വീട്ടിൽ വൈദ്യുതി ചാർജ് കുറയ്ക്കാം

ഇന്നത്തെ തലമുറകൾ കൂടുതലായും വൈദ്യുതി ഉപകരണങ്ങൾ ഉപയോഗിക്കുന്നതുകാരണം വൈദ്യുതി ക്ഷാമം ഏറി വരുകയാണ്. മനസിന് കുളിർമയും സന്തോഷവും പകരുന്ന കാറ്റ് കിട്ടാൻ ജനാലകൾ പരമാവധി തുറന്നിടുക.കര്‍ട്ടനുകള്‍ നീക്കിയിടാവുന്നവ മാത്രം ഉപയോഗിക്കുക. ലൈറ്റുകളും ഫാനുകളും ഉപയോഗം കഴിഞ്ഞാല്‍ ഉടന്‍ ഓഫ് ചെയ്യുക.ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ഇസ്തിരിയിടുക.ടി.വി, കമ്പ്യൂട്ടര്‍ എന്നിവ ഉപയോഗം കഴിഞ്ഞാല്‍ സ്വിച്ച് ബോര്‍ഡില്‍ ഓഫ് ചെയ്യുക.
റിമോട്ട് വഴി ഓഫ് ചെയ്താല്‍ വൈദ്യുതി (5 W) നഷ്ടമായിക്കൊണ്ടിരിക്കും.റഫ്രിജറേറ്ററിനകത്ത് ആഹാരസാധനങ്ങള്‍ അടച്ച് സൂക്ഷിക്കുക. ഇടക്കിടെ റഫ്രിജറേറ്റര്‍ തുറക്കാതിരിക്കുക. എന്നീ മാർഗങ്ങളിലൂടെ വീട്ടിലെ വൈദ്യുതി ചാർജി നമുക്ക് കുറയ്ക്കാൻ കഴിയുന്നതാണ്.
https://www.facebook.com/Malayalivartha