ഓട്‌സ് തടി കൂട്ടും

ഓട്‌സ്ഏത് രോഗാവസ്ഥയിലും കഴിയ്ക്കാവുന്ന ഒരു ഭക്ഷണമാണ് . കഞ്ഞിയ്ക്ക് പകരം എല്ലാവരും ഇപ്പോള്‍ ഓട്‌സിലേക്ക് തിരിയുകയാണ്. തടി കുറയ്ക്കാന്‍ ഓട്‌സ് സഹായിക്കുമെന്നാണ് പൊതുവെയുളള വിശ്വാസം. ഉപയോഗിക്കുന്ന രീതി ശരിയല്ലെങ്കില്‍ ഓട്‌സ് തടി കൂട്ടും. മറ്റേതു ഭക്ഷണങ്ങളേയും പോലെ മിതമായി മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. സ്വാദിഷ്ടമായ ഭക്ഷണമല്ല ഓട്‌സ്. ഇതുകൊണ്ടുതന്നെ ഇതില്‍ മധുരവും മറ്റു കൃത്രിമവസ്തുക്കളും ചേര്‍ത്തു സ്വാദു വര്‍ദ്ധിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ വണ്ണവും കൂടും. ഓട്‌സില്‍ കലോറി തീരെ കുറവാണെന്നു കരുതരുത്. ഇതിലെ കലോറിയുടെ അളവ് 150 ആണ്. ഇതിനൊപ്പം മറ്റു കൊഴുപ്പുകള്‍ കൂടി ചേരുമ്പോള്‍ ഇത് തടി കൂടാനുള്ള പ്രധാന കാരണമാകുക തന്നെ ചെയ്യും.
മിക്കവാറും പേര്‍ പാല്‍ ചേര്‍ത്താണ് ഓട്‌സ് തയ്യാറാക്കാറുള്ളത്. കൊഴുപ്പുള്ള പാലെങ്കില്‍ ഇത് തടി കുറയ്ക്കാന്‍ സഹായകമാകില്ല. ഇതുപോലെ പഞ്ചസാരയും. കൊഴുപ്പില്ലാത്ത പാല്‍ ചേര്‍ത്ത് കഴിവതും മധുരം ചേര്‍ക്കാതെ തന്നെ കഴിച്ചാലേ ഗുണമുള്ളൂ. മധുരം നിര്‍ബന്ധമെങ്കില്‍ ചെറിയ തോതില്‍ തേനാകാം. ഓട്‌സിന് ആരോഗ്യഗുണങ്ങള്‍ കൂടുവാനായി പഴവര്‍ഗങ്ങള്‍ ചേര്‍ത്തു കഴിയ്ക്കുന്നവരുണ്ട്. എന്നാല്‍ ചില പ്രത്യേക പഴങ്ങളില്‍, പ്രത്യേകിച്ച് അവോക്കാഡോ പോലെയുള്ളവയില്‍ ധാരാളം കൊഴുപ്പുണ്ട്. ഇത് തടി കൂട്ടാനുള്ള കാരണമാകും. ഇപ്പോള്‍ പല ഫ്‌ളേവറുകള്‍ ചേര്‍ത്തും ഇന്‍സ്റ്റന്റ് ഓട്‌സുകള്‍ വരുന്നുണ്ട്.
സ്വാദും പാകം ചെയ്യാനുള്ള എളുപ്പവും കൂടുമെങ്കിലും ഇത് യഥാര്‍ത്ഥത്തില്‍ ഓട്‌സിന്റെ ഗുണങ്ങള്‍ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. മാത്രമല്ല, തടി വര്‍ദ്ധിപ്പിയ്ക്കാനുള്ള കാരണമാകുകയും ചെയ്യും. ഓട്‌സില്‍ ടേബിള്‍ ഷുഗര്‍ കഴിവതും ഒഴിവാക്കുക. ഷുഗര്‍ലെസ്, തേന്‍ തുടങ്ങിയവ ഉപയോഗിയ്ക്കാം. ഇത് ആരോഗ്യത്തിനും നല്ലതാണ്. ഓട്‌സ് കുറുക്കിയല്ലാതെ മറ്റു പല രൂപത്തിലും, ഇഡ്ഢലി, ദോശ തുടങ്ങിയ പല രീതിയിലും കഴിയ്ക്കാം. എന്നാല്‍ എണ്ണ ചേര്‍ത്തുള്ള പാചകരീതികള്‍ ഓട്‌സിന്റെ ഗുണം കുറയ്ക്കുക തന്നെയാണ് ചെയ്യുന്നത്.
https://www.facebook.com/Malayalivartha