ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക

നിങ്ങള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരാണോ? എങ്കില്‍ നിങ്ങളുടെ ചിന്തകള്‍ ഇടുങ്ങിയതായിരിക്കും. സാമൂഹ മാധ്യമങ്ങള്‍ വ്യക്തികളെ വിശാല മനസ്‌കരാക്കുന്നുവെന്ന് നാം വിശ്വസിച്ചിരുന്നത്. എന്നാല്‍ അത് തെറ്റാണെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ അഗ്രഗണ്യനായ ഫേസ്ബുക്ക് ഇടുങ്ങിയ മന:സ്ഥിതിക്കാരെ സൃഷ്ടിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സ്വന്തം അഭിപ്രായവുമായി ചേര്‍ന്നുനില്‍ക്കുന്ന വാര്‍ത്തകളും വീക്ഷണങ്ങളുമാണ് ഒരാള്‍ ഇതില്‍ തേടുന്നതെന്നാണ് ഇതിന് കാരണമായി ചൂണ്ടികാട്ടുന്നത്. ഇവ നമ്മെ ഒറ്റപ്പെട്ടവരാക്കുകയും പഴക്കമേറിയതും തെറ്റായതുമായ വിവരങ്ങള്‍ വീണ്ടും ഒര്‍മ്മിപ്പിക്കുകയും ചെയ്യുന്നുവെന്നും പഠനങ്ങള്‍ ചൂണ്ടികാണിക്കുന്നു. പക്ഷാപാതങ്ങള്‍ പോലെയുളള അസുഖങ്ങള്‍ക്കും ഈ നവമാധ്യമം വഴിയൊരുക്കും. യു.എസിലെ ബോസ്റ്റന്‍ സര്‍വകലാശാലയിലെ ഡാറ്റ മാതൃകയായി ഉപയോഗിച്ചാണ് ഈ പഠനം നടത്തിയത്. കൂടുതല്‍ പേരും താല്‍പര്യം കാണിക്കുന്നത് ചില പ്രത്യേക ഉളളടക്കങ്ങള്‍ അടങ്ങിയവമാത്രം തെരഞ്ഞെടുക്കാനാണ് എന്നതാണ് ഗവേഷകരുടെ കണ്ടൈത്തല്‍. ഓരോരുത്തരും തങ്ങളില്‍ നേരത്തെയുളള വിശ്യാസങ്ങളുടെ മൂല്യം ഉയര്‍ത്തിപിടിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഫേസ്ബുക്കിലെ ഉളളടക്കങ്ങള്‍ ഷെയര്‍ ചെയ്യുന്നത് എന്നുമാണ് സൗത്ത് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകന്‍ അലസാന്‍ഡ്രോ ബെസ്സി പറയുന്നത്.
https://www.facebook.com/Malayalivartha