സെല്‍ഫിയില്‍ കുരുങ്ങി ജീവിതം ഹോമിക്കപ്പെട്ടവര്‍ക്കായി ഈ വീഡിയോ സമര്‍പ്പിക്കുന്നു

മമ്മൂട്ടി ഒരു സിനിമയില്‍ പറയുന്നപോലെ പെണ്‍കുട്ടികളുടെ ജീവിതം ഒരു കോഴിമുട്ടപോലെയാണ്. കാണാന്‍ നല്ല ചന്തം ഉണ്ട്. നിലത്തുവീണാലോ.. അതുപോലാണ് ഈയാം പാറ്റകളും നല്ല വെളിച്ചം കണ്ട് തീയിലേക്ക് പാഞ്ഞെത്തുന്നവര്‍ നിമിഷം കൊണ്ട് ചാരമാകും. ആ തീയാണ് മൊബൈല്‍ ഫോണ്‍. സൂക്ഷിക്കുക. നഗ്‌ന സെല്‍ഫി കാമുകന് അയയ്ക്കുക. പക്ഷേ കിട്ടിയത് അച്ഛനും. എന്തായിരിക്കും സംഭവിക്കുക. ഈ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മിഡിയയിലെ താരം. നഗ്‌ന സെല്‍ഫികളിലൂടെ ചതിക്കപ്പെടുന്നവര്‍ നിരവധിയാണെന്ന തിരിച്ചറിവില്‍ നിന്ന് പിറവിയെടുത്ത ഈ വിഡിയോ നവമാദ്ധ്യമങ്ങളില്‍ തരംഗമാവുകയാണ്. പുരാനി ഡല്‍ഹി ടാക്കീസ് നിര്‍മ്മിച്ച മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ വലിയൊരു സാമൂഹിക വിപത്തിനെയാണ് തുറന്നു കാണിക്കുന്നത്.
വാട്‌സ്ആപ്പിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലും നഗ്‌ന സെല്‍ഫികളും മറ്റ് ചിത്രങ്ങളും അയച്ചുകൊടുക്കുന്നവര്‍ക്ക് മുന്നറിയിപ്പാണ് ഈ യൂട്യൂബ് വീഡിയോ. നഗ്‌ന സെല്‍ഫി എങ്ങനെ ജീവിതം തകര്‍ക്കുമെന്ന് വ്യക്തമാക്കുന്നതാണ് ഈ യൂട്യൂബ് വീഡിയോ. അതുകൊണ്ട് തന്നെയാണ് സോഷ്യല്‍ മിഡീയ ഇത് ഏറ്റെടുക്കുന്നത്. കുളിക്കുന്നതിനിടെ കാമുകനുമായി ഫോണില്‍ സംസാരിക്കുന്ന യുവതിയോട് കാമുകന്‍ നഗ്‌ന സെല്‍ഫി ആവശ്യപ്പെടുന്നിടത്തു നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ആദ്യം മടിച്ചുവെങ്കിലും പെണ്‍കുട്ടി കാമുകന് നഗ്‌ന സെല്‍ഫി നല്‍കുന്നു. കണ്ടുകഴിഞ്ഞ് ഡിലീറ്റ് ചെയ്യണം എന്ന വ്യവസ്ഥയോടെയാണ് സെല്‍ഫി നല്‍കാമെന്ന് പെണ്‍കുട്ടി സമ്മതിക്കുന്നത്.
എന്നാല്‍ കാമുകന് അയച്ച സെല്‍ഫി നമ്പര്‍ മാറി കിട്ടുന്നത് സ്വന്തം പിതാവിന് തന്നെ. പിതാവും മകളും ഇതേച്ചൊല്ലി തെറ്റുന്നു. മകളുടെ കുസൃതി അമ്മയെ കൂടി അറിയിക്കണമെന്ന് തീരുമാനിക്കുന്ന പിതാവ് ചിത്രം മാതാവിന് അയയ്ക്കുന്നു. എന്നാല്‍ വീണ്ടും നമ്പര്‍ മാറി പിതാവിന്റെ മാര്‍ക്കറ്റിലെ സുഹൃത്തുക്കളുടെ ഗ്രൂപ്പിലാണ് ലഭിക്കുന്നത്. ഇതോടെ മകളുടെ നഗ്‌ന ചിത്രം എല്ലാവരുടേയും കൈയിലെത്തി.
നഗ്ന സെല്‍ഫിയില്‍ കുരുങ്ങി ജീവിതം ഹോമിക്കപ്പെട്ട നിരവധി പെണ്‍കുട്ടികളുണ്ട്. നഷ്ട്ടപ്പെടാന്‍ നിങ്ങള്‍ക്കുമാത്രമേ ഉള്ളൂ. സഹോദരി സഹോദരന്‍മാരോട് ജീവിതം ഒന്നല്ലേ ഉള്ളൂ. നിങ്ങളായിത്തന്നെ അത് നശിപ്പിക്കണോ. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha