ഭക്ഷണത്തിന്റെ രുചി കൂട്ടാന്‍ മാത്രമല്ല, ദാമ്പത്യത്തിന്റെ രുചി കൂട്ടാനും അറിഞ്ഞിരിക്കണം ചില പൊടികൈകള്‍

ഇന്ന് വിവാഹമോചനങ്ങളുടെ എണ്ണം വര്‍ധിച്ചു കൊടുക്കുകയാണ്. ദാമ്പത്യ ബന്ധത്തിലുണ്ടാകുന്ന ചില പ്രശ്‌നങ്ങളും ദേഷ്യവുമെല്ലാം എത്തുന്നത് വിവാഹമോചനങ്ങളിലേയ്ക്കാണ്. എന്നാല്‍ ഈ ദാമ്പത്യ ബന്ധത്തില്‍ ഇത്തരത്തില്‍ ദേഷ്യവും മടുപ്പും എല്ലാം തോന്നുന്നതിന് കാരണം എന്താണെന്ന് അറിയാമോ..?
ആരോഗ്യപരമായ അതിര്‍വമ്പുകള്‍ ഇല്ലാത്തതാണ് ഇതിനൊക്കെ കാരണം. വിവാഹ ബന്ധങ്ങളില്‍ അതിര്‍വരമ്പുകള്‍ക്ക് പ്രാധാന്യം കൂടുതലാണ്. മറ്റുള്ളവരുടെ അനാവശ്യ ഇടപെടലുകളില്‍ നിന്ന് ബന്ധങ്ങളെ സംരക്ഷിക്കാനും തെറ്റിധാരണകള്‍ ഒഴിവാക്കാനും ഈ അതിര്‍വരമ്പുകള്‍ സഹായിക്കും
ആശയ വിനിമയം
എങ്ങനെയുള്ള ബന്ധമാണ് നിങ്ങള്‍ക് വേണ്ടത് എന്ന് വിവാഹ ജീവിതത്തിലേക്കു കടക്കുന്നെന് മുന്നേ തന്നെ വ്യക്തമാക്കുക. പരസ്പരം മനസിലാക്കിയുള്ള പെരുമാറ്റത്തില്‍ നിന്നാണ് ആരോഗ്യകരമായ ബന്ധങ്ങള്‍ തുടങ്ങുന്നത്.
പങ്കാളിയെ ചേര്‍ത്ത പിടിക്കൂ
വിവാഹത്തിലൂടെ നിങ്ങളും പങ്കാളിയുമൊരു ടീം ആയി മാറുന്നു.നിങ്ങള്‍ എടുക്കുന്നെ ഓരോ തീരുമാനങ്ങളും പങ്കാളിയെ കൂടി ബാധിക്കും അതുകൊണ്ട് ഓരോ തീരുമാനങ്ങള്‍ എടുക്കുമ്‌ബോളും പങ്കാളിയോടും അഭിപ്രായങ്ങള്‍ ചോദിക്കണം. തര്‍ക്കങ്ങളും തിരുത്തലുകളും നിങ്ങള്‍ക്ക് ഇടയില്‍ തന്നെ തന്നെ തീര്‍ക്കുക.എല്ലാ സാഹചര്യത്തിലും പങ്കാളിയെ ചേര്‍ത്ത പിടിക്കുക.
സ്വയം തിരിച്ചറിവുണ്ടാകുക
സ്വന്തം വികാരങ്ങളെയും പ്രശ്‌നങ്ങളെയും കുറിച്ച ബോധവാന്മാര്‍ ആയിരിക്കണം. പ്രശ്‌നങ്ങള്‍ എങ്ങനെ ബാധിക്കുന്നു എന്നതിന് അനുസരിച്ച ആയിരിക്കും നിങ്ങളില്‍ പ്രതികരണം ഉണ്ടാവുക. ഒന്നിനെ കുറിച്ചുംചിന്തിക്കാതെ ചാടി പുറപ്പെട്ടാല്‍ അത് മറ്റുള്ളവരെ വൈകാരികമായി ബാധിക്കും.നിങ്ങളുടെ വികാരങ്ങളെ മനസിലാക്കുക മറ്റുള്ളവരെ നിരീക്ഷിക്കുക അതു വഴി സ്വയം ഒരു തിരിച്ചറിവ് ഉണ്ടാകും.
അതിര്‍ വരമ്ബുകള്‍ പങ്കാളിയെ അറിയിക്കുക
നമ്മുടെ അതിര്‍വരമ്ബുകള്‍ എന്താണെന്നു പങ്കാളിയോട് പറയുക അതിര്‍വരമ്ബുകള്‍ ലംഖിച്ചാല്‍ എന്താണ് ഉണ്ടാവുക എന്ന് പങ്കാളിയോട് പറയാന്‍ മറക്കണ്ട. നിരന്തരമായി അതിരുകള്‍ ലംഘിക്കുന്ന ബന്ധങ്ങള്‍ അവസാനിപ്പിക്കുന്നെയാണ് നല്ലത്.എന്നാല്‍ പിരിയുക എന്നത് എപ്പോളും ഭീഷണി പെടുത്താനായി ഉപയോഗിക്കരുത്. തെറ്റുകള്‍ ചൂണ്ടി കാണിക്കുകയും പങ്കാളിക്കു തിരുത്താനുള്ള അവസരം നല്‍കുകയും വേണം.
സ്വയം കരുതലിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് അതിരുകള്‍ നിര്‍ണയിക്കുക എന്നത്. കേവലം ഒരു 'നോ' പറയുന്നതിനപ്പുറം ഒരു ജീവിതചര്യയായി ഇതിനെ മാറ്റിയെടുക്കേണ്ടത് അനിവാര്യമാണ്. കാലം കഴിയുന്തോറും ഇതൊരു സ്വാഭാവിക പ്രക്രിയയായി മാറുകയും ജീവിതം മനോഹരമാകുകയും ചെയ്യും.
https://www.facebook.com/Malayalivartha