Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

തൈറോയ്ഡ് രോഗങ്ങളുടെ ലക്ഷണവും വീട്ടു ചികിത്സകളും

27 MAY 2017 01:07 PM IST
മലയാളി വാര്‍ത്ത

തൈറോയ്ഡ് പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. മിക്ക തൈറോയ്‌ഡ് രോഗങ്ങളും ഓട്ടോ ഇമ്മ്യൂണിറ്റി കാരണമാണുണ്ടാകുന്നത്. സ്‌ത്രീകളിൽ ഓട്ടോ ഇമ്മ്യൂണിറ്റി മൂലമുള്ള രോഗങ്ങൾ പൊതുവെ കൂടുതലാണ്.ഏകദേശം 11-12 വയസ്സാകുമ്പോഴേക്കും പെൺകുട്ടികളിൽ തൈറോയ്‌ഡ് ഗ്രന്ഥി വലുതാകും. അർത്തവം കൃത്യമായി
വരുന്നതോടെ ഇത് സാധാരണ നിലയിലാകും. അതുകൊണ്ടുതന്നെ ആർത്തവ ക്രമക്കേടുകളോ അമിത രക്ത സ്രാവമോ, ഗൗരവമായി എടുക്കണം. ആർത്തവം വൈകുന്നതും നേരിയ രക്‌തസ്രാവവും തൈറോയ്ഡ് ലക്ഷണങ്ങളാകാറുണ്ട്.

തൈറോയ്‌ഡ് രോഗമെന്നാൽ ശരാശരി മലയാളിയുടെ ചിന്ത ഗോയിറ്റർ അഥവാ തൊണ്ട മുഴയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നാണെന്നാണ് .ശരീരത്തിന് അമിതമായി ക്ഷീണവും തളർച്ചയും അനുഭവപ്പെടുമ്പോൾ മിക്കവരും സ്വാഭാവികമെന്ന് കരുതി മിക്കപ്പോഴും തള്ളിക്കളയും.ഇത് പലപ്പോഴും തൈറോയ്ഡ് രോഗലക്ഷണമാകാം. പുരുഷൻമാരെ അപേക്ഷിച്ച് ഒൻപത് ഇരട്ടി വരെയാണു സ്ത്രീകൾക്കു തൈറോയ്ഡ് രോഗബാധയ്ക്കുള്ള സാധ്യത.
ആർത്തവ ക്രമക്കേട് , ഭാരവ്യതിയാനങ്ങൾ, കൊളസ്‌ട്രോൾ നിലയിലുണ്ടാകുന്ന ഏറ്റ കുറച്ചിലുകൾ തുടങ്ങി ഗർഭം അലസുന്നതിനും നവജാത ശിശുവിനു ശാരീരിക, മാനസിക വൈകല്യങ്ങളുണ്ടാകുന്നതുമെല്ലാം തൈറോയ്ഡ് ലക്ഷണങ്ങളുമാകാം .
മനുഷ്യ ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് ശരിയായ അളവിലുള്ള പല ഹോർമോണുകൾ അത്യാവശ്യമാണ്.ഇതിൽ തന്നെ വളരെ പ്രധാനപ്പെട്ടതാണ് തൈറോയിഡ് ഹോർമോണുകൾ. കഴുത്തിൽ സ്ഥിതിചെയ്യുന്ന തൈറോയിഡ് ഗ്രന്ഥിയാണിത് ഉല്പാദിപ്പിക്കുന്നത്. ശരീരത്തിന്റെ സകല ചയാപചയ പ്രവർത്തനങ്ങളുടെ ( mtabolism ) കേന്ദ്രം കൂടിയാണ് തൈറോയിഡ് ഗ്രന്ഥി .Thyroid ഗ്രന്ഥിയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് മസ്തിഷ്കത്തിലെ Pituttary ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഹോർമോണുകളാണ്. രക്തത്തിലെ ഇവയുടെ അളവ് നോക്കിയാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം വിലയിരുത്തുന്നത്. Goitre,hypothyroidism,hyperthyroidism, Thyroiditis, Thyroid cancer എന്നിവയെല്ലാം thyooid ഗ്രന്ഥിയെ ബാധിക്കുന്ന രോഗങ്ങളാണ് .അച്‌ഛൻ, അമ്മ, സഹോദരങ്ങൾ ഇവരിലാർക്കെങ്കിലും തൈറോയ്‌ഡ് രോഗങ്ങളുണ്ടെങ്കിൽ രോഗ സാധ്യത ഏറെയാണ്.
ഒരു ശിശുവിന്റെ ഗർഭപാത്രത്തിൽ തുടങ്ങുന്ന വളർച്ചയുടെ ആരംഭം മുതൽ വയസ്സായി മരിക്കുന്നത് വരെ ഈ ഹോർമോണുകളുടെ ശരിയായ പ്രവർത്തനം ആരോഗ്യം നിലനിർത്തുന്നതിന് അത്യാവശ്യമാണ് കുട്ടികളുടെ ബുദ്ധി വളർച്ചയ്ക്ക് thyroid hormone ഒരു പ്രധാന ഘടകമാണ് ' അതിനാൽ തൈറോയ്ഡ് ഹോർമോണിന്റെ കുറവ് കുട്ടികളിൽ സ്വഭാവ വൈകല്യങ്ങൾക്കും ബുദ്ധിമാന്ദ്യത്തിനും വരെ കാരണമാകാം.
ഗോയിറ്റർ, ഹൈപ്പർതൈറോയിഡിസം, ഹൈപ്പോതൈറോയിഡിസം, തൈറോയിഡൈറ്റിസ്, തൈറോയ്‌ഡ് കാൻസർ എന്നിവയാണ് പ്രധാന പ്രധാന തൈറോയ്‌ഡ് രോഗങ്ങൾ. ഗോയിറ്റർ തൈറോയ്‌ഡ് രോഗങ്ങളിൽ എല്ലാവർക്കും പരിചിതം ഗോയിറ്ററാണ്. തൈറോയ്‌ഡ് ഗ്രന്ഥി പ്രകടമായ രീതിയിൽ വലുപ്പം വയ്‌ക്കുന്ന അവസ്‌ഥയാണിത്.
ഹൈപ്പർതൈറോഡിസത്തിലും ഹൈപ്പോതൈറോയിഡിസത്തിലും ഗോയിറ്റർ കണ്ടേക്കാം. കൂടാതെ ഹോർമോൺ നിർമ്മാണ രാസപ്രക്രിയയിൽ ചില എൻസൈമുകളുടെ അഭാവം മൂലമുള്ള ബുദ്ധിമുട്ടുകൾ, അയഡിന്റെ അപര്യാപ്‌തത ഇതെല്ലാം ഗോയിറ്ററിനു കാരണമാകാം. അയഡിന്റെ അഭാവം മൂലമുള്ള ഗോയിറ്റർ പൊതുവെ മലമ്പ്രദേശങ്ങളിൽ കൂടുതലായും തീരപ്രദേശത്തു കുറവായും കാണുന്നു.
ഹൈപ്പോതൈറോയിഡിസം
തൈറോയ്‌ഡ് ഗ്രന്ഥിയുടെ പ്രവർത്തനക്കുറവുമൂലം ഹോർമോണുകൾ കുറയുന്ന അവസ്‌ഥയാണ് ഹൈപ്പോതൈറോയിഡിസം. തൈറോയ്‌ഡ് ഹോർമോണിന്റെ അളവ് ശരീരത്തിൽ വർധിച്ചാലുണ്ടാകുന്ന അവസ്‌ഥയാണ് ഹൈപ്പർതൈറോയിഡിസം.20-50 വയസിനിടയിൽ പ്രായമുള്ള സ്‌ത്രീകളിലാണ് ഹൈപ്പർതൈറോയിഡിസം ഏറ്റവും സാധാരണയായി കണ്ടു വരുന്നത്...
തൈറോയ്‌ഡ് ഗ്രന്ഥിക്കെതിരെ ആന്റിബോഡികൾ രൂപപ്പെടുന്നതിനാൽ തൈറോയ്‌ഡ് ഗ്രന്ഥിക്ക് നീർവീക്കമുണ്ടാകുന്ന രോഗമാണ് ഹാഷിമോട്ടസ് തൈറോയിഡൈറ്റിസ്. ഇത് പ്രായമുള്ള സ്ത്രീകളിലാണ് കൂടുതൽ കാണുന്നത്
അമിതമായ ഉറക്കം, അമിതവണ്ണം, അലസത, ശരീരഭാഗങ്ങളിൽ നീര്, കിതപ്പ്, ആർത്തവ ക്രമം തെറ്റുക,ആർത്തവ സമയത്തെ അമിത രക്തസ്രാവം, തണുപ്പു സഹിക്കാനുള്ള കഴിവില്ലായ്‌മ. ശബ്‌ദം പരുപരുത്തതാകുക. മുടി കൊഴിച്ചിൽ, കൺപോളകളിൽ നീര്, തൊലിയുടെ കട്ടികൂടുക തുടങ്ങിയവയാണു ഹൈപ്പോ തൈറോയ്ഡിസത്തിന്റെ പ്രധാന ലക്ഷണങ്ങൾ.
അയഡിൻ
അയഡിൻ കിട്ടാൻ കഴിക്കേണ്ടത്
തൈറോയ്‌ഡ് ഗ്രന്ഥിയുടെ സുഗമപ്രവർത്തനത്തിന് അയഡിൻ ആവശ്യമാണ്. വിവിധ ആഹാരപദാർഥങ്ങളിലൂടെ അയഡിൻ ലഭിക്കും.തൈറോയ്‌ഡ് രോഗങ്ങളുള്ളവരും തൈറോയ്‌ഡ് രോഗങ്ങൾ തടയാൻ ആഗ്രഹിക്കുന്നവരും ദിവസവും കഴിക്കുന്ന ആഹാരത്തിൽ അയഡിന്റെ സാന്നിധ്യം ഉറപ്പാക്കണം.

തൈറോയ്‌ഡ് ഗ്രന്ഥിയുടെ സുഗമപ്രവർത്തനത്തിന് അയഡിൻ ആവശ്യമാണ്. ദിവസവും 150 മൈക്രോഗ്രാം അയഡിൻ നമുക്ക് ആവശ്യമാണ്. ഗർഭിണികൾക്കും പാലൂട്ടുന്നവർക്കും ദിവസവും 200 മൈക്രോഗ്രാം അയഡിൻ ആവശ്യമാണ്. അയഡിൻ സമൃദ്ധമായ മണ്ണിൽ വളരുന്ന പച്ചക്കറികൾ, വെള്ളം, കടൽ മൽസ്യം എന്നിവയിൽ അയഡിൻ ധാരാളമുണ്ട്.
കെൽപ് എന്ന ആൽഗ അയഡിന്റെ മികച്ച ഉറവിടമാണ്. ഇത് സലാഡുകളിലും മറ്റും ഉപയോഗിക്കുന്നു. കൊഞ്ച്, ചെമ്മീൻ, ഓയസ്‌റ്റർ, ഞണ്ട് എന്നിവയെ കൂടാതെ കാരറ്റ്, പഴങ്ങൾ, അണ്ടിപ്പരിപ്പുകൾ, സ്‌ട്രോബെറി, യോഗർട്ട്, അരി, പശുവിൻപാൽ ഇവയിലും അയഡിൻ ഉണ്ട്. തൈറോയ്‌ഡ് ഗ്രന്ഥിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ഘടകമാണ് സിങ്ക്. ഗോതമ്പ്, ബാർലി, കടല, ആട്ടിറച്ചി, ഞണ്ട് ഇവയിൽ സിങ്കുണ്ട്.
തൈറോയ്‌ഡ് ഹോർമോണുകൾ (തൈറോക്‌സിനും ട്രൈഅയഡോ തൈറോണിനും) അടിസ്‌ഥാനപരമായി പ്രോട്ടീൻ തന്മാത്രകൾ ആണ്. തൈറോയ്‌ഡ് ഹോർമോണുകളുടെ പ്രധാന ഘടകമാണ് ടൈറോസിൻ എന്ന അമിനോ ആസിഡ്. സോയ ഉൽപ്പന്നങ്ങൾ, ചിക്കൻ, മത്സ്യം, ടർക്കിക്കോഴിയുടെ മാംസം, നിലക്കടല, പാലും പാലുൽപ്പന്നങ്ങളും (പാൽക്കട്ടി, പനീർ, തൈര്, മോര്) മത്തക്കുരു, എള്ള് എന്നിവയിലെല്ലാം ടൈറോസിൻ സമൃദ്ധമാണ്.

ഗോയിറ്റർ ഉള്ളവർ ചില ആഹാരപദാർഥങ്ങളും പച്ചക്കറികളും ഇവർ ഒഴിവാക്കണം. കപ്പ അഥവാ മരച്ചീനി, കാബേജ്, കോളിഫ്ലവർ, ബ്രൊക്കോളി എന്നിവയിൽ അയഡിന്റെ ശരീരത്തിലേക്കുള്ള ആഗിരണത്തെ തടസ്സപ്പെടുത്തുന്ന ഗോയിസ്‌ട്രോജനുകൾ എന്ന ചില സംയുക്‌തങ്ങൾ അടങ്ങിയിട്ടുണ്ട്. തൈറോയ്‌ഡ് പ്രശ്‌നങ്ങളില്ലാത്തവർക്ക് ഇവ കഴിക്കാം. എന്നാൽ തുടരെ ഉപയോഗിക്കരുത്. നന്നായി പാകം ചെയ്യുമ്പോൾ ഇവയുടെ പ്രശ്‌നങ്ങൾ കുറയുന്നതായും തെളിഞ്ഞിട്ടുണ്ട്.
കപ്പ പതിവായി കഴിക്കുന്നവരിൽ ഗോയിറ്റർ സാധ്യത കൂടുതലാണെന്നു ചില പഠനങ്ങൾ പറയുന്നു. കപ്പയിലെ തയോസയനേറ്റ് എന്ന ഗോയിട്രോജനാണു പ്രശ്‌നകാരി.കപ്പയും മീനും ഒരുമിച്ചു കഴിക്കുന്നത് പരിഹാരമായേക്കും. മീനിൽ അയഡിൻ സമൃദ്ധമായുണ്ട്.തൈറോയിഡ് ഗ്രന്ഥിയുടെ കോശങ്ങൾക്കുണ്ടാകുന്ന നീർക്കെട്ടാണ് തൈറോയിഡൈറ്റിസ് എന്നറിയപ്പെടുന്നത്.
ചില വീട്ടു ചികിത്സകൾ: -
1.കടുക്കാത്തോട് ', കാട്ടു ജീരകം ഇവ30 gm വീതം
എടുത്ത് 1 ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് കാൽ ലിറ്റർ ആക്കി -സം 2നേരം കഴിക്കുക -21 ദിവസം
2.ത്രിഫല, വേപ്പിൻ തൊലി, ചിറ്റgത്, തഴുതാമ, തുളസി ഇവ സമം ഉഞ്ഞക്കിപ്പൊടിച്ച് 1 ടേബിൾസ്പൂൺ പൊടി ചൂടുവെള്ളത്തിൽ കലക്കി കിടക്കാൻ നേരം കഴിക്കക തൈറോയിഡൈറ്റിസ്
കാരണങ്ങളുടെ അടിസ്‌ഥാനത്തിൽ തൈറോയിഡൈറ്റിസ് നാലു വിഭാഗമുണ്ട്.
ഹാഷിമോട്ടോസ് തൈറോയിഡൈറ്റിസ്
സബ് അക്യൂട്ട് തൈറോയിഡൈറ്റിസ്-വൈറൽ അണുബാധ മൂലമുണ്ടാകുന്ന രോഗമാണ് സബ്‌അക്യൂട്ട് തൈറോയിഡൈറ്റിസ്. അക്യൂട്ട് തൈറോയിഡൈറ്റിസ്-ഏതെങ്കിലും തരത്തിലുള്ള അണുബാധ മൂലം അപൂർവ്വമായി ഉണ്ടാകുന്ന രോഗമാണിത്.
പോസ്‌റ്റ്‌പാർട്ടം തൈറോയിഡൈറ്റിസ്-പ്രസവശേഷം സ്‌ത്രീകളിൽ തൈറോയ്‌ഡ് ഹോർമോൺ അളവിനു വ്യതിയാനമുണ്ടാകുന്ന അവസ്‌ഥയാണ് പോസ്‌റ്റ്‌പാർട്ടം തൈറോയിഡൈറ്റിസ്. പലപ്പോഴും ചികിത്സ കൂടാതെ ഭേദമാകുമെങ്കിലും ഹോർമോൺ വ്യതിയാനങ്ങൾ ഇവരിൽ വീണ്ടും വരാനിടയുണ്ട്. ഒരിക്കൽ ഈ രോഗം വന്നിട്ടുള്ളവർ പ്രത്യേകിച്ചും L വീണ്ടും ഗർഭം ധരിക്കുന്നതിനു മുമ്പ് നിർബന്ധമായും തൈറോയ്‌ഡ് ഹോർമോൺ ടെസ്‌റ്റ് ചെയ്യണം.
മുഴയുടെ വലുപ്പവും സ്വഭാവവും മനസിലാക്കാൻ ഹോർമോൺ അളവ് പരിശോധന, അൾട്രാ സൗണ്ട് സ്കാൻ എന്നിവ നടത്തും. തൈറോയ്ഡ് ഫങ്ഷൻ ടെസ്റ്റും നടത്തും.
തൈറോയ്‌ഡ് കാൻസർ:
വളരെ ചുരുക്കമായി കാണപ്പെടുന്ന രോഗാവസ്‌ഥയാണ് കാൻസർ.തൈറോയ്‌ഡ് മുഴയുടെ വലുപ്പവും സ്വഭാവവും മനസിലാക്കാൻ ഹോർമോൺ അളവ് പരിശോധന, അൾട്രാ സൗണ്ട് സ്കാൻ എന്നിവ നടത്തും. തൈറോയ്ഡ് ഫങ്ഷൻ ടെസ്റ്റും നടത്തും..മുമ്പേയുള്ള രോഗനിർണ്ണയത്തിലൂടെ 95 ശതമാനം രോഗികളെയും സുഖപ്പെടുത്താം. സ്‌ത്രീകളിലാണ് തൈറോയ്‌ഡ് കാൻസർ കൂടുതലായി കാണുന്നത്.
കാരണങ്ങൾ
ബാല്യകാലത്ത് റേഡിയേഷൻ ഏൽക്കുന്നത്, അയഡിൻ കുറവുള്ള ആഹാരം, പാരമ്പര്യം, തൈറോയ്‌ഡ് ഗ്രന്ഥി വീക്കം എന്നിവ തൈറോയ്‌ഡ് കാൻസറിന്റെ കാരണങ്ങളിൽ ഉൾപ്പെടുന്നു. അപൂർവ്വമായ മെഡുല്ലറി കാർസിനോമ പാരമ്പര്യമായി കണ്ടു വരുന്നതാണ്.
Hyper thyroidism
രോഗലക്ഷണങ്ങള്‍
ഹൈപ്പര്‍ തൈറോയ്ഡിസം ഉണ്ടാകുമ്പോള്‍ ശരീരത്തിന്റെ എല്ലാ അവയവങ്ങളും അധികമായി പ്രവര്‍ത്തിക്കുന്നു. ഹൃദയത്തിന്റെ അമിതമായ പ്രവര്‍ത്തനംമൂലം നെഞ്ചിടിപ്പും ശ്വാസംമുട്ടലും ഉണ്ടാകും. തലച്ചോറില്‍ തൈറോയ്ഡ് ഹോര്‍മോണിന്റെ അധികം പ്രവര്‍ത്തനംമൂലം ഉറക്കക്കുറവ്, പേടി, വെപ്രാളം, വിറയല്‍ ,അതിവൈകാരികത മുതലായവ കാണാം. അമിതമായ വിശപ്പും, കൂടാതെ കൂടെയുള്ള മലവിസര്‍ജനവും ഈ ഹോര്‍മോണ്‍ ദഹന വ്യവസ്ഥയെ ബാധിക്കുന്നത് കൊണ്ടാണ്. കൂടാതെ സ്ത്രീകളില്‍ ആർത്തവം പ്രത്യുല്പാദനളരെ കുറയുകയും പ്രത്യുല്പാദന ശേഷി കുറയുകയും ചെയ്യുന്നു. ശരീരത്തിന്റെ തൂക്കം കുറയുന്നതും അമിതമായി വിയര്‍പ്പ് കാണുന്നതും രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.
രോഗം കണ്ണുകളെ ബാധിക്കുമ്പോള്‍ ഉരുണ്ട കണ്ണുകളും, തള്ളിവരുന്ന കണ്ണുകളും വളരെ സാധാരണമാണ്. അതുകൊണ്ട് രോഗിയെ കാണുമ്പോള്‍ത്തന്നെ രോഗം ഡയഗ്നോസ് ചെയ്യാന്‍ സാധിക്കും.
അമിത വിശപ്പ്, നന്നായി ഭക്ഷണം കഴിച്ചിട്ടും ശരീരഭാരം കുറയുക, നെഞ്ചിടിപ്പ്, ശരീരത്തിനു ചൂട്, കൈകൾക്കു വിറയൽ, ഉത്‌കണ്‌ഠ. , സന്ധിവേദന, അമിത വിയർപ്പ്, ആർത്തവം ക്രമം തെറ്റൽ, ഉറക്കക്കുറവ് തുടങ്ങിയവയാണു ഹൈപ്പർ തൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങൾ.
കാരണങ്ങൾ :-
ശാരീരികവും മാനസികവുമായ എന്തെങ്കിലുംതരത്തിലുള്ള പിരിമുറുക്കം hypothyroidism മായി ബന്ധപ്പെട്ടിട്ടുണ്ട് .നമ്മുടെ ശരീരത്തിലെ അമിതമായ അയഡിന്റെ അളവ് ,പാരമ്പര്യം ,അല്ലെങ്കിൽ മുമ്പ് കഴിച്ച ഏതെങ്കിലും മരുന്നുകൾ മുഖേനയും ഇത് വരാം .
പരിഹാരം :-
കൃത്രിമ നിറങ്ങളും രുചിക്കൂട്ടുകളും ചേർത്ത ഭക്ഷ്യ വസ്‌തുക്കൾ പൂർണമായും ഒഴിവാക്കാൻ ആയുർവേദം നിർദേശിക്കുന്നു. ഇലക്കറികളും പച്ചക്കറികളും ധാരാളം കഴിക്കുക. എരിവും പുളിയും കൂടുതലുള്ള ഭക്ഷണം ഒഴിവാക്കുക,
ഭക്ഷണം പാകം ചെയ്യുമ്പോൾ ധാന്യങ്ങൾ പൊടിയായി ഉപയോഗിക്കാതെ നുറുക്കി ഉപയോഗിക്കുക .മരച്ചീനി, കാബേജ്, കോളിഫ്ലവർ, ബ്രൊക്കോളി ഉരുളക്കിഴങ്ങ് ,മധുരക്കിഴങ്ങ് ,തണ്ണിമത്തൻ ,ഷമാം ,കരിക്ക്,ധാന്യങ്ങൾ മുളപ്പിച്ചത് ,അവക്കാഡോ,ബെറീസ് ,പ്ലം ,കൂൺ ,ക്യാരറ്റ് ,ഇവ ധാരാളം കഴിക്കുക .കൂടാതെ വൈറ്റമിൻ - സി;വൈറ്റമിൻ-ഡി( മത്തി,മീൻ ഗുളിക ,ട്യൂണ ,ലിവർ ); വൈറ്റമിൻ -എ (മാങ്ങ ,മത്തങ്ങ,ക്യാരറ്റ് );മെഗ്‌നീഷ്യം അടങ്ങിയ (ബദാം ,മീൻ ,അത്തിപ്പഴം ,അവക്കാഡോ ,ചീര ) എന്നീ ഭക്ഷണം ധാരാളം കഴിക്കുക .ഇത് നെഞ്ചിടിപ്പ് കുറക്കാൻ സഹായിക്കും .
പാചകത്തിന് വെളിച്ചെണ്ണ ,ഇന്തുപ്പ് ഉപയോഗിക്കുന്നതാണ് നല്ലത് .ചായ ,കാപ്പി ,ആൽക്കഹോൾ ,ചോക്ലേറ്റ്,തുടങ്ങിയവ ഒഴിവാക്കുക .മറ്റു ശാരീരിക പ്രശ്നങ്ങളില്ലെങ്കിൽ നിത്യേന വ്യായാമം ചെയ്യുക . അരമണിക്കൂറെങ്കിലും നടക്കുക ,നീന്തൽ ,യോഗ,ശ്വസന വ്യായാമങ്ങൾ ഇവ ചെയ്യുന്നത് നല്ലതാണ് .ഹോർമോൺ പ്രവർത്തനങ്ങളെക്കൂടി ബാധിക്കുമെന്നതിനാൽ മാനസിക സംഘർഷങ്ങളെ പടിക്കു പുറത്താക്കാം. ഇതിനും യോഗയും ധ്യാനവുമൊക്കെ സഹായിക്കും. .എട്ടു മണിക്കൂറെങ്കിലും ഉറങ്ങുക .
നീർമരുതിൻ തൊലി 10 ഗ്രാം,ഒരു കപ്പ് വെള്ളത്തിൽ ഇട്ടു തിളപ്പിച്ചു കാൽ ഗ്ലാസ്സ് ആക്കി ദിവസം ഒരു നേരം കഴിക്കുന്നത് നല്ലതാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (5 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (5 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (5 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (5 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (5 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (5 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (5 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (5 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (5 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (6 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (6 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (8 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (8 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (8 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (8 hours ago)

Malayali Vartha Recommends