രക്തത്തിന് പാലിന്റെ നിറവും കട്ടിയുമായി ഒരു ജര്‍മ്മന്‍ യുവാവ്
ജര്‍മനിയില്‍ ഒരു യുവാവ് അപൂര്‍വരോഗവുമായി വലയുകയാണ്.
രക്തം പാല്‍ പോലെ വെളുത്ത് കട്ടിയുള്ളതായി മാറുന്നതാണ് യുവാവിന്റെ രോഗം. രക്തത്തിലെ ഫാറ്റി ട്രൈഗ്ലിസറൈഡ് മോളിക്ക്യൂളുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നതാണ് ഇതിനു കാരണം.
അധികമുള്ള ബ്ലഡ് പ്ലാസ്മയെ നീക്കം ചെയ്യുകയാണ് മുന്നിലുള്ള ചികില്‍സാരീതി.
സാധാരണ ഒരാളുടെ രക്തത്തിലെ ട്രൈഗ്ലിസറൈഡിന്റെ അളവിനെക്കാള്‍ മുപ്പത്തിയാറ് ഇരട്ടിയാണ് ഈ യുവാവിന്റെ രക്തത്തില്‍.
തലകറക്കവും ഛര്‍ദ്ദിയും കൂടിയതോടെയാണ് ഇയാള്‍ ചികില്‍സയ്ക്ക് എത്തിയത്.
ഒടുവില്‍ മറ്റുവഴികള്‍ ഇല്ലാതെ വന്നതോടെ ഡോക്ടര്‍മാര്‍ രോഗിയുടെ ശരീരത്തില്‍നിന്നു രണ്ടു ലീറ്റര്‍ രക്തം വലിച്ചെടുക്കുകയും അതിനു പകരം രക്തം നല്‍കുകയും ചെയ്തു.
എന്തായാലും അഞ്ചു ദിവസം കൊണ്ട് ഈ രീതി വിജയിക്കുകയും രോഗിയുടെ ട്രൈഗ്ലിസറൈഡ് ലെവല്‍ കുറയുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha