സാരികൊണ്ട് വീടിന് മോടി കൂട്ടാം

വീട്ടില്‍ പഴയ സാരി ഉണ്ടെങ്കില്‍ അത് ഉപേക്ഷിക്കാന്‍ വരട്ടെ. ഒന്ന് മനസ്സു വച്ചാല്‍ ചില പൊടിക്കൈകള്‍ കൊണ്ട് വീടിന്റെ അകത്തളത്തില്‍ ചില അത്ഭുതങ്ങളൊക്കെ കാട്ടാം. പഴയ സില്‍ക്ക് സാരിയോ കൈത്തറി സാരിയോ കീറിപ്പോയത് കാരണം ഉപയോഗിക്കാനാവാതെ ഇരിപ്പുണ്ടോ? വിഷമിക്കേണ്ട അതുവച്ച് അടിപൊളി കുഷ്യന്‍ കവറുകള്‍ ഉണ്ടാക്കി സ്വീകരണ മുറിക്ക് നല്‍കാം ഒരു റോയല്‍ ലുക്ക്. എത്ര കടുത്ത നിറം ഉപയോഗിക്കുന്നുവോ അത്രയും മുറിയുടെ ലുക്കും ഗംഭീരമാവും.
ഉപയോഗശൂന്യമായ സില്‍ക്ക് സാരികള്‍ ഉണ്ടെങ്കില്‍ അത് ഉടനെയെടുത്ത് തയ്ച്ച് കര്‍ട്ടനാക്കാം. കോട്ടണ്‍ സാരി കൊണ്ട് മനോഹരമായ വിന്‍ഡ് ഷീല്‍ഡും തയ്യാറാക്കാം. സില്‍ക്ക് സാരിയുടെ മനോഹരമായ മുന്താണി വച്ച് അടിപൊളി സാരി ഫ്രെയിം ചെയ്തു ചുമരുകള്‍ ഭംഗിയാക്കാം. പല നിറങ്ങളിലുളള സില്‍ക്ക് സാരി ഉപയോഗിച്ച് കിടക്കവിരം മനോഹരമാക്കാം. വിലകുറഞ്ഞതും മനോഹരവുമായ മേശ വിരി അന്വേഷിച്ചു നടക്കുന്നതിനു പകരം അധികം നിറം മങ്ങാത്ത പഴയ സാരി നീളത്തില്‍ മേശമേല്‍ വിരിച്ചിട്ട് മീതെ ഒരു ഗ്ലാസ് കവര്‍ നല്‍കിയാല്‍ അതി സുന്ദരമാകും.
https://www.facebook.com/Malayalivartha