എച്ച്.ഐ.വി വേഗത്തില്‍ കണ്ടെത്താം

നാനോ സയന്‍സും 170 വര്‍ഷം മുമ്പ് കണ്ടുപിടിച്ച കാന്തികപ്രതിഭാസവും സംയോജിപ്പിച്ച് എച്ച്.ഐ.വി, സിഫിലിസ് തുടങ്ങിയ അസുഖങ്ങള്‍ വൈദ്യപരിശോധനയിലൂടെ വേഗത്തില്‍ കണ്ടെത്തുന്നതിനുളള പുതിയ രീതി വികസിപ്പിച്ചു. യൂനിവേഴ്‌സിറ്റി ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടുപിടുത്തത്തിന് പിന്നില്‍. ലോകത്തുളള എല്ലാ ആശുപത്രികളിലും പുതിയ പരിശോധന രീതി ഉപയോഗിക്കാമെന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ അസി. പ്രഫസറായ ഷോണ്‍ പുത്‌നത്തിന്റെ വാദം. എച്ച്.ഐ.വി പോലെ പകരുന്ന നിരവധി രോഗാവസ്ഥകള്‍ വേഗത്തില്‍ കണ്ടെത്താന്‍ ഈ നൂതന മാര്‍ഗത്തിന് കഴിയും.
https://www.facebook.com/Malayalivartha