Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..


എൽനിനോ പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കുന്നതായി രാജ്യാന്തര കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ.. 2026ന്റെ രണ്ടാം പകുതിയോടെയും 2027ന്റെ തുടക്കത്തിലും ഇത് ഏറ്റവും ശക്തമായ ഘട്ടത്തിലെത്തും..


അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...


വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

വൈറസ് വെറുതേ വായുവിലൂടെ പറന്നു നടക്കില്ല ; വൈറസ് ബാധിതർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കിലൂടെയും വായിലൂടെയും ലക്ഷക്കണക്കിനു കണികകൾ പുറത്തേക്കു വരും; വായുവിലൂടെ പകരുന്ന കൊറോണയെ തടസ്സപ്പെടുത്താൻ രണ്ടു മാർഗ്ഗങ്ങൾ; ആരോഗ്യ വിദഗ്ദർ പറയുന്നത്

27 APRIL 2021 12:12 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് മനുഷ്യനു ഭീതി ഉണർത്തിയ നാൾ മുതൽ ഉയർന്നുവരുന്ന വലിയൊരു ചോദ്യമാണ് വായുവിലൂടെ പകരുമോ എന്നത്. അങ്ങനെ വായിലൂടെ പകരുന്നു എങ്കിൽ പലതരത്തിലുള്ള ആശങ്കകൾക്ക് വഴിവെക്കുകയാണ് അത്.

രോഗങ്ങൾ വായുവിലൂടെ പകരുമെങ്കിൽ അത് എല്ലായിടത്തും ഉണ്ടാകാനുള്ള സാധ്യതയും ശ്വസിക്കാൻ പോലും നമ്മളിൽ പലരും പേടിക്കുകയും ചെയ്യും. വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ കാറ്റിൽ പറന്നു വരുന്ന വൈറസ് ശരീരത്തിൽ പ്രവേശിക്കുമോ? വായുവിലൂടെ വൈറസ് പകരുമോയെന്ന ചോദ്യങ്ങൾക്കു കൃത്യമായ ഉത്തരം ആരോഗ്യവിദഗ്ധർ നൽകുന്നുണ്ട്.

കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന ഗവേഷകരുടെ കണ്ടെത്തൽ ലോകാരോഗ്യ സംഘടന ശരിവെച്ചിട്ടുണ്ട്. എന്നാൽ, ആശങ്കപ്പെടുന്നതു പോലെ വൈറസ് വെറുതേ വായുവിലൂടെ പറന്നു നടക്കില്ല എന്ന കാര്യം അറിഞ്ഞിരിക്കുക.

പിന്നെ എങ്ങനെയാണ് കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന് പറയുന്നത്. വൈറസ് ബാധിതർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കിലൂടെയും വായിലൂടെയും ലക്ഷക്കണക്കിനു കണികകൾ പുറത്തേക്കു വരും.

ഇതിൽ 10 മൈക്രോണിൽ കൂടുതൽ ഭാരമുള്ളവ നിലത്തു വീഴും. ഭാരം കുറഞ്ഞവ അന്തരീക്ഷത്തിൽ തങ്ങിനിൽക്കും. പരമാവധി 10 അടി ചുറ്റളവിൽ. അ‍‍‍ടച്ചിട്ട മുറികൾ, എസി മുറികൾ എന്നിവിടങ്ങളിൽ 3 – 4 മണിക്കൂർ വരെ ഈ കണങ്ങൾ തങ്ങിനിൽക്കുമെന്നാണു കണ്ടെത്തൽ. തുറസ്സായ സ്ഥലങ്ങളിൽ അധിക നേരം തങ്ങിനിൽക്കില്ല.

കണികകൾ പറ്റിപ്പിടിച്ചിരിക്കുന്ന പ്രതലങ്ങളിൽ തൊട്ടശേഷം മുഖത്തോ മൂക്കിലോ സ്പർശിച്ചാൽ അതിലൂടെ കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിക്കും. വൈറസ് ചർമത്തിലൂടെ അകത്തു കയറില്ല. ഈ വായുവിലൂടെ പകരുന്ന കൊറോണയെ തടസ്സപ്പെടുത്താൻ രണ്ടു മാർഗ്ഗങ്ങൾ അവലംബിക്കാം, മാസ്ക്കും സാനിറ്റൈസറും.

മറ്റുള്ളവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമുള്ള കണങ്ങൾ മുഖത്തു പറ്റിപ്പിടിക്കാതിരിക്കാൻ കൃത്യമായി മാസ്ക് ധരിച്ചാൽ മതി. കണങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്ന പ്രതലങ്ങൾ നമുക്കു തിരിച്ചറിയാനാവില്ല. അതിനാൽ എപ്പോഴും കൈകൾ ശുചിയാക്കണം. അടച്ചിട്ട, ശീതീകരിച്ച മുറികളിൽ ഒത്തുചേരാതിരിക്കുക.

പൊതുസ്ഥലത്തു തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ മിക്കവരും താഴ്ത്തുന്നതാണു പതിവ്. മൂക്കിൽ നിന്നും വായിൽ നിന്നും വരുന്ന കണങ്ങൾ മാസ്കിൽ പറ്റുമെന്നതു കൊണ്ടും മാറ്റി ഉപയോഗിക്കാൻ വേറെ മാസ്ക് കൈവശമില്ല എന്നതു കൊണ്ടുമാണിത്. പക്ഷേ, ഇതുണ്ടാക്കുന്നതു വലിയ വിപത്താണ്. അതിനാൽ വീടിനു പുറത്തു യാത്ര ചെയ്യുമ്പോൾ എല്ലാവരും അധിക മാസ്ക് കൈവശം കരുതണം.

2 ഡോസ് വാക്സീനുമെടുത്ത ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്കും കോവിഡ് വരുന്നു എന്ന സംശയം എല്ലാവർക്കും ഉണ്ട്,വാക്സീൻ സ്വീകരിച്ചു കഴിഞ്ഞാൽ 70–80% വരെ രോഗസാധ്യത കുറയും.

അപ്പോഴും 30% വരെ സാധ്യത നിലനിൽക്കുന്നു. പക്ഷേ, ഗുരുതരമായ രോഗസാധ്യത 95% വരെയും മരണസാധ്യത 99.9% വരെയും ഇല്ലാതാകും. ജാഗ്രത കുറഞ്ഞാൽ വീണ്ടും രോഗ സാധ്യതയുണ്ട്. മറ്റുള്ളവർക്കു രോഗം പരത്താതിരിക്കാനും മുൻ കരുതലുകൾ വേണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"കൈയിൽ കൊന്തയും ബൈബിളും ദൈവം വിളിച്ച് സാറേ.. തള്ളയെയും തന്തയെയും വെട്ടിക്കൊന്ന് തലച്ചോർ പുറത്ത്.. ലവന്റെ മോങ്ങൽ"  (3 hours ago)

VVR-ന്റെ ഒന്നൊന്നര നട്ടെല്ല്..! വൻ ബോംബിട്ട് മേയർ..! വന്ദേമാതരം വിഴുങ്ങി VD-യും പിണറായിയും..!  (3 hours ago)

പ്രവാസി കുഴഞ്ഞ് വീണ് മരിച്ചു..!ഇത് സ്ഥിരം വാർത്ത പ്രവാസികളെ സൂക്ഷിക്കുക..! വീണ്ടും മരണം..!!  (3 hours ago)

7.7 തീവ്രത; ഭൂമി കുലുങ്ങി ! ജനം നിലവിളിച്ച് ഇറങ്ങിയോടി; സുനാമി ഭീതിയില്‍ രാജ്യം ജനങ്ങളെ കൂട്ടത്തോടെ മാറ്റുന്നു  (3 hours ago)

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!  (3 hours ago)

മോട്ടോറോള മോട്ടോ ജി മാക്‌സ് അവതരിപ്പിച്ചു...  (8 hours ago)

Tamil-Nadu- സംഭവം തമിഴ്നാട്ടിലെ കരൂരിൽ  (8 hours ago)

ഓണം ടൂറിസം വാരാഘോഷം: 16 ന് നഗരത്തില്‍ സൈക്കിള്‍ റാലി  (8 hours ago)

ടെക്നോപാര്‍ക്കില്‍ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു...  (8 hours ago)

ONAM ഓണം സ്പെഷ്യൽ  (8 hours ago)

അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...  (8 hours ago)

വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (9 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി; കേരളത്തിൽ ഓഗസ്റ്റ് 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 9 ജില്ലകളിൽ മുന്നറിയിപ്പ്!  (9 hours ago)

നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി; ലോ ആന്റ് ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി!!!!  (9 hours ago)

CLIMATE CHANGE കാലാവസ്ഥയിൽ വലിയ വ്യതിയാനങ്ങൾ  (9 hours ago)

Malayali Vartha Recommends