അലസത പ്രായം കൂട്ടും

ഒരാളുടെ പ്രായത്തെ സ്വാധീനിക്കുന്ന ഒരുപാട് ഘടകങ്ങളുണ്ട്. കോശങ്ങളും ജീനുക്കളുമാണ് പ്രായം നിശ്ചയിക്കുന്നതെന്നത് ശരിയാണ്. പുകവലി, മദ്യപാനം, മാനസികസമ്മര്‍ദ്ദം തുടങ്ങിയ കാരണങ്ങളും പ്രായത്തെ സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ അലസത പെട്ടെന്നുളള പ്രായാധിക്യത്തിന് കാരണമാകുന്നു എന്നാണ് പുതിയ പഠനം. കാലിഫോര്‍ണിയയിലെ സാന്‍ ഡിയോഗോ സര്‍വകലാശാലയാണ് ഈ പഠനത്തിന് പിന്നില്‍. ഏറെക്കാലമായുളള അലസത നമ്മേ പെട്ടെന്ന് വാര്‍ദ്ധ്യക്യത്തിലേയ്ക്ക് നയിക്കും. വ്യായാമം ചെയ്യാത്തവരുടെ കോശങ്ങള്‍ക്ക് വ്യായാമം ചെയ്യുന്നവരെ അപേക്ഷിച്ച്് എട്ട് വയസ്സുവരെ പ്രായവ്യത്യാസം കാണുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. കൂടാതെ ക്രോമസോമിലുളള ടോലോമീയര്‍ എന്ന ഘടനയാണ് നമ്മുടെ പ്രായത്തെ സ്വാധീനിക്കുന്ന മറ്റൊരു ഘടകം. പ്രായം കൂടുന്നതനുസരിച്ച് ടോലോമീയറിന്റെ നീളം കുറഞ്ഞുവരുന്നു. ശരീരത്തിലെ കോശം പൂര്‍ണ്ണമായും നശിക്കുന്നതുവരെ ഇത് തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യും. ദിവസവും 30 മിനിട്ടോളം വ്യായാമത്തില്‍ ഏര്‍പ്പെടുന്നത് നമ്മുടെ പ്രായാധിക്യം കുറക്കും.
https://www.facebook.com/Malayalivartha