ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യാറുണ്ടോ?

നമ്മളില്‍ പലരും അബദ്ധങ്ങള്‍ ചെയ്യാറുണ്ട്. എന്നാല്‍ ആരോഗ്യത്തെ ബാധിക്കുന്ന അബദ്ധങ്ങളാണ് ചെയ്യുന്നതെങ്കിേേലാ. അത് സൂക്ഷിക്കേണ്ടതാണ്. ആരോഗ്യത്തെ ബാധിക്കുന്ന നമ്മള്‍ ചെയ്യുന്ന അബദ്ധങ്ങളില്‍ ഒന്നാണ് ഉറങ്ങുന്നതിന് മുന്‍പ് ഫോണ്‍ ഉപയോഗിക്കുന്നത്. ഉറങ്ങുന്നതിന് മുന്‍പ് മൊബൈല്‍ ഉപയോഗിക്കുന്നവര്‍ ഗാഢ നിദ്രയിലെത്താന്‍ ഏറെ നേരമെടുക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മൊബൈല്‍ ഫോണില്‍ നിന്നുളള റേഡിയേഷന്‍ ഉറക്കമില്ലായ്മ, തലവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.
ആരോഗ്യത്തിന് ഹാരികരമായ മറ്റൊന്നാണ് ഭക്ഷണം കഴിച്ചയുടന്‍ ബ്രഷ് ചെയ്യുന്നത്. ഭക്ഷണത്തിലെ ഷുഗര്‍ പല്ലിനു പുറത്തെ ആവരണവുമായി പ്രവര്‍ത്തിച്ച് ആസിഡ് രൂപപ്പെടുത്തുന്നു. ഇത് ഇനാമലിനെ സോഫ്റ്റ് ആക്കും. അതിനാാല്‍ ഭക്ഷണം കഴിച്ച് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞ് ബ്രഷ് ചെയ്യുന്നതാണ് നല്ലത്. ഭാരം കൂടുന്നതിനെക്കുറിച്ചോര്‍ത്ത് ആധിപിടിക്കരുത്. ഭാരം കൂടിയ ഹാന്‍ഡ് ബാഗ് കൊണ്ടുനടക്കുന്നത് ഷോള്‍ഡര്‍, കഴുത്ത്, മസില്‍സ്, പുറംഭാഗം എന്നിവിടങ്ങളില്‍ വേദനയുണ്ടാകാന്‍ കാരണമാകും. രാവിലെ എഴുന്നേറ്റയുടനെ ചൂടുവെളളവും നാരങ്ങയും കുടിക്കുന്നത് പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുമെന്നാണ് ഡെന്റിസ്റ്റുകള്‍ പറയുന്നത്.
https://www.facebook.com/Malayalivartha