ്ട്. ആയിട്ട് സ്വീകരിക്കണം ആർക്കൊക്കെ സ്വീകരിച്ചുകൂടാ ഇത്തരത്തിൽ നിരവധി ആശയക്കുഴപ്പങ്ങളും ഉണ്ടാകുന്നുണ്ട്. കൊറോണ വാക്സിൻ സ്വീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ആണ് പറയാൻ പോകുന്നത്.വാക്‌സിന്‍ 18 വയസ്സിനു മുകളിലുള്ളവര്‍ക്കആണ്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും നല്‍കാന്‍ പാടില്ല...രാജ്യത്ത് കോവിഡ് വാക്സിനേഷൻ ആരംഭിക്കുന്നതിനു മുന്നോടിയായി സംസ്ഥാനങ്ങൾക്ക് സമഗ്രമായ മാർഗരേഖ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അയച്ചിരുന്നു. കോവിഷീൽഡ്, കോവാക്സിൻ എന്നീ വാക്സിനുകളാണ് ജനുവരി 16ന് വിതരണം ചെയ്തു തുടങ്ങുന്നത്.

വാക്സിന്റെ പ്രത്യേകതകൾ, ഡോസേജ്, ശീതീകരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ദോഷഫലങ്ങളും ഇമ്യുണൈസേഷനു പിന്നാലെയുണ്ടാകാവുന്ന ദോഷകരമായ പ്രത്യാഘാതങ്ങൾ തുടങ്ങിയവയാണ് സമഗ്ര മാർഗരേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വാക്സിനേഷനുമായി ബന്ധപ്പെട്ട് ചെയ്യാവുന്നതും അരുതാത്തതുമായ കാര്യങ്ങൾ ഉൾപ്പെട്ട രേഖ എല്ലാ പ്രോഗ്രാം മാനേജർമാർക്കും ശീതീകരണ ശൃംഖല കൈകാര്യം ചെയ്യുന്നവർക്കും വാക്സിൻ കുത്തിവെപ്പ് നടത്തുന്നവർക്കും വിതരണം ചെയ്തു കഴിഞ്ഞിട്ടുണ്ട്.പ്രധാന നിർദേശങ്ങൾ ഇവയാണ്:പതിനെട്ടു വയസ്സിനു മുകളിലുള്ളവർക്ക് മാത്രമാണ് വാക്സിൻ നൽകുക. വാക്സിന്റെ ആദ്യ ഡോസ് നൽകി 14 ദിവസത്തിനു ശേഷമേ രണ്ടാമത്തെ ഡോസ് നൽകാവൂ.ഏത് വാക്സിന്റെ ഡോസ് ആണോ ആദ്യം നൽകിയത്, ആ വാക്സിൻ മാത്രമേ രണ്ടാമത്തെ ഡോസ് ആയും നൽകാവൂ.ദോഷഫലങ്ങൾ ഉണ്ടാകാൻ ഇടയുള്ളവർ ഇവരൊക്കെയാണ്..ഗുരുതരമായ അലർജി പ്രശ്നങ്ങൾ ഉള്ളവർ, ഗർഭിണികൾ, ഗർഭിണിയാണോ എന്ന് സ്ഥിരീകരിക്കാത്തവർ, മുലയൂട്ടുന്ന അമ്മമാർ തുടങ്ങിയവരിൽ വാക്സിൻ ദോഷഫലങ്ങൾ ഉണ്ടാക്കിയേക്കാം. ഗർഭിണികളും മുലയൂട്ടൂന്ന അമ്മമാരും ഇതുവരെ കോവിഡ് വാക്സിൻ പരീക്ഷണങ്ങളിൽ പങ്കെടുത്തിട്ടില്ല. അതിനാലാലാണ് ഗർഭിണികൾ, ഗർഭിണിയാണോ എന്ന് സ്ഥിരീകരിക്കാത്തവർ, മുലയൂട്ടുന്ന അമ്മമാർ എന്നിവർ കോവിഡ് വാക്സിൻ ഈ ഘട്ടത്തിൽ സ്വീകരിക്കാൻ പാടില്ലാത്തത്.

 

താത്കാലികമായ ചില പ്രത്യാഘാതങ്ങൾ പ്രത്യക്ഷപ്പെടുന്നവർ ഉണ്ട്: ഇവർക്ക് അസ്വസ്ഥതകൾ പൂർണമായും മാറിയ ശേഷം നാലു മുതൽ എട്ടാഴ്ചയ്ക്കുള്ളിലേ രണ്ടാമത്തെ ഡോസ് നൽകാവൂ. ജനിതക വ്യതിയാനം വന്ന കോവിഡ് ബാധയുടെ ലക്ഷണങ്ങൾ ഉള്ളവർ, ജനിതക വ്യതിയാനം വന്ന കോവിഡ് ബാധയുള്ളവരും സാർസ്-കോവ്-2 മോണോക്ലോണൽ ആന്റിബോഡികളോ കോവാലസെന്റ് പ്ലാസ്മയോ നൽകിയവർ, ഏതെങ്കിലും രോഗബാധയെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നവർ- എന്നിവരിലാണ് താൽക്കാലിക പ്രത്യാഘാതങ്ങൾ പ്രത്യക്ഷപ്പെടാൻ സാധ്യത.
അമിത രക്തസ്രാവമോ രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട തകരാറുകൾ ഉള്ളവർക്ക് വാക്സിൻ നൽകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഹറം അവധി ഇന്ന്....തിങ്കളാഴ്ച അവധി ഉണ്ടായിരിക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍  (2 minutes ago)

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (9 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (9 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (10 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (10 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (11 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (13 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (13 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (14 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (14 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (14 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (15 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (15 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (16 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (16 hours ago)

Malayali Vartha Recommends