വെളിച്ചമുള്ളൊരു വീടിനായി
വെളിച്ചമില്ലാത്ത വീടിനെ പറ്റി നമുക്ക് ചിന്തിക്കാനാവുമോ?വീട്ടകങ്ങളെ സജീവമാക്കുന്നതിലും നമ്മുടെ ആവശ്യങ്ങള്‍ക്കും ഉപയോഗങ്ങള്‍ക്കുമൊക്കെ അനുസരിച്ച് അതിനെ പരുവപ്പെടുത്തി എടുക്കുന്നതിലും ലൈറ്റിങ്ങിന്റെ പങ്ക് ചെറുതല്ല. ചെറിയ തീപ്പന്തങ്ങളിലും മണ്ണെണ്ണ വിളക്കുകളിലും തുടങ്ങി എല്‍ഇഡി ലൈറ്റുകള്‍ വരെയെത്തിയ പ്രകാശയാത്രയ്ക്കിടയില്‍ നമ്മുടെ വീടും വീട്ടുകാരും അവരുടെ അഭിരുചികളുമൊക്കെ ഒരുപാട് മാറ്റങ്ങള്‍ക്ക് വിധേയമായി.
വെളിച്ചം കിട്ടാനായി ലൈറ്റുകള്‍ പിടിപ്പിക്കുക എന്നതിനപ്പുറം വിശാലമായ അര്‍ഥതലങ്ങളുള്ള 'ക്രിയേറ്റീവ് ലൈറ്റിങ് ഡിസൈന്‍' എന്ന നിലയിലേക്കുള്ള വികാസമാണ് പ്രധാന കാഴ്ച. അതിനാല്‍ത്തന്നെ അങ്ങുമിങ്ങും കുറെ ലൈറ്റ് പോയിന്റും പ്ലഗ് പോയിന്റും നല്‍കുന്നതിനപ്പുറം ആവശ്യങ്ങളും ഒപ്പം അഭിലാഷങ്ങളും തിരിച്ചറിഞ്ഞ് അവയ്‌ക്കെല്ലാം സംതൃപ്തമായ ഉത്തരം ലഭിക്കത്തക്ക രീതിയില്‍ ലൈറ്റിങ് ഒരുക്കുന്നതിനാണ് ഈ രംഗത്തെ വിദഗ്ധര്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്.
ലൈറ്റിങ് ഒരേസമയം കലയും ശാസ്ത്രവുമാണ്. കൃത്യമായ ആസൂത്രണവും കണക്കുകൂട്ടലും ഇതിന്റെ ഭംഗിയും മൂല്യവും വര്‍ധിപ്പിക്കും. ഇന്റീരിയര്‍ പ്ലാന്‍ ചെയ്യുന്നതിനു സമാന്തരമായി ലൈറ്റിങ് ലേഔട്ടും തയാറാക്കണം എന്നതാണ് ഏറ്റവുമാദ്യം ശ്രദ്ധിക്കേണ്ടത്. ഓരോ മുറികളിലെയും ലൈറ്റിന്റെയും പ്ലഗ് പോയിന്റിന്റെയും സ്ഥാനം, ഇനം, അവ പുറപ്പെടുവിക്കുന്ന വെളിച്ചത്തിന്റെ തോത്... എന്നീ വിശദാംശങ്ങളൊക്കെ ഉള്‍പ്പെടുന്നതാണ് ലൈറ്റിങ് ലേഔട്ട്.
https://www.facebook.com/Malayalivartha