ഹിപ്പോകളിലും ആന്ത്രാക്സ്

ആന്ത്രാക്സ് ബാധയെ തുടർന്ന് നമീബിയയിൽ ഹിപ്പോകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. നമീബിയയിലെ ബ്വാബ്വറ്റാ ദേശീയ പാര്‍ക്കിലാണ് ഹിപ്പോകളിൽ ആന്ത്രാക്സ് രോഗം സ്ഥിരീകരിച്ചത്. ഹിപ്പോകള്‍ ചത്തു പൊങ്ങി തടാകങ്ങളിലും നദിയിലും മറ്റും ഒഴുകി നടക്കുന്നത് വലിയ ആശങ്കയ്ക്ക് വഴിയൊരുക്കുകയാണ്. ഇതു മറ്റു ജീവികളിലേക്കും മനുഷ്യരിലേക്കും ആന്ത്രാക്സ് പകരുന്നതിനു കാരണമാകുമോ എന്ന പേടിയിലാണ് അധികൃതർ.
ബസിലസ് ആന്ത്രാസിസ് എന്ന വൈറസാണ് ആന്ത്രാക്സ് രോഗം പരത്തുന്നത്. കൂടുതലും മൃഗങ്ങളെയാണ് ആന്ത്രാക്സ് ബാധിക്കുന്നത്. പ്രതികൂലസാഹചര്യങ്ങളിൽപ്പോലും നൂറ്റാാണ്ടുകളോളം അതിജീവിക്കാൻ
രോഗാണുവിന് കഴിയും എന്നതും ഭീതിജനകമാണ്. രോഗവാഹികളാകുന്ന സസ്യഭുക്കുകളുടെ മാംസം ഭക്ഷിക്കുകയോ മറ്റുവിധം ഇവയുമായി സമ്പർക്കം പുലർത്തുകയോ ചെയ്യുന്ന മനുഷ്യനു ഇവയിൽനിന്നും രോഗം പകരാം.
ഇതിനുമുൻപും നമീബിയയിൽ ഇത്തരം രോഗബാധ ഉണ്ടായിട്ടുണ്ട്. എങ്കിലും ഇത്രയും രൂക്ഷമാകുന്നത് ഇത് ആദ്യമായാണ്. നമീബിയയില്‍ ഉണ്ടായിട്ടുള്ളതിൽ വച്ചേറ്റവും വലിയ ആന്ത്രാക്സ് ബാധയാണിതെന്നാണ് കണക്കാക്കുന്നത്.
ഹിപ്പോകളുടെ മരണകാരണം ആന്ത്രാക്സ് ബാധ തന്നെയാണോ എന്ന് കണ്ടെത്താനുള്ള അവസാന ഘട്ട ശ്രമത്തിലാണ് രാജ്യാന്തര വന്യജീവി സംഘടനകള്‍.
https://www.facebook.com/Malayalivartha