Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..


ഗൃഹനാഥന്റെ മൃതദേഹം തലയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ സംഭവം.. പട്ടണക്കാട് പോലീസ് പ്രതിക്കൂട്ടില്‍..പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും തലയെ കുറിച്ച് മണ്ടിയില്ല..


21 കുട്ടികളുടെ ജീവിതം -സംഭവമിങ്ങനെ.. മലയാളി പൊലീസ് ഉദ്യോഗസ്ഥരുടെ മൂവര്‍ സംഘം ഇടപെട്ടത് കൊണ്ട് അവർ രക്ഷപ്പെട്ടു..കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററിലേക്ക് മാറ്റി..


'ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ " നിന്നെ ഞാൻ സ്ഥിരമായി കിടത്തും" എന്ന് രോഗാണു ഒരുപക്ഷെ ആക്രോശിക്കും...' ഡോ. ഹാരിസ് ചിറക്കലിന്റെ പോസ്റ്റ് വൈറലാവുന്നു..


രാഹുലിനെ പിന്നാലെ വേട്ടമൃഗത്തെ പോലെ സഞ്ചരിക്കുമ്പോൾ.. ക്ലിഫ് ഹൗസിൽ മറ്റൊരു നിലവിളി ശബ്ദം ഉയരാനുള്ള സമയമായിരിക്കുന്നു.. വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി ഹർജികൾ ദില്ലി ഹൈക്കോടതി ഇന്നു മുതൽ അന്തിമവാദം കേൾക്കും..

വൈറസിന് വളരെ വേഗത്തിൽ ജനിതക മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു... ഇവ കൂടുതൽ പകരാനിടയുള്ളതും അപകടകരവും... പെട്ടെന്ന് ന്യൂമോണിയയിലേക്കെത്തും; കൊറോണ വൈറസിന്റെ മറ്റൊരു വകഭേദം ഇന്ത്യയിൽ ; ജാഗ്രത വേണമെന്ന് ശാസ്ത്ര ലോകം

19 FEBRUARY 2021 04:47 PM IST
മലയാളി വാര്‍ത്ത

ചൈനയിലെ വുഹാനിൽ കോവിഡ്– 19ന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട് ഒരു വർഷം കഴിയുമ്പോഴും കോവിഡ് 19 വൈറസ് പുതിയ ഭാവത്തിലും രൂപത്തിലും ലോകത്തെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്നു.,വൈറസിന് വളരെ വേഗത്തിൽ ജനിതക മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നതുകൊണ്ട് ഇവ കൂടുതൽ പകരാനിടയുള്ളതും അപകടകരവും ആയി മാറുന്നു ..

മാത്രമല്ല ഈ നിരക്കിൽ വൈറസിന് ജനിതകമാറ്റം സംഭവിക്കുകയാണെങ്കിൽ ഇൻഫെക്‌ഷൻ തടയാൻ ഇപ്പോൾ വികസിപ്പിച്ച വാക്സീനുകളൊക്കെ ഫലപ്രദമല്ലാതായി തീരുന്ന അവസ്ഥയും വന്നേക്കാം

അതുകൊണ്ടുതന്നെ തന്നെ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഇപ്പോൾ മഹാരാഷ്ട്രയിൽ അതീവ ഗുരുതര സ്വഭാവമുള്ള വൈറസിനെയാണ് കണ്ടെത്തിയിട്ടുള്ളത്

ഏതാനും വ്യക്തികളെ ബാധിച്ച വകഭേദത്തെ അടിസ്ഥാനമാക്കിയല്ല ഏതെങ്കിലും രാജ്യത്തെ വാക്സിനേഷൻ സംബനിധിച്ച തീരുമാനമെടുക്കുക. രാജ്യത്തെ ജനസംഖ്യയിലാകെ വ്യാപകമായി പ്രതിരോധ ശേഷിയുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് വാക്സിൻ യജ്ഞം.

വാക്സിനേഷൻ പ്രോഗ്രാമിന് പുതിയ വേരിയന്റ് തടയാൻ കഴിയുമെങ്കിൽ അധിക നേട്ടമുണ്ടാകും,” ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ (ഐസിഎംആർ) എപ്പിഡെമിയോളജി ആൻഡ് കമ്മ്യൂണിക്കബിൾ ഡിസീസസ് വിഭാഗം മേധാവി ഡോ. സമീറൻ പാണ്ട പറഞ്ഞു

അമരാവതി, അകോല, യവത്മൽ ജില്ലകളിൽ തുടർച്ചയായി നടത്തിയ പരിശോധനയിൽ നിന്നാണ് പുതിയ വകഭേദത്തിന്റെ സൂചനകൾ ലഭിച്ചത്.

രോഗം സ്ഥിരീകരിച്ച് വളരെ വേഗം തന്നെ അത് ന്യുമോണിയയായി മാറും . അമരാവതിയിലും യവത്മലിലും മൂന്ന് പേർക്ക് വീതവും അകോലയിൽ രണ്ട് പേരിലുമാണ് വൈറസിന്റെ വകഭേദം സംശയിക്കുന്നത്. ഇവരെ പ്രത്യേകം നിരീക്ഷിച്ച് വരികയാണ്. രോഗം സ്ഥിരീകരിച്ചവരുമായ് സമ്പർക്കത്തിൽ ഏർപ്പെട്ടവരേയും പ്രത്യേകം ഐസൊലേറ്റ് ചെയ്തിട്ടുണ്ടെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.

പുതിയ വൈറസിന്റെ സ്വഭാവം നിരീക്ഷിച്ച് വരികയാണെന്നും കൂടുതൽ പരീക്ഷണങ്ങൾ ആവശ്യമാണെന്നും മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. ടിപി ലഹാനെ പറഞ്ഞു. പുതിയ വൈറസിന്റെ തീവ്രത തിരിച്ചറിയാനുള്ള പരീക്ഷണങ്ങൾ പ്രാരംഭഘട്ടത്തിലാണ്. കൂടുതൽ പഠനം ആവശ്യമാണെന്ന് അദ്ദേഹം അറിയിച്ചു.

മഹാരാഷ്ട്രയിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതാകാം വൈറസ് ബാധിതരുടെ എണ്ണം കൂടാൻ കാരണം. കൊറോണയുടെ പുതിയ വകഭേദം രോഗികൾ കൂടാൻ ഇടയാക്കിയെന്ന് പറയാൻ സമയമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർച്ചയായ കോവിഡ് അണുബാധകളും പ്രതിരോധശക്തിയില്ലായ്‌മയും വൈറസിന്റെ ജനിതക മാറ്റത്തിന് കാരണമായിട്ടുണ്ട് .. ഇതിനു കാരണം രോഗ പ്രതിരോധ ശക്തി നഷ്ടപ്പെടുന്നവർ കോവിഡിന്റെ ജനിതക മാറ്റത്തിന് ഹോസ്റ്റ് ആയി മാറിയേക്കാമെന്നു യു എസ് ഡോക്ടർമാർ റിപ്പോർട്ട് ചെയ്യുന്നു.

ഈ റിപ്പോർട്ട് അനുസരിച്ച്, രോഗപ്രതിരോധശക്തി ഇല്ലാത്ത ഒരു രോഗിയിൽ 150 ദിവസം കഴിയുന്ന കൊറോണ വൈറസിന് 50 വ്യത്യസ്‌ത ഇനം ജനറ്റിക് കോഡുകൾ ഉണ്ടെന്ന് കണ്ടെത്താനായി. ഈ മാറ്റങ്ങൾ വളരെ വേഗമാണ് സംഭവിക്കുന്നത്. ഇത് വൈറസിന്റെ ആകൃതിയിലും മാറ്റമുണ്ടാക്കുന്നു, ഒപ്പം വൈറസിന്റെ പ്രവർത്തനങ്ങളെയും ഇത് ബാധിക്കുന്നു. വൈറസിനുണ്ടാകുന്ന മാറ്റങ്ങളിൽ 50 ശതമാനവും സ്പൈക്ക് പ്രോട്ടീനാണ് സംഭവിക്കുന്നത്. ഇതാണ് മനുഷ്യ കോശങ്ങളുമായി ചേരാൻ സഹായിക്കുന്നത്. വൈറസിന്റെ ജനറ്റിക് കോഡിന്റെ 2 ശതമാനം മാത്രമാണ് സ്പൈക്ക് പ്രോട്ടീനുള്ളത്

ചില സ്ഥലങ്ങളിൽ, പ്രത്യേകിച്ച് കോവിഡ്– 19 വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിൽ ജനങ്ങൾക്കിടയിൽ ഒരു പ്രതിരോധശക്തി ഉണ്ടായിട്ടുണ്ട്. ഇതും വൈറസ് കൂടുതൽ പകരുന്ന ഇനങ്ങളായി മ്യൂട്ടേറ്റ് ചെയ്യപ്പെടാൻ കാരണമാകും. ഏതു മ്യൂട്ടേഷൻ നിലനിൽക്കണമെന്നും ഏത് ട്രാൻസ്മിറ്റ് ചെയ്യപ്പെടണമെന്നും നിർണയിക്കുന്നതിൽ രോഗപ്രതിരോധ സംവിധാനം പ്രധാന പങ്കു വഹിക്കുന്നു.

ശരീരത്തിൽ വൈറസിനെ തിരിച്ചറിഞ്ഞാൽ പ്രതിരോധ സംവിധാനം അതിനെ നശിപ്പിക്കാൻ ശ്രമിക്കും. പ്രതിരോധ സംവിധാനത്തിന് നശിപ്പിക്കാൻ കഴിയാത്ത ഇനം വൈറസുകളാണ് ജനങ്ങൾക്കിടയിൽ ഇപ്പോഴും നിലനിൽക്കുന്നത്.

മ്യൂട്ടേഷൻ അഥവാ ജനിതകമാറ്റം വൈറസുകൾക്ക് സംഭവിക്കാൻ മറ്റൊരു കാരണം വൈറസുകൾക്ക് സ്വാഭാവികമായും മ്യൂട്ടേറ്റ് ചെയ്യാനുള്ള ഒരു പ്രവണത (tendency) ഉണ്ട് എന്നതാണ്.. വൈറസ് വകഭേദങ്ങൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ തുടർച്ചയായ നിരീക്ഷണവും ജാഗ്രത പാലിക്കുന്നതും അനിവാര്യമാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നുണ്ട്

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്കോ സിനിമയെ പ്രശംസിച്ച് നടന്‍ ധനുഷ്  (12 minutes ago)

അടിയന്തര ഘട്ടത്തില്‍ സേവനം ഉറപ്പാക്കുന്നതിനായി 50 ഡോക്ടര്‍മാരും സംഘവും ശബരിമലയിലേക്ക്  (27 minutes ago)

87 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി യാഥാര്‍ത്ഥ്യമായി; സംസ്ഥാനത്ത് ആകെ 750 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സജ്ജം  (47 minutes ago)

തെരുവുനായ നിയന്ത്രണത്തില്‍ കടുത്ത നിലപാടുകളുമായി സുപ്രീം കോടതി  (53 minutes ago)

ഭിന്നശേഷിക്കാരനായ യുവാവിന്റെ വീടിനുള്ളിലെ ശുചിമുറിയില്‍ കഞ്ചാവ് കൃഷി  (1 hour ago)

മാസ്മര സംഗീതത്തിൻ്റെ ഉടമകളായ ശ്രേയാ ഘോഷലും ഹനാൻ ഷായും മാജിക്ക് മഷ്റൂമിൽ പാടുന്നു!!  (1 hour ago)

മകരവിളക്ക് മഹോത്സവം: പത്തനംതിട്ട ജില്ലയില്‍ നാളെ പ്രാദേശിക അവധി  (1 hour ago)

'ജനനായകന്‍' പൊങ്കലിന് മുന്‍പ് എത്തിയേക്കില്ല; നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ഇന്നലെ അപ്പീല്‍ ഫയല്‍ ചെയ്‌തെങ്കിലും കോടതി ഇന്നും പരിഗണിച്ചില്ല  (1 hour ago)

IRAN വന്‍ ആക്രമണമോ?  (2 hours ago)

Alappuzha പോലീസിന് പറ്റിയത് വന്‍ അബദ്ധമോ  (2 hours ago)

ആ കുട്ടി കടത്ത് തെളിഞ്ഞത് ഇങ്ങനെ  (2 hours ago)

Haris Chirackal അവിഹിത ബന്ധങ്ങള്‍ കാത്തിരിക്കുന്നത്  (3 hours ago)

രാഹുൽ CPMൽ ചേരും കാരണങ്ങൾ ഇങ്ങനെ...! DYFI ക്കാരെ അഭിവാദ്യം ചെയ്ത് രാഹുൽ..! അവിടുത്തെ അനുഗ്രഹം  (4 hours ago)

കോടതി വളപ്പിലിട്ട് രാഹുലിനെ തീർക്കും..? 3 ദിവസം പാലക്കാട് പ്രദർശനം..!മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപിൻറെ തീരുമാനം..!  (4 hours ago)

പട പടേ ചീമുട്ടയേറ്‌....! ഹോ..! എന്തൊരു ആവേശം റിപ്പോർട്ടറിന്റെ മൈക്കോടിച്ച് ജനം..!മുണ്ടും മടക്കി ജനമിളകി  (4 hours ago)

Malayali Vartha Recommends