Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

കാത്സ്യത്തിന് നേരെ കണ്ണടയ്ക്കരുത്...!! ശരീരത്തിൽ കാത്സ്യത്തിൻറെ അളവ് കുറയാനുള്ള കാരണങ്ങൾ ഇവയൊക്കെ

06 JULY 2021 11:57 AM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വാഴ്ചകളില്‍ സ്ത്രീകള്‍ക്കായി പ്രത്യേക വെല്‍നസ് ക്ലിനിക് ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി

മസ്തിഷ്‌ക മരണം സംഭവിച്ച പതിനെട്ടു വയസുകാരനായ അങ്കമാലി സ്വദേശി ബില്‍ജിത്തിന്റെ ഹൃദയം ഇനി കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയില്‍

ജീവനേകാം ജീവനാകാം: ഐസക് ജോര്‍ജിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു...

സംസ്ഥാനത്തെ ആറ് സ്‌ട്രോക്ക് സെന്ററുകളെ വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യുഎസ്ഒ), എന്‍എബിഎച്ച് നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടിയെടുത്തുവെന്ന് മന്ത്രി വീണാ ജോര്‍ജ്...

വല്ലാത്ത ക്ഷീണം, പതിവില്ലാത്ത നടുവേദന, മുടികൊഴിച്ചിലാണേൽ പറയേം വേണ്ട... ഇത്തരം പരാതികളുമായെത്തുന്ന രോഗികളുടെ എണ്ണം വളരെ കൂടിയിരിക്കുന്നു. ആവശ്യമായ അളവിൽ കാത്സ്യം ശരീരത്തിലില്ല എന്നതാണ് പലരിലും ഈ ബുദ്ധിമുട്ടിന് കാരണം. ഇവ കൂടാതെ ആശയക്കുഴപ്പം, ഓർമ്മക്കുറവ്, മാംസപേശികളുടെ വലിച്ചിൽ, കൈകളിലും കാലുകളിലും മുഖത്തും പെരുപ്പും തുടിക്കുന്ന പോലുള്ള തോന്നലും, ഉന്മേഷക്കുറവ്, ഇല്ലാത്തവ ഉണ്ടെന്നുള്ള തോന്നൽ,

പേശികൾ കോച്ചിവലിക്കുക, നഖങ്ങളുടെ ബലം കുറയുകയും പൊട്ടിപ്പോകുകയും ചെയ്യുക, അസ്ഥികൾ ഒടിയാൻ കൂടുതൽ സാദ്ധ്യത എന്നിവയാണ് കാത്സ്യം കുറയുന്നത് കാരണമുണ്ടാകുന്ന മറ്റ് ബുദ്ധിമുട്ടുകൾ. ആവശ്യമായ കാത്സ്യത്തിന്റെ നാലിൽ മൂന്ന് ഭാഗവും സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ വിറ്റാമിൻ ഡി വഴി ശരീരത്തിന് ലഭിക്കുന്നുണ്ട്. എന്നിട്ടും കാത്സ്യത്തിൻറെ അളവ് ഇത്രയേറെ കുറയാൻ കാരണമെന്താണ് ?

 

 

കാത്സ്യവും ഫോസ് ഫറസും ശരീരത്തിൽ ശരിയായി ആഗീരണം ചെയ്യണമെങ്കിൽ വിറ്റാമിൻ ഡി ആവശ്യമാണ്. വിറ്റാമിൻ ഡി ശരിയായി പ്രവർത്തിക്കാത്തവരിൽ സൂര്യപ്രകാശമേൽക്കുന്നത് കൊണ്ട് മാത്രം ശരിയായ അളവിൽ അത് ലഭിക്കണമെന്നില്ല. അതിൽ തന്നെ കോളീകാൽസിഫെറോൽ എന്ന വിറ്റാമിൻ ഡി 3 ആണ് പ്രധാനമായി കാത്സ്യം ആഗിരണത്തിനെ സഹായിക്കുന്നത്. എന്നാൽ, പ്രകൃതിദത്തമായി ഇവ കാണുന്നത് മത്സ്യം, മീനെണ്ണ, മുട്ടയുടെ മഞ്ഞ തുടങ്ങിയ ആഹാരങ്ങളിലാണ്.

കാത്സ്യത്തിന്റെ അളവ് കുറയുന്നത് അസ്ഥികളുടേയും പല്ലുകളുടേയും ബലം, ഹൃദയാരോഗ്യം, പേശികളുടേയും ഞരമ്പുകളുടേയും പ്രവർത്തനം തുടങ്ങിയവയെ ബാധിക്കും. ശരീരത്തിലുള്ള 99 ശതമാനം കാത്സ്യവും സംഭരിക്കപ്പെടുന്നത് അസ്ഥികളിലും പല്ലുകളിലുമാണ്. അതുകൊണ്ടു തന്നെ കാത്സ്യത്തിന്റെ അളവ് കുറഞ്ഞാൽ അസ്ഥികൾക്കും പല്ലുകൾക്കും ബലക്കുറവുണ്ടാകുകയും പൊട്ടുകയും തേയ്മാനമുണ്ടാകുകയും അസ്ഥിസാന്ദ്രത കുറയുന്ന ഓസ്റ്റിയോപോറോസിസ് എന്ന രോഗം അസ്ഥികളെ ബാധിക്കുകയും ചെയ്യും.

 

 

ഒത്തിരിനേരം കളിക്കുക, ഡാൻസ് ചെയ്യുക, സൈക്കിൾ ചവിട്ടുക എന്നിവ ചെയ്യുമ്പോൾ കാലുകളിലെ അസ്ഥികൾക്കും പേശികൾക്കും വേദനയും കഴപ്പുമുണ്ടാകുന്ന കുട്ടികളിൽ കാത്സ്യത്തിന്റെ അളവ് കുറവാകാനാണ് സാദ്ധ്യത. ആർത്തവവിരാമശേഷം അസ്ഥികളുടെ സാന്ദ്രത കുറയുമെന്നതിനാൽ അപ്പോഴും കാത്സ്യത്തിന്റെ അളവ് കൃത്യമായി നിലനിർത്താൻ കൂടുതൽ ശ്രദ്ധിക്കേണ്ടി വരും.

മുലയൂട്ടുന്ന അമ്മമാരിലും കാത്സ്യം കുറഞ്ഞു കാണാറുണ്ട്. ദൈനംദിന പ്രവർത്തനങ്ങൾ ശരിയായി നടത്തുന്നതിന് ആവശ്യമായ അളവിൽ ശരീരത്തിന് ലഭിക്കുന്നില്ലെങ്കിൽ കുറവുള്ള അത്രയും കാത്സ്യം അസ്ഥികളിൽ നിന്നും പല്ലുകളിൽ നിന്നും സ്വീകരിക്കാൻ ശരീരം നിർബന്ധിതമാകും. അത് അസ്ഥികളുടേയും പല്ലിന്റേയും ബലക്കുറവിന് ഇടയാക്കും.

 

 

പാൽ, പാൽക്കട്ടി, യോഗർട്ട്, ബീൻസ്, ബദാം, കടൽ വിഭവങ്ങൾ, പച്ച നിറമുള്ള ഇലക്കറികൾ, പയറു വർഗങ്ങൾ, ഉണങ്ങിയ പഴങ്ങൾ, എള്ള്, ചണവിത്ത്, മത്തി,​ കോര തുടങ്ങിയ മീനുകൾ, ഉണക്കിയ അത്തിപ്പഴം, പശുവിന്റേയും ആടിന്റേയും പാൽ തുടങ്ങിയവയിൽ കാത്സ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത്തരം മത്സ്യങ്ങൾ മുള്ള് ഉൾപ്പടെ ചവച്ച് കഴിക്കുന്നതാണ് നല്ലത്. കൊഞ്ച്, ഞണ്ട്, ചുണ്ണാമ്പ് വാള, കക്ക, നെത്തോലി, കാരൽ തുടങ്ങിയ മീനുകളും നല്ലതാണ്.

ഉണക്കിയ പഴങ്ങളിൽ കാത്സ്യം അടങ്ങിയിട്ടുണ്ടെങ്കിലും അത്തിപ്പഴം തന്നെയാണ് ശ്രേഷ്ഠം. പാലിലും പാലുൽപ്പന്നങ്ങളിലും അടങ്ങിയിട്ടുള്ള കാത്സ്യം കൂടുതൽ എളുപ്പത്തിൽ ആഗീരണം ചെയ്യാൻ സാധിക്കുമെന്നതിനാൽ പശു, ആട് എന്നിവയുടെ പാലിന് പ്രാധാന്യമേറും. സസ്യഭുക്കുകളായവർ പാൽക്കട്ടി ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ ഇവയൊന്നും തന്നെ സൂര്യപ്രകാശമേൽക്കുന്നതിന് പകരമാകില്ല.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ശരാശരി അളവിൽ സൂര്യപ്രകാശത്തിൽ നിന്ന് കിട്ടുന്ന കാത്സ്യത്തിന്റെ ബാക്കിയുള്ളത് ആഹാര വസ്തുക്കളിൽനിന്ന് ലഭ്യമാക്കേണ്ടതാണ്. ഒരു ദിവസത്തേക്ക് ആവശ്യമായ കാത്സ്യം ഒറ്റത്തവണയായി ശരീരത്തിന് ലഭിക്കേണ്ട യാതൊരു ആവശ്യവുമില്ലെന്ന് മാത്രമല്ല അത് ദോഷകരവുമാണ്.

മാത്രമല്ല 50 വയസിന് മുകളിലുള്ളവർ ഒരു ദിവസം സ്വീകരിക്കേണ്ട കാത്സ്യത്തിന്റെ പരമാവധി അളവ് 2500 മില്ലിഗ്രാമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. സൂര്യപ്രകാശമേറ്റും കാത്സ്യം ലഭിക്കുന്ന ഭക്ഷണമുൾപ്പെടുത്തിയും കാത്സ്യം സപ്ലിമെൻറുകൾ കഴിച്ചും കാത്സ്യം കൂട്ടാനായി ശ്രമിക്കുന്നവർ ഇക്കാര്യം ഓർത്തിരിക്കേണ്ടതാണ്.

 

 

സസ്യഭുക്കുകൾ, പ്രോട്ടീനും ഉപ്പും അധികമായി ഉപയോഗിക്കുന്നതിനാൽ ശരീരത്തിൽ നിന്ന് കാത്സ്യം ആവശ്യത്തിലധികം പുറത്തേക്ക് നഷ്ടപ്പെടുന്നവർ, കാത്സ്യത്തിന്റെ ആഗീരണം ഫലപ്രദമായി നടക്കാത്ത ക്രോൺസ് ഡിസീസ്, ഇറിറ്റബിൽ ബവൽ സിൻഡ്രോം തുടങ്ങിയ രോഗങ്ങളുള്ളവർ, തുടർച്ചയായി കോർട്ടിക്കോസ്റ്റീറോയിഡ്സ്

ഉപയോഗിക്കുന്നവർ, ഓസ്റ്റിയോപോറോസിസ് എന്ന രോഗമുള്ളവർ, സൺസ്ക്രീൻ ലോഷനുകൾ സ്ഥിരമായി ഉപയോഗിക്കുന്നവർ, സൂര്യപ്രകാശമേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നവർ, വെയിലേൽക്കാത്തവിധം വസ്ത്രം ധരിക്കുന്നവർ, മധുരം അധികമായി ഉപയോഗിക്കുന്നവർ എന്നിവർക്കെല്ലാം ഇത് ആവശ്യമായി വരാം.

 

 

പ്രകൃതിദത്തമല്ലാത്ത കാത്സ്യം സപ്ലിമെന്റുകൾ ഉപയോഗിക്കേണ്ടിവരുന്നവർക്ക് ഹൃദയാഘാതം, പക്ഷാഘാതം, പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന ക്യാൻസർ, വൃക്കയിലെ കല്ല്, ഇരുമ്പ്, സിങ്ക്, മെഗ്നീഷ്യം എന്നിവയുടെ ആഗിരണത്തിന് തടസം, രക്തത്തിൽ കാത്സ്യത്തിൻറെ സാന്നിദ്ധ്യം വർദ്ധിച്ചുണ്ടാകുന്ന ഹൈപ്പർകാൽസീമിയ, അതുകാരണമുണ്ടാകുന്ന വയറുവേദന, ഓക്കാനം, ഇടയ്ക്കിടെ ടോയ്ലറ്റിൽ പോകണമെന്ന തോന്നൽ, മലബന്ധം, വിഷാദം എന്നിവയുണ്ടാകാൻ സാദ്ധ്യതയുണ്ട്.

ചുരുക്കത്തിൽ, കാൽസ്യം ശരീരത്തിന് ഒഴിവാക്കാനാവാത്ത ഒന്നാണ്. സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യം ഒഴിവാക്കുന്നത് അഭികാമ്യമല്ല. സൂര്യപ്രകാശം ആവശ്യത്തിന് ലഭിക്കാത്തവർ ആവശ്യമായ അളവിൽ പ്രകൃതിദത്ത കാത്സ്യമടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തേണ്ടിവരും. പ്രായം കൊണ്ടും പലവിധ അസുഖങ്ങൾ കാരണവും അതത്ര എളുപ്പമാകണമെന്നില്ല.

 

കാത്സ്യം അടങ്ങിയ ഭക്ഷണം ആവശ്യത്തിന് കഴിക്കാൻ ദഹനശേഷിയും അനുവദിക്കണമെന്നില്ല. അപ്പോൾ പിന്നെ കാത്സ്യം സപ്ലിമെന്റുകൾ ഉപയോഗിക്കേണ്ടിവന്നേക്കാം. എന്നാൽ, അതിന്റെ തുടർച്ചയായ ഉപയോഗം പുതിയ രോഗങ്ങൾക്ക് കൂടി കാരണമായേക്കാം. അതിനാൽ ശരിയായ അളവിൽ കാത്സ്യം ലഭിക്കുന്ന ജീവിതശൈലി ചിട്ടപ്പെടുത്തുകയാണ് നല്ലത്.

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (1 hour ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (1 hour ago)

കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി  (1 hour ago)

മില്‍മ പാലിന് വില കൂട്ടില്ല  (2 hours ago)

റെയില്‍വേയുടെ പുതിയ മാറ്റം ഒക്ടോബര്‍ മുതല്‍  (2 hours ago)

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (3 hours ago)

ജയിലില്‍ ലഹരി വസ്തുക്കളെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍  (3 hours ago)

സിപിഐ (എം) നേതാക്കള്‍ ആ മനുഷ്യന് സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി  (3 hours ago)

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (5 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (5 hours ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (6 hours ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (6 hours ago)

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (8 hours ago)

കാറും മിനിലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends