Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..


എൽനിനോ പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കുന്നതായി രാജ്യാന്തര കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ.. 2026ന്റെ രണ്ടാം പകുതിയോടെയും 2027ന്റെ തുടക്കത്തിലും ഇത് ഏറ്റവും ശക്തമായ ഘട്ടത്തിലെത്തും..


അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...


വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

ശരീരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അവയവം ഏതെന്നു ചോദിച്ചാൽ അതിനു ഉത്തരം ഒന്നേ ഉള്ളു..ഹൃദയം.. ഹൃദയമിടിപ്പ് ഒന്ന് തെറ്റിയാല്‍ മതി, ശരീരത്തിന്റെ ആകെയുള്ള പ്രവര്‍ത്തനം താളം തെറ്റാന്‍

17 FEBRUARY 2021 03:46 PM IST
മലയാളി വാര്‍ത്ത

ശരീരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അവയവം ഏതെന്നു ചോദിച്ചാൽ അതിനു ഉത്തരം ഒന്നേ ഉള്ളു..ഹൃദയം.. ഹൃദയമിടിപ്പ് ഒന്ന് തെറ്റിയാല്‍ മതി, ശരീരത്തിന്റെ ആകെയുള്ള പ്രവര്‍ത്തനം താളം തെറ്റാന്‍.

ഹൃദയത്തെ ബാധിയ്ക്കുന്ന പല അസുഖങ്ങളുമുണ്ട്. ഇതില്‍ ഹാര്‍ട്ട് അറ്റാക്ക് തന്നെയാണ് പ്രധാന വില്ലൻ . പെട്ടെന്നു തന്നെ ജീവന്‍ കവര്‍ന്നു പോകുന്ന ഒന്ന്. ചിലര്‍ക്ക് രണ്ടു തവണയോളം അവസരം നല്‍കും, എന്നാല്‍ മൂന്നാമത്തെ അറ്റാക്ക് പൊതുവേ ആളുകളെ കൊണ്ടുപോകുമെന്നാണ് ശാസ്ത്രം.

എന്നാൽ ഹൃദയാഘാതം ഒരു സുപ്രഭാതത്തില്‍ ശരീരത്തില്‍ വന്നു ചേരുന്ന അവസ്ഥയല്ല. പതുക്കെയാണ് ഹൃദയം ഈ അവസ്ഥയിലേയ്ക്ക് എത്തുന്നത്. പ്രധാനമായും ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം നിലയ്ക്കുമ്പോള്‍. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം നിലയ്ക്കാന്‍,അല്ലെങ്കില്‍ തടസപ്പെടാന്‍ കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഹൃദയധമനികളിലുള്ള ബ്ലോക്ക്. ഹൃദയത്തിലേയ്ക്കു രക്തം പമ്പു ചെയ്യുന്നതു തടസപ്പെടുമ്പോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാകും. ഇത് ഹൃദയാഘാതത്തിലേയ്ക്കു നയിക്കുകയും ചെയ്യും.

ഹൃദയ ധമനികളില്‍ അടിഞ്ഞു കൂടുന്ന കൊളസ്‌ട്രോള്‍ അഥവാ കൊഴുപ്പ് തന്നെയാണ് ഹൃദയാഘാതം വരുന്നതിനുള്ള പ്രധാനപ്പെട്ട ഒരു വില്ലന്‍. ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിയ്ക്കാന്‍ ഹൃദയത്തിലേയ്ക്കുള്ള രക്തധമനികള്‍ തടസപ്പെടാതിരിയ്ക്കുകയാണ് വഴി. ഇതിന് സഹായിക്കുന്ന ചില മരുന്നുകൾ നമ്മുടെ അടുക്കളയിൽ തന്നെ ലഭ്യമാണ് .. ഇവ തയ്യാറാക്കി കുടിച്ചു നോക്കൂ, ഗുണം ലഭിയ്ക്കും എന്ന് തീർച്ചയാണ്. യാതൊരു പാർശ്വ ഫലങ്ങളും ഇല്ലാത്തതിനാൽ ധൈര്യമായി ഉപയോഗിക്കാം എന്ന ഗുണവുമുണ്ട്

വെളുത്തുള്ളി ഇത്തരത്തില്‍ പെട്ട ഒരു മരുന്നാണ്. രക്തക്കുഴലുകള്‍ ചുരുങ്ങുന്നതു തടയാനും രക്തപ്രവാഹം ശരിയായി നടക്കാനും വെളുത്തുള്ളി ഏറെ നല്ലതാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും കൊഴുപ്പു കളയാനുമെല്ലാം ഏറെ നല്ലതാണ് ഇത്. 3 അല്ലി വെളുത്തുള്ളി ഒരു കപ്പു പാലിലിട്ടു തിളപ്പിച്ച് രാത്രി കിടക്കും മുന്‍പ് കുടിക്കാം

മഞ്ഞള്‍ രക്തക്കുഴലുകളിലെ തടസം നീക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ് . ഇതിലെ കുര്‍കുമിന്‍ എന്ന ഘടകമാണ് ഇതിനു സഹായിക്കുന്നത്. 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, അല്‍പം തേന്‍ എന്നിവ ചെറുചൂടുള്ള ഒരു ഗ്ലാസ് പാലില്‍ കലക്കി ദിവസവും കുടിയ്ക്കാം. മഞ്ഞള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ഗുണം ചെയ്യും . ദിവസവും 400-600 മില്ലീഗ്രാം വരെ മഞ്ഞള്‍ ഉപയോഗിയ്ക്കാം. മഞ്ഞള്‍ ഭക്ഷണങ്ങളില്‍ ചേര്‍ത്തു പാകം ചെയ്യുകയുമാകാം. കൊളസ്‌ട്രോള്‍ കുറയ്ക്കാനും തടി കുറയ്ക്കാനുമെല്ലാം നല്ലതാണ് മഞ്ഞള്‍.

ഇഞ്ചിയും രക്തധമനികളില്‍ വൃത്തിയാക്കി രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിലെ ജിഞ്ചറോള്‍, ഷോഗോള്‍ എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടുന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ നീക്കാന്‍ സഹായിക്കുന്നു. ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം. വെറുംവയറ്റില്‍ ഒരു കഷ്ണം ഇഞ്ചി കടിച്ചു ചവച്ചു കഴിയ്ക്കാം. ഇതെല്ലാം ധമനികളെ ക്ലീന്‍ ചെയ്യാന്‍ സഹായിക്കും.

ചെറുനാരങ്ങ ഹൃദയ ധമനികളിലെ തടസങ്ങള്‍ നീക്കാനുള്ള മറ്റൊരു വഴിയാണ്. ഇതിലെ വൈറ്റമിന്‍ സി നല്ലൊരു ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിയ്ക്കുന്നു. 1 ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ 1 ചെറുനാരങ്ങയുടെ നീര് കലക്കി അല്‍പം തേനും കുരുമുളകു പൊടിയും ചേര്‍ത്തു കുടിയ്ക്കുക. ഇത് ദിവസവും ഒന്നു രണ്ടു തവണ രണ്ടാഴ്ച അടുപ്പിച്ചു കുടിയ്ക്കാം. ഇതുപോലെ 1 ടേബിള്‍ സ്പൂണ്‍ നാരങ്ങാത്തൊലി 4 കപ്പു വെള്ളത്തില്‍ 20 മിനിറ്റു തിളപ്പിയ്ക്കുക. ഇത് ഊറ്റിയെടുത്ത് ഇളംചൂടാകുമ്പോള്‍ തേന്‍ ചേര്‍ത്ത് ദിവസവും മൂന്നു നാലു തവണയായി പല പ്രാവശ്യം കുടിയ്ക്കുക.

ഉലുവ രക്തധമനികളിലെ തടസം നീക്കാന്‍ സഹായിക്കും .. ഇത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. 1 ടീസ്പൂണ്‍ ഉലുവ രാത്രി വെള്ളത്തിലിട്ടു കുതിര്‍ക്കുക. രാവിലെ വെറുംവയറ്റില്‍ ഇതു ചവച്ചരച്ചു കഴിയ്ക്കാം. ഈ വെള്ളവും കുടിയ്ക്കാം. ഉലുവ വെള്ളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളം കുടിയ്ക്കുന്നതും ഏറെ നല്ലതാണ്.

ഇവയ്‌ക്കെല്ലാം പുറമെ ഹൃദയത്തിലെ ബ്ലോക്കു നീക്കാന്‍ സഹായിക്കുന്ന ഒരു സൂപ്പർ ആയുര്‍വേദ പാനീയമുണ്ട്. ഈ പാനീയം ഉണ്ടാക്കുന്നത് ഇങ്ങനെയാണ് ..തുല്യ അളവില്‍ ഇഞ്ചിനീര്, നാരങ്ങാനീര്, വെളുത്തുള്ളി ജ്യൂസ്, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ കലര്‍ത്തുക. ഇവ ചെറുചൂടില്‍ ചൂടാക്കി ഒരു കപ്പാക്കി എടുക്കുക. അതായത് ഈ ജ്യൂസുകള്‍ എല്ലാം ചേര്‍ന്നാല്‍ ആകെ രണ്ടു കപ്പുണ്ടാകണം.

ഇതു ചൂടാക്കി പകുതിയാക്കണം. ഇതു വാങ്ങി ഇളം ചൂടാകുമ്പോള്‍ തേന്‍ ചേര്‍ത്തിളക്കാം. മറ്റുള്ളവയേക്കാള്‍ രണ്ടിരട്ടി തേന്‍ ചേര്‍ത്തു വേണം, ഇളക്കാന്‍. ഈ ജ്യൂസുകള്‍ തയ്യാറാക്കുമ്പോൾ വെളളം ചേര്‍ക്കരുത്. ഇത് തണുത്തു കഴിഞ്ഞാല്‍ ഗ്ലാസ് ജാറിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കാം.

രാവിലെ ഇത് ഒരു ടേബിള്‍ സ്പൂണ്‍ കുടിയ്ക്കാം. 10 മിനിറ്റിനു ശേഷം ഒരു ഗ്ലാസ് ചൂടുവെള്ളവും. ഇത് അടുപ്പിച്ച് അല്‍പനാള്‍ ചെയ്താല്‍ ഗുണം ലഭിയ്ക്കും. ചുരുങ്ങിയത് 1 മാസമെങ്കിലും ഇത് അടുപ്പിച്ചു കുടിയ്ക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"കൈയിൽ കൊന്തയും ബൈബിളും ദൈവം വിളിച്ച് സാറേ.. തള്ളയെയും തന്തയെയും വെട്ടിക്കൊന്ന് തലച്ചോർ പുറത്ത്.. ലവന്റെ മോങ്ങൽ"  (3 hours ago)

VVR-ന്റെ ഒന്നൊന്നര നട്ടെല്ല്..! വൻ ബോംബിട്ട് മേയർ..! വന്ദേമാതരം വിഴുങ്ങി VD-യും പിണറായിയും..!  (4 hours ago)

പ്രവാസി കുഴഞ്ഞ് വീണ് മരിച്ചു..!ഇത് സ്ഥിരം വാർത്ത പ്രവാസികളെ സൂക്ഷിക്കുക..! വീണ്ടും മരണം..!!  (4 hours ago)

7.7 തീവ്രത; ഭൂമി കുലുങ്ങി ! ജനം നിലവിളിച്ച് ഇറങ്ങിയോടി; സുനാമി ഭീതിയില്‍ രാജ്യം ജനങ്ങളെ കൂട്ടത്തോടെ മാറ്റുന്നു  (4 hours ago)

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!  (4 hours ago)

മോട്ടോറോള മോട്ടോ ജി മാക്‌സ് അവതരിപ്പിച്ചു...  (9 hours ago)

Tamil-Nadu- സംഭവം തമിഴ്നാട്ടിലെ കരൂരിൽ  (9 hours ago)

ഓണം ടൂറിസം വാരാഘോഷം: 16 ന് നഗരത്തില്‍ സൈക്കിള്‍ റാലി  (9 hours ago)

ടെക്നോപാര്‍ക്കില്‍ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു...  (9 hours ago)

ONAM ഓണം സ്പെഷ്യൽ  (9 hours ago)

അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...  (9 hours ago)

വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (9 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി; കേരളത്തിൽ ഓഗസ്റ്റ് 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 9 ജില്ലകളിൽ മുന്നറിയിപ്പ്!  (10 hours ago)

നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി; ലോ ആന്റ് ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി!!!!  (10 hours ago)

CLIMATE CHANGE കാലാവസ്ഥയിൽ വലിയ വ്യതിയാനങ്ങൾ  (10 hours ago)

Malayali Vartha Recommends