അനസ്തേഷ്യ ഇല്ലാതെ യോഗ വഴി പല്ല് പറിച്ചെടുക്കുന്ന വിദ്യ ആയുർവേദത്തിൽ ,കേരളത്തിൽ ആദ്യമായി ഈ സർജറി തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ ,യോഗയുടെ പേര് ജലന്ധര ബന്ധ
തൃപ്പൂണിത്തുറ :തീർത്തും അവിശ്വസനീയമായ ഒരു കാഴ്ചയ്ക്കാണ് തൃപ്പൂണിത്തുറ സർക്കാർ ആയുർവേദ കോളേജ് ചൊവ്വാഴ്ച്ച സാക്ഷ്യം വഹിച്ചത് കോളേജിലെ ശാലക്യ തന്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ,ഹോസ്പിറ്റൽ സെമിനാർ ഹാളിൽ പല്ലെടുക്കുന്നതിനുള്ള ക്ലാസും,ലൈവായിട്ടുള്ള ഒരു ഡെമോൺസ്ട്രേഷേനും ഉണ്ടായിരുന്നു.ക്ലാസ് നയിച്ചത് ഗുജറാത്ത്ആയുർവേദകോളേജിലെ പ്രിൻസിപ്പലും(Rtd.) ,ex CCIM member,president of TAS(the association of salamis) ആയ ഡോ.വൈദ്യഹരിദ്ര ദാവേ ആണ്..
ഡോ .ദാവെ നടത്തിയ പ്രസന്റേഷനും ഡെമോൺസ്‌ട്രേഷനും ആയുർവേദ ഡോക്ടർമാരെ പോലും അതിശയിപ്പിച്ചു .ആയുർവേദ ഡെന്റിസ്ട്രിയിൽ അധികമാർക്കും വശമില്ലാത്ത ,പ്രാക്ടീസ് ചെയ്യാത്ത ജലന്ധര ബന്ധ എന്ന ഒരു പല്ല് പറിച്ചെടുക്കൽ രീതി ആണ് അദ്ദേഹം അവിടെ നടത്തിയത് .
ഡോ .ദാവെ വർഷങ്ങളായി പ്രാക്ടീസ് ചെയ്യുന്നതാണ് ഈ ആയുർവേദ ഡെൻഡിസ്ട്രി.യോഗയുടെ ഒരു ടെക്നിക് വച്ചിട്ടാണ് ഇത് ചെയ്യുന്നത്.' ജലന്ധര ബന്ധ'എന്നാണ് ഈ ടെക്നികിന്റെ പേര്. ഈ യോഗചെയ്തുകഴിയുമ്പോൾ 15 - മുതൽ 20 വരെ സെക്കന്റ് രോഗിക്ക് വായിൽ മരവിപ്പ് ഉണ്ടാകുന്നു..അതായത് ഒരു അനസ്തേഷ്യ കൊടുത്ത ഇഫക്ട് ഈ യോഗമൂലം ഉണ്ടാകുന്നു...ഈ 20 സെക്കന്റിനുള്ളിൽ പല്ലു പറിച്ചു കഴിഞ്ഞാൽ ഒട്ടും വേദനഉണ്ടാകില്ലെന്നതാണ് വസ്തുത.പിന്നീട് ബ്ലീഡിംഗ് നിർത്താൻ അയൂർവേദമരുന്ന് തന്നെയാണ് കൊടുക്കുന്നത്. ഈ രീതിയുടെ പ്രധാനഗുണംഎന്തെന്നാൽ ഇഞ്ചക്ഷൻ,വേണ്ട ,ആന്റിബയോട്ടിക്സ് വേണ്ട,സമയലാഭം,ചുരുക്കിപറഞ്ഞാൽഏകദേശം ഒരു മിനുട്ടിനുളിൽതന്നെ പല്ലെടുക്കൽ കഴിയുന്നു. ആയുർവേദ ഡെൻഡിസ്ട്രിയിൽ ഇങ്ങനെയൊരു ടെക്നിക് കൂടി ഉണ്ടെന്ന കാര്യം കോളേജിലെ പലരും അപ്പോൾ മാത്രമാണ് അറിഞ്ഞത്. ആയുർവേദ ഡെന്റിസ്ട്രിയിലെ ഇത്തരത്തിലുള്ള പല രീതികളും ജനകീയമാക്കുന്നതിന്റെ ഭാഗമായി കൂടിയും ആണ് ശാലക്യതന്ത്ര വിഭാഗം, ഈ ഒരു ടെക്നിക് ആശുപത്രിയിൽ പരീക്ഷിച്ചത് .
വിവരങ്ങൾക്കു കടപ്പാട് : ഡോ.മിത്രാദാസ് എം.ഡി(ആയു) അസിസ്റ്റന്റ് പ്രൊഫ.ശാലാക്യതന്ത്രം ഡിപ്പാർട്ടുമെന്റ്.ഗവ.ആയു കോളേജ് തൃപ്പൂണിത്തുറ.
https://www.facebook.com/Malayalivartha