Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..


എൽനിനോ പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കുന്നതായി രാജ്യാന്തര കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ.. 2026ന്റെ രണ്ടാം പകുതിയോടെയും 2027ന്റെ തുടക്കത്തിലും ഇത് ഏറ്റവും ശക്തമായ ഘട്ടത്തിലെത്തും..


അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...


വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

ദേഹം മുഴുവനും ഉളള വേദനയാണ്; വിഷാദരോഗത്തിനോടും സമ്മർദത്തിനോടുമുള്ള ശാരീരിക പ്രതികരണം ആണ് ഫൈബ്രോമയാൽജിയ, രോഗാവസ്ഥയെ കുറിച്ച് ഡോക്ടര്‍ അരുണ്‍ ഉമ്മന്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു

10 MARCH 2021 12:28 PM IST
മലയാളി വാര്‍ത്ത

ദേഹം മുഴുവനും ഉളള വേദനയാണ് എന്നത് ഫൈബ്രോമയാൽജിയയുടെ കേന്ദ്രലക്ഷണമായിട്ടാണ് കരുതുന്നത്. ഇത് സംഭവിക്കുന്നതിന്റെ മുഖ്യകാരണം ന്യൂറോകെമിക്കൽ അസന്തുലിതാവസ്ഥയാണ് എന്നാണ് കരുതപ്പെടുന്നത്. തലച്ചോറിലെ കോശജ്വലന പാതകൾ (Inflammatory Pathways) ഈക്കാരണത്താൽ ത്വരിതപ്പെടുകയും അതുവഴി വേദന സംസ്കരണത്തിൽ അസാധാരണത്വത്തിന് കാരണമാവുകയും ചെയ്യുന്നു. ഫൈബ്രോമയാൽജിയ എന്ന രോഗാവസ്ഥയെ കുറിച്ച് ഡോക്ടര്‍ അരുണ്‍ ഉമ്മന്‍ പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധേയമാണ്.

ഡോക്ടര്‍ അരുണ്‍ ഉമ്മന്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ;

ഫൈബ്രോമയാൽജിയ ( Fibromyalgia) എന്ന രോഗാവസ്ഥ എന്താണ്...അറിയേണ്ടതായ വസ്തുതകൾ... Fibromyalgia - അധികം ആളുകൾക്ക് അത്ര സുപരിചിതമായ ഒരു പേരല്ലെങ്കിലും മൊത്തം ജനസംഖ്യയുടെ 2-8% വ്യക്തികളിൽ സ്ത്രീപുരുഷ അനുപാതം 9:1 ആയി കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ് ഇത്. ദേഹ൦മുഴുവനു൦ ഉളള വേദനയാണ് ഫൈബ്രോമയാൽജിയയുടെ കേന്ദ്രലക്ഷണമായി കരുതുന്നത്.

ഫൈബ്രോമയാൽജിയ എന്നത് ഒരു functional somatic syndrome ആണ്. അതായത് ഒരു വ്യക്തി രോഗാവസ്ഥയിലാണെന്നു തോന്നിപ്പിച്ചാലും പ്രത്യക്ഷത്തിൽ ഒന്നും തന്നെ കണ്ടുപിടിക്കാൻ സാധിക്കുകയില്ലെന്നു സാരം. വിഷാദരോഗത്തിനോടും സമ്മർദത്തിനോടുമുള്ള ശാരീരിക പ്രതികരണം ആണ് ഫൈബ്രോമയാൽജിയ. ഇതിന്റെ കൃത്യമായ കാരണം കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല എന്നത് മറ്റൊരു വസ്തുതയാണ്.

ഫൈബ്രോമയാൽജിയയുടെ ലക്ഷണങ്ങൾ നിരവധി ആയതിനാൽ Rheumatological(സന്ധി - പേശിസംബന്ധമായവ), Neurological(നാഡീവ്യൂഹസംബന്ധമായവ), Gastrointestinal(ഉദരം - കുടൽ സംബന്ധമായവ), Urological (മൂത്രസംബന്ധമായ) എന്നീ രോഗങ്ങളുമായി തെറ്റിദ്ധരിക്കപ്പെടുവാൻ സാധ്യത അധികമാണ്. അതുകൊണ്ടു ഈ പ്രശ്നങ്ങൾ തള്ളിക്കളയുന്നതിനു വിപുലമായ നടപടിക്രമം തന്നെ ആവശ്യമായി വന്നേക്കാം. ഫൈബ്രോമയാൽജിയ മാരകമല്ലെങ്കിലും അതിന്റെ വേദന വിട്ടുമാറാത്തതും വ്യാപകവുമാണ്. ഇതു പേടിക്കേണ്ട ഒരു അസുഖമല്ല. എങ്കിലും രോഗികൾക്ക് ദുസ്സഹമായി തോന്നാം. പൂർണശമനം കിട്ടാത്തതുകൊണ്ട് പലപ്പോഴും പല ഡോക്ടർമാരുടെ സേവനം തേടേണ്ടി വരുന്നു.

ഫൈബ്രോമയാൽജിയ പ്രധാനമായും താഴെ പറയുന്ന നാല് ഘടകങ്ങളുടെ സമ്മിശ്രണമാണെന്നു കരുതാവുന്നതാണ്.

മനഃശാസ്ത്രപരമായ ഘടകങ്ങൾ

ജനിതകമായ ഘടകങ്ങൾ

Neurobiological ഘടകങ്ങൾ

പാരിസ്ഥിതിക ഘടകങ്ങൾ

ഫൈബ്രോമയാൽജിയക്ക് കാരണമാകുന്ന അതേ ജീനുകൾ തന്നെ മറ്റു "functional somatic syndrome- കൾക്കും, വിഷാദരോഗത്തിനും കാരണമായി കരുതപ്പെടുന്നു. ദേഹം മുഴുവനും ഉളള വേദനയാണ് ഫൈബ്രോമയാൽജിയയുടെ കേന്ദ്രലക്ഷണമായി കരുതുന്നത്. ഇത് സംഭവിക്കുന്നതിന്റെ മുഖ്യകാരണം ന്യൂറോകെമിക്കൽ അസന്തുലിതാവസ്ഥയാണ്. തലച്ചോറിലെ കോശജ്വലന പാതകൾ (Inflammatory Pathways) ഈക്കാരണത്താൽ ത്വരിതപ്പെടുകയും അതുവഴി വേദന സംസ്കരണത്തിൽ അസാധാരണത്വത്തിന് കാരണമാവുകയും ചെയ്യുന്നു.

തലച്ചോറിലെയും സ്പൈനൽകോർഡിലെയും pain-sensitive നാഡീകോശങ്ങളുടെ പ്രതിപ്രവർത്തനം വർധിച്ചിരിക്കുന്നകൊണ്ട് ഫൈബ്രോമയാൽജിയ രോഗികളിൽ വേദനയുടെ പരിധി (pain threshold) തീർത്തും കുറവായാണ് കാണപ്പെടുന്നത്. ഇതിനെല്ലാം ഉപരിയായി ഫൈബ്രോമയാൽജിയയും ന്യൂറോപ്പതിക് വേദനകളും വിഷാദരോഗവും ഒരേസമയം ഒരേ വ്യക്തിയിൽ നിലകൊള്ളുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. ഇവ മൂന്നും ഒരേ ജനിതക തകരാറുകൾ കാരണമാണ് ഉണ്ടാവുന്നത്. ഫൈബ്രോമയാൽജിയയിൽ സംഭവിക്കുന്ന ന്യൂറോകെമിക്കൽ തകരാറുകൾ അതുമായി ബന്ധപ്പെട്ട വ്യക്തിയുടെ മാനസികാവസ്ഥയെയും, ഉറക്കത്തെയും, ഉന്മേഷത്തേയു൦ നിയന്ത്രിച്ചുപോരുന്നു. ഇതുകൊണ്ടു തന്നെയാണ് ഫൈബ്രോമയാൽജിയയുള്ള വ്യക്തിയിൽ ഉൻമേഷരാഹിത്യം, തളർച്ച, ഉറക്കം സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഒരുമിച്ചു കണ്ടുവരുന്നത്.

Mode of Inheritance" എന്നത് അജ്ഞാതമാണ് എങ്കിലും ഫൈബ്രോമയാൽജിയ പൊതുവായി പോളിജെനിക് ആയാണ് കരുതപ്പെടുന്നത്. പോളിജെനിക് കൊണ്ട് അർത്ഥമാക്കുന്നത് ഒന്നിൽ അധികം ജീനുകളുടെ സ്വാധീന൦ എന്നതാണ്. ശരീര൦ മുഴുവനുമുളള വേദനയാണ് ഫൈബ്രോമയാൽജിയയുടെ മുഖ്യ സ്വഭാവമായി കാണുന്നത്.Allodynia" അഥവാ സ്പർശനത്തോടുളള വേദനാജനകമായ പ്രതികരണം ആണ് മറ്റൊരു ലക്ഷണമായി കരുതപ്പെടുന്നത്.

വേദന കൂടാതെ ഫൈബ്രോമയാൽജിയയുടെ മറ്റ് പൊതുവായുള്ള ലക്ഷണങ്ങൾ ഇനി പറയുന്നവയാണ്:

ശരീരത്തെ ദുർബലമാക്കുന്ന ക്ഷീണം

അസ്വസ്ഥമായ ഉറക്കം

സന്ധിബന്ധങ്ങളിലെ കഠിനീഭവിക്കൽ

വിഴുങ്ങുമ്പോൾ ബുദ്ധിമുട്ടനുഭവപ്പെടുക

മലവിസർജ്ജനം, മൂത്രസഞ്ചി എന്നിവയുടെ തകരാറുകൾ

മരവിപ്പു, തരിപ്പ് തുടങ്ങിയവ അനുഭവപ്പെടുക

കാര്യങ്ങൾ ഗ്രഹിക്കുന്നതിലുള്ള അപര്യാപ്തത (Cognitive Dysfunction)

കഴുത്തു, തോൾ, നടുവ്, ഇടുപ്പ് എന്നിവിടങ്ങളിലെ അസാധാരണമായ സംവേദനം.

എന്നിരുന്നാലും എല്ലാ വ്യക്തികളിലും ഈ ലക്ഷണങ്ങൾ എല്ലാം കണ്ടുവരണമെന്നു നിർബന്ധമില്ല.

സ്ട്രെസ് സംബന്ധമായ മറ്റ് പ്രശ്നങ്ങൾ ഫൈബ്രോമയാൽജിയയുമായി പരസ്പരബന്ധമുണ്ടെന്നു പഠനങ്ങൾ തെളിയിക്കുന്നു. ഏതൊക്കെയാണ് സ്ട്രെസ് സംബന്ധമായ മറ്റ് പ്രശ്നങ്ങൾ എന്ന് നമുക്ക് നോക്കാം:

വിട്ടുമാറാത്ത ക്ഷീണം (Chronic Fatigue Syndrome)

Post Traumatic Stress Disorder ( ഏതെങ്കിലും അപകടം കൊണ്ടോ അല്ലെങ്കിൽ കടുത്ത മാനസിക ആഘാതത്തിന്റെ ഫലമായോ ഉണ്ടാകുന്ന മാനസികവും വൈകാരികവുമായ സമ്മർദ്ദം)

സ്ട്രെസ് മൂലം ഉണ്ടാവുന്ന Irritable Bowel Syndrome (വലിയ കുടലിനെ ബാധിക്കുന്ന ഒരു സാധാരണ രോഗമാണിത്. മലബന്ധം, വയറുവേദന, വയറിളക്കം എന്നിവയാണ് ലക്ഷണങ്ങൾ)

വ്യവസ്ഥാനുസൃതമായ ഒരു അവലോകനത്തിലൂടെ മനസ്സിലാക്കാൻ കഴിയുന്നതെന്തെന്നാൽ ഒരു വ്യക്തിക്ക് കുട്ടിക്കാലത്തും യൗവനത്തിലും കിട്ടിയിരിക്കുന്ന ശാരീരികവും ലൈംഗികവുമായ ചൂഷണവും ഫൈബ്രോമയാൽജിയായും തമ്മിൽ കാര്യമായ സംസർഗം ഉണ്ടെന്നാണ്.

അതുപോലെ തന്നെ പുകവലി, അമിതവണ്ണം, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം (Lack of Physical Activity) തുടങ്ങിയ മോശമായ ജീവിതശൈലികൾ ഒരു വ്യക്തിയിൽ കാലക്രമേണ ഫൈബ്രോമയാൽജിയ രൂപപ്പെട്ടു വരാനുള്ള സാധ്യതകൾ കൂട്ടുന്നു.

ഫൈബ്രോമയാൽജിയയുടെ രോഗനിർണ്ണയം എപ്രകാരമാണ് എന്ന് നോക്കാം:

ഫൈബ്രോമയാൽജിയ ഒരു Clinical Diagnosis ആണ്.

രക്തപരിശോധനകളും x-ray,സ്കാനി൦ഗ് മുതലായ പരിശോധനകളും മിക്കപ്പോഴും നോർമലായിരിക്കു൦.

ഫൈബ്രോമയാൽജിയയുടെ രോഗനിർണയം പ്രധാനമായും Scoring System ആസ്പദമാക്കിയാണ്. വ്യാപകമായ വേദന സൂചികയെയും രോഗലക്ഷണ തീവ്രതയെയും അടിസ്ഥാനമാക്കിയാണ് സ്കോറിംഗ് സിസ്റ്റം ഉപയോഗിക്കുന്നത്.

ഫൈബ്രോമയാൽജിയയുടെ രോഗനിർണ്ണയത്തിന്റെ ഭാഗമായി രോഗികളിൽ ഇനിപ്പറയുന്ന മാനദണ്ഡങ്ങൾ തീർച്ചയായും വേണ്ടുന്നതാണ്. എന്നാൽ മാത്രമേ രോഗനിർണയത്തിൽ 90% എങ്കിലും കൃത്യത കൈവരിക്കാൻ സാധിക്കുകയുള്ളു.

മൂന്നുമാസത്തിലധികം നീണ്ടുനിൽക്കുന്ന തുടർച്ചയായ വേദന.

18 ടെൻഡർ പോയിന്റുകളിൽ കുറഞ്ഞത് 11 എണ്ണത്തിലും ഉളള വേദന.

(ഫൈബ്രോമയാൽജിയയുടെ രോഗനിർണ്ണയത്തിന്റെ ഭാഗമായി നിയുക്തമാക്കപ്പെട്ടിരിക്കുന്ന 18 സ്ഥാനങ്ങൾ പ്രധാനമായും കാണപ്പെടുന്നത് കഴുത്തു, തോൾ, നെഞ്ച്, ഇടുപ്പ്, കൈകാൽമുട്ട് എന്നിവിടങ്ങളിലാണ്).

ഫൈബ്രോമയാൽജിയയുള്ള രോഗികളുടെ ശരീരത്തിലുടനീളം ഉള്ള പേശികളുടെ ഉപരിതലത്തിൽ (പ്രത്യേകിച്ചും രോഗനിർണയത്തിനായി ഉപയോഗിക്കുന്ന നിർദ്ദിഷ്ട ടെൻഡർ പോയിന്റ് ഏരിയകൾ) നേരിയ മർദ്ദം പ്രയോഗിക്കുമ്പോൾ അവർക്കതു തികച്ചും വേദനാജനകമായി ഭവിക്കുന്നു.

ഫൈബ്രോമയാൽജിയ ചികിത്സാരീതി എപ്രകാരമാണ് എന്ന് നോക്കാം:

ഫൈബ്രോമിയൽ‌ജിയയ്‌ക്ക് സാർ‌വ്വത്രികമായി അംഗീകരിച്ച ചികിത്സ ഒന്നും തന്നെയില്ല എന്നുതന്നെയല്ല ചികിത്സയോടുള്ള പ്രതികരണവു൦ കുറവാണ്.മരുന്നുകൾ, രോഗികളിൽ അവബോധം സൃഷ്ടിക്കൽ, എയ്റോബിക് എക്സർസൈസ്, Cognitive Behavioral Therapy എന്നിവ ഉൾക്കൊള്ളുന്ന ചികിത്സാ പദ്ധതികൾ, ഫൈബ്രോമയാൽജിയാ സംബന്ധിച്ച ലക്ഷണങ്ങളും അതോടൊപ്പം തന്നെ വേദനയും ലഘൂകരിക്കാൻ ഫലപ്രദമാണെന്ന് തെളിഞ്ഞിരിക്കുന്നു.

Cognitive Behavioral Therapy- കളും അനുബന്ധ മാനസിക, പെരുമാറ്റ ചികിത്സാരീതികളും താരതമ്യേന കുറച്ചു മാത്രം ഫലപ്രാപ്തിനല്കുന്നവയയാണ്. Cognitive Behavioral Therapy യൂടെ ഒപ്പം വ്യായാമം കൂടെ ഉൾപ്പെടുത്തുമ്പോൾ മികച്ച ഫലപ്രാപ്തി കാണുന്നു.

രോഗലക്ഷണങ്ങൾ മെച്ചപ്പെടുത്താൻ 3-6 മാസം വരെ Antidepressants - Anti എപിലെപ്റ്റിക് എന്നിവ ഉൾപ്പെടെയുള്ള പല മരുന്നുകളും പരീക്ഷിക്കാം . സാധാരണ വേദനസംഹാരികൾ തൃപ്തികരമായ ആശ്വാസം നൽകില്ല..

ഫൈബ്രോമയാൽജിയയുള്ള ചില വ്യക്തികളിൽ വ്യായാമം മൂലം ശാരീരികക്ഷമത വർധിക്കുകയും ഉറക്കം നല്ല രീതിയിൽ വരികയും അതോടൊപ്പം തന്നെ ക്ഷീണവും, വേദനയും കുറഞ്ഞതായും കാണപ്പെടുന്നു. ചിലരിൽ Cardio-Vascular വ്യായാമങ്ങൾ ഫലം ഉളവാക്കുന്നു. Cardio-Vascular വ്യായാമത്തെ പ്രതിരോധ പരിശീലനവുമായി സംയോജിപ്പിക്കുന്നത് നല്ലതാണ്. ദീർഘകാല ജല അധിഷ്ഠിത വ്യായാമം പ്രയോജനകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഫൈബ്രോമിയൽ‌ജിയ ബാധിച്ച രോഗികളിൽ എൻ‌ഡോർ‌ഫിൻ‌ ഹോർ‌മോൺ ( Happiness hormone) കുറവ് കാണാം. വിഷാദവു൦ ഉത്കണ്ഠയു൦ ജീവിതസമ്മർദ്ദവു൦ കുറച്ചാൽ ഒരുപരിധിവരെ ഫൈബ്രോമയാൽജിയ നിയന്ത്രിക്കുവാൻ സാധിക്കും. അതിനെ മനസ്സിലാക്കി തന്നെ നമുക്ക് നേരിടാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"കൈയിൽ കൊന്തയും ബൈബിളും ദൈവം വിളിച്ച് സാറേ.. തള്ളയെയും തന്തയെയും വെട്ടിക്കൊന്ന് തലച്ചോർ പുറത്ത്.. ലവന്റെ മോങ്ങൽ"  (3 hours ago)

VVR-ന്റെ ഒന്നൊന്നര നട്ടെല്ല്..! വൻ ബോംബിട്ട് മേയർ..! വന്ദേമാതരം വിഴുങ്ങി VD-യും പിണറായിയും..!  (4 hours ago)

പ്രവാസി കുഴഞ്ഞ് വീണ് മരിച്ചു..!ഇത് സ്ഥിരം വാർത്ത പ്രവാസികളെ സൂക്ഷിക്കുക..! വീണ്ടും മരണം..!!  (4 hours ago)

7.7 തീവ്രത; ഭൂമി കുലുങ്ങി ! ജനം നിലവിളിച്ച് ഇറങ്ങിയോടി; സുനാമി ഭീതിയില്‍ രാജ്യം ജനങ്ങളെ കൂട്ടത്തോടെ മാറ്റുന്നു  (4 hours ago)

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!  (4 hours ago)

മോട്ടോറോള മോട്ടോ ജി മാക്‌സ് അവതരിപ്പിച്ചു...  (9 hours ago)

Tamil-Nadu- സംഭവം തമിഴ്നാട്ടിലെ കരൂരിൽ  (9 hours ago)

ഓണം ടൂറിസം വാരാഘോഷം: 16 ന് നഗരത്തില്‍ സൈക്കിള്‍ റാലി  (9 hours ago)

ടെക്നോപാര്‍ക്കില്‍ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു...  (9 hours ago)

ONAM ഓണം സ്പെഷ്യൽ  (9 hours ago)

അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...  (9 hours ago)

വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (9 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി; കേരളത്തിൽ ഓഗസ്റ്റ് 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 9 ജില്ലകളിൽ മുന്നറിയിപ്പ്!  (10 hours ago)

നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി; ലോ ആന്റ് ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി!!!!  (10 hours ago)

CLIMATE CHANGE കാലാവസ്ഥയിൽ വലിയ വ്യതിയാനങ്ങൾ  (10 hours ago)

Malayali Vartha Recommends