വീടിന് മുറ്റം ഒരുക്കുമ്പോള്‍ ശ്രദ്ധിക്കാം

ഭൂമിയിലേക്ക് മഴവെള്ളം ഇറങ്ങുന്നതിന് തടസ്സമാകുന്ന രീതിയില്‍ മുറ്റത്ത് ടൈല്‍ ഇടരുത്. കിണറുകളിലെ വെള്ളം താഴാനും ചൂട് കൂടാനും പ്രധാന കാരണങ്ങളില്‍ ഒന്ന് മഴവെള്ളം ഭൂമിയില്‍ താഴാത്തതാണ്. കോണ്‍ക്രീറ്റ് ഉണ്ടാക്കുന്ന കടുത്ത ചൂടാണ് മറ്റൊരു വിഷയം. പകല്‍ ചുട്ടുപഴുക്കുന്ന കോണ്‍ക്രീറ്റ് ടൈലുകള്‍ രാത്രി പോലും ഈ ചൂടിനെ പ്രസരിപ്പിക്കുന്നുണ്ട്. വീട്ടിനകത്തെ ചൂടുകൂട്ടാനും ഇത് കാരണമാകുന്നുണ്ട്. വീടുപണിയുമ്പോള്‍ പണ്ട് ചെയ്തിരുന്നതുപോലെ മുറ്റം ഇടിച്ചുറപ്പിച്ചിടുന്നതാണ് ഏറ്റവും പ്രകൃതിയോടടുത്ത മാര്‍ഗം. പതിവായി മുറ്റമടിക്കുന്നുണ്ടെങ്കില്‍ പുല്ലു കുറവായിരിക്കും.
പ്രകൃതിയില്‍നിന്നു ലഭിക്കുന്ന കല്ലുകളായ കോബിള്‍ സ്‌റ്റോണ്‍, ഗ്രാനൈറ്റ്, കോട്ട, കടപ്പ എന്നിവയില്‍ ഏതെങ്കിലും ഉപയോഗിക്കാം. ഇവയെല്ലാം പെട്ടെന്ന് ചൂടാകുമെങ്കിലും രാത്രി പെട്ടെന്ന് തണുക്കുകയും ചെയ്യും. ടവഴികളില്‍ വെട്ടുകല്ല്, ഇഷ്ടിക എന്നിവ ഉറപ്പിക്കാം. കാണ്‍ക്രീറ്റ് ടൈലിനു പകരം ടെറാക്കോട്ട ടൈലുകളാകാം. ഇടയില്‍ പുല്ലുപിടിപ്പിക്കാന്‍ സൗകര്യമുള്ള, കോണ്‍ക്രീറ്റ് ഇട്ടു ഉറപ്പിക്കേണ്ടാത്ത ടൈലുകള്‍ തിരഞ്ഞെടുക്കുക. പൂര്‍ണമായി കല്ലുവിരിക്കാതെ ഇടയില്‍ പുല്ലുനട്ട് നടവഴി തയാറാക്കാം. വാഹനം പോകുന്ന വഴിയില്‍ മാത്രം മതി കല്ലു വിരിക്കുന്നത്. ബാക്കി ഭാഗങ്ങളില്‍ പുല്ലോ ചെടികളോ നടാം. മെയിന്റനന്‍സ് കുറവുള്ള ബഫല്ലോ ഗ്രാസ്, നടന്‍ ഇനങ്ങളായ കറുക പോലുള്ള പുല്ലുകളെല്ലാം നല്ലതാണ്.
https://www.facebook.com/Malayalivartha