ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളുടെ മരണത്തിനു കാരണമാകുന്നത് ഹൃദയസംബന്ധമായ രോഗങ്ങളാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്...

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളുടെ മരണത്തിനു കാരണമാകുന്നത് ഹൃദയസംബന്ധമായ രോഗങ്ങളാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
സങ്കീര്‍ണതയും വലിയ ചെലവും കാരണം സാധാരണക്കാര്‍ക്ക് ഹൃദയചികിത്സ പലപ്പോഴും അപ്രാപ്യമായി തുടരുന്നുവെന്നും മന്ത്രി . 'ഹൃദയപൂര്‍വം' ഹൃദയാരോഗ്യ പദ്ധതിയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പാനല്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഈ അവസ്ഥയെ നേരിടാന്‍ ശാസ്ത്രീയവും നയപരവുമായ ഇടപെടല്‍ വേണം. കേരളം ഇപ്പോള്‍ നേരിടുന്ന വലിയ വെല്ലുവിളി ജീവിതശൈലീ രോഗങ്ങളാണ്. കേരളത്തില്‍ 38% പേര്‍ക്ക് രക്താതിസമ്മര്‍ദമുണ്ടെന്നാണ് അടുത്തിടെ നടത്തിയ പഠനത്തില്‍ വ്യക്തമായത്. ജീവിതശൈലീരോഗങ്ങളുടെ വ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മികച്ച ഇടപെടലുകളുണ്ട്.
https://www.facebook.com/Malayalivartha