Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും

കാൻസർ ചികിത്സ രംഗത്ത് പുതിയ വഴിത്തിരിവ്...! ശസ്ത്രക്രിയക്കായി പാമ്പിനെ പോലെ ചലിക്കാൻ ശേഷിയുള്ള റോബോട്ടുകൾ

03 FEBRUARY 2023 04:13 PM IST
മലയാളി വാര്‍ത്ത

 കാൻസർ ചികിത്സ രംഗത്ത് പുതിയ വഴിത്തിരിവ്. തൊണ്ടയിലെ കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്കായുള്ള അതി സങ്കീർണമായ ശസ്ത്രക്രിയക്കായി പാമ്പിനെ പോലെ ചലിക്കാൻ ശേഷിയുള്ള റോബോട്ടുകളെ ഉപയോഗിക്കാനൊരുങ്ങുന്നു. പത്തു വർഷത്തിനകം കോബ്ര എന്നു പേരിട്ടിരിക്കുന്ന റോബോട്ടിനെ വൈദ്യശാസ്ത്രരംഗത്തും ഉപയോഗപ്പെടുത്താനാണ് ഗവേഷകർ ലക്ഷ്യമിടുന്നത്.

ജെറ്റ് എൻജിനീയറിങ്ങിലും ആണവ പ്ലാന്റുകളിലും ഉപയോഗിക്കുന്ന കോബ്ര എന്നു പേരിട്ടിരിക്കുന്ന റോബോട്ടിനെയാണ് വൈദ്യശാസ്ത്ര രംഗത്തും ഉപയോഗിക്കുക. ബ്രിട്ടനിലെ നോട്ടിങ്ഹാം സര്‍വകലാശാലയിലെ ഗവേഷകരാണ് രൂപത്തിലും ഉപയോഗത്തിലും ഈ വ്യത്യസ്തമായ റോബോട്ടിനെ നിര്‍മിച്ചത്.മനുഷ്യരിലെ ശസ്ത്രക്രിയകളില്‍ ഈ കോബ്ര റോബോട്ടിനെ ഉപയോഗിക്കാനാവുമോ എന്ന കാര്യത്തിലുള്ള പരീക്ഷണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞുവെന്ന് പ്രഫ. ഡ്രാഗോസ് ആക്‌സിന്റെ പറഞ്ഞു.

തൊണ്ടയിലെ അര്‍ബുദത്തിന്റേയും പരുക്കിന്റേയും ശസ്ത്രക്രിയകളിലാണ് ഈ റോബോട്ടിനെ ഉപയോഗിക്കാനാവുക. റോള്‍സ് റോയ്‌സുമായി സഹകരിച്ചു നടത്തുന്ന ഗവേഷണത്തിന് ബ്രിട്ടനിലെ എൻജിനീയറിങ് ആൻഡ് ഫിസിക്കല്‍ സയന്‍സസ് റിസര്‍ച്ച് കൗണ്‍സിലിന്റെ ധനസഹായവും ലഭിച്ചിട്ടുണ്ട്. നിലവില്‍ എന്‍ഡോസ്‌കോപി ഉപകരണങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന പരിശോധനകളില്‍ കൂടുതല്‍ വ്യക്തതയും കൃത്യതയും നല്‍കാന്‍ കോബ്ര റോബോട്ടിന് സാധിച്ചേക്കും.

'പാമ്പിനെ പോലെ ചെറിയ സ്ഥലങ്ങളിലേക്ക് നുഴഞ്ഞു കയറാനും വളയാനും തിരിയാനുമൊക്കെ ഈ കോബ്ര റോബോട്ടിന് സാധിക്കും. ചെറിയൊരു ജോയ്‌സ്റ്റിക് ഉപയോഗിച്ച് ഇതിനെ നിയന്ത്രിക്കാനുമാവും. ലെസ്റ്ററിലെ ചില ആശുപത്രികളിലെ വൈദ്യശാസ്ത്ര വിദഗ്ധരുമായി ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു' എന്ന് ഗവേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന പ്രഫ. ആക്‌സിന്റെ പറഞ്ഞു. അഞ്ച് മീറ്റര്‍ (16 അടി) നീളമുള്ള റോബോട്ടിന് ഒരു പെന്‍സിലിന്റെ (9 മില്ലിമീറ്റര്‍) വ്യാസം മാത്രമാണുള്ളത്.

ലെസ്റ്റര്‍ എന്‍എച്ച്എസ് ട്രസ്റ്റ് യൂനിവേഴ്‌സിറ്റി ആശുപത്രിയിലെ ഇഎന്‍ടി വിഭാഗം ഡോക്ടറും റോബോട്ടിക് സര്‍ജനുമായ ഡോ. ഒലേയോ ഒലാലേയെയാണ് ഈ പാമ്പു റോബോട്ടിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കുന്ന വൈദ്യശാസ്ത്ര വിദഗ്ധരിലൊരാള്‍. മനുഷ്യ ഡമ്മിയുടെ വായിലൂടെ തൊണ്ടക്കുള്ളിലേക്ക് കോബ്ര റോബോട്ടിനെ കടത്തി പരീക്ഷിച്ചിരുന്നു. ഈ റോബോ ക്യാമറയില്‍ ഘടിപ്പിച്ച എച്ച്ഡി ക്യാമറയുടെ സഹായത്തില്‍ നല്ല വ്യക്തതയുള്ള പരീക്ഷണത്തിനിടെ ലഭിച്ചത്.

'തൊണ്ടയിലേയും ശബ്ദ പേടകത്തിലേയും അര്‍ബുദ ചികിത്സയില്‍ ഇത് ഏറെ ഗുണം ചെയ്യും. കൂടുതല്‍ വ്യക്തതയുള്ള ദൃശ്യങ്ങള്‍ ലഭിക്കുക വഴി അര്‍ബുദ മുഴകളുടെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കും. ഈ സാങ്കേതികവിദ്യ ഉപയോഗിച്ചാല്‍ രോഗികള്‍ക്ക് കുറഞ്ഞ വേദന മാത്രമേ അനുഭവിക്കേണ്ടി വരൂ.

ആശുപത്രിയില്‍ നിന്നും വേഗം മടങ്ങാനും സാധിക്കും.ഇതെല്ലാം രോഗിക്ക് ആശ്വാസം നല്‍കുന്നതാണ്' എന്നും ഡോക്ടര്‍ ഒലാലെയേയുടെ വാക്കുകളിലുണ്ട്. ബ്രിട്ടനിലെ നോട്ടിങ്ഹാം സർവകലാശാലയിലെ ഗവേഷകരാണ് രൂപത്തിലും ഉപയോഗത്തിലും ഈ വ്യത്യസ്തമായ റോബോട്ടിനെ നിർമിച്ചിരിക്കുന്നത് .

നിലവിൽ എൻഡോസ്‌കോപി ഉപകരണങ്ങൾ ഉപയോഗിച്ച് നടത്തുന്ന പരിശോധനകളിൽ കൂടുതൽ വ്യക്തതയും കൃത്യതയും നൽകാൻ കോബ്ര റോബോട്ടിന് സാധിച്ചേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എം.എസ്.സി എല്‍സ 3യില്‍ 60 ശതമാനം ഹെവി ഫ്യുവല്‍ ഓയില്‍ സാല്‍വേജ് ഓപ്പറേഷന്‍ കപ്പലായ സതേണ്‍ നോവയിലെ ഇന്ധന ടാങ്കുകളിലേക്ക് മാറ്റി  (6 minutes ago)

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ രംഗത്ത് ഇറങ്ങും...  (19 minutes ago)

Rahul-Mamkootathil- അണിയറ നീക്കങ്ങള്‍  (23 minutes ago)

. പവന് 160 രൂപയുടെ കുറവ്  (38 minutes ago)

വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കണം; വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (40 minutes ago)

200 ലേറെ വെടിയുണ്ടകളും  (44 minutes ago)

ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ അമിതവേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ...  (53 minutes ago)

ചര്‍ച്ച ഉച്ചയ്ക്ക് 12മണിക്ക്  (1 hour ago)

50 കോടി അനുവദിച്ചു  (1 hour ago)

രണ്ടേ രണ്ടേ മിനിറ്റ്..! സഭയിലിട്ട് പിണറായിയെ പൂട്ടി കെ കെ രമ...!കൊലമൈത്രിയുടെ പത്തിക്കടിച്ചു..! സ്തംഭിച്ച് നിന്ന് മുഖ്യൻ  (1 hour ago)

ഇരുമ്പ് ഏണി ഓവര്‍ഹെഡ് വൈദ്യുതി ലൈനില്‍ തട്ടി ഒരു മരണം  (1 hour ago)

പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു...  (1 hour ago)

തെളിവ് നൽകി ഭീകരൻ  (1 hour ago)

ഇന്ത്യയുടെ സ്വര്‍ണപ്രതീക്ഷയായ പുരുഷ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ഇന്ന് യോഗ്യത റൗണ്ടിലിറങ്ങുന്നു  (1 hour ago)

അമ്മയെവിടെ അച്ഛാ ... കരൾ പിളർത്തി പൊന്നുമോന്റെ ചോദ്യം; മറുപടി ഇല്ലാതെ കരഞ്ഞ് അച്ഛൻ; ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവതി ഭർത്താവിന്റെ മുന്നിൽ പിടഞ്ഞ് മരിച്ചു; ബൈക്കിൽ ട്രെയ്‌ലർ ലോറിയിടിച്ചായിരുന്നു അ  (2 hours ago)

Malayali Vartha Recommends