ചെറുപയര്‍ കഴിക്കാം, ബുദ്ധിമാന്മാര്‍ ആകാം!

മലയാളികള്‍ നൂറുശതമാനം സാക്ഷരത നേടിയതിനു പിന്നില്‍ മിഷനറിമാരുടേയും വിദ്യാഭ്യാസ വിചക്ഷണരുടെയും ജനകീയ വിദ്യാഭ്യാസ പ്രവര്‍ത്തകരുടെയും പ്രവര്‍ത്തന മികവ് കൂടാതെ മലയാളികളുടെ ആഹാരശീലം കൂടിയുണ്ടെന്നാണു ശാസ്ത്രജ്ഞര്‍ പറയുന്നത്. അതില്‍ ചെറുപയറിന്റെ പങ്ക് എടുത്തു പറയേണ്ടതുണ്ട്.
ദിവസത്തില്‍ ഒരു തവണയെങ്കിലും കേരളീയ ഭക്ഷണത്തിന്റെ ഭാഗമാവുന്ന ചെറുപയറിനെപ്പോലെ ബുദ്ധിപരമായ ഉണര്‍വു നല്‍കുന്ന മറ്റൊരു ധാന്യമില്ല. ചെറുതേനിന്റെയും പാലിന്റെയും ഊര്‍ജം മൂന്നു മുതല്‍ അഞ്ചു മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുമ്പോള്‍ ചെറുപയറിന്റെ ഗുണം 18 മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്. അന്നജം, കൊഴുപ്പ്, നാരുകള്‍, വൈറ്റമിന്‍ എ, വൈറ്റമിന്‍ ബി, കാല്‍സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ്, സോഡിയം എന്നിവയെല്ലാം ഗ്രീന്‍ ഗ്രാം എന്ന ചെറുപയറിനെ പോഷകസമൃദ്ധമാക്കുന്നു.
ചെറുപയര്‍ കറിവെച്ചോ തോരനാക്കിയോ കുട്ടികള്‍ക്കു നല്‍കിയാല്‍ ഓര്‍മ്മശക്തിയും ബുദ്ധിപരമായ ശേഷിയും വര്‍ധിക്കും. സ്‌കൂളില്‍ ഇടവേളകളില്‍ കഴിക്കുന്നതിനായി അമ്മമാര്‍ സാധാരണ ബേക്കറി പലഹാരങ്ങളോ ബിസ്‌കറ്റോ ഒക്കെയാവും കുട്ടികള്‍ക്കു കൊടുത്തയയ്ക്കുക. അതിനു പകരം കുട്ടിക്ക് ഇഷ്ടപ്പെട്ട സ്‌നാക് ആയി സുഖിയനോ മോദകമോ മാറ്റിയെടുക്കാനായാല്‍ വലിയൊരു വിജയമാണത്.
ആഴ്ചയില്‍ മൂന്നു ദിവസം പ്രഭാതഭക്ഷണമായി പുട്ടും ചെറുപയര്‍ കറിയും നല്‍കാം. ദിവസത്തിലെ മൂന്നു നേരത്തെ ആഹാരത്തിലും കുറച്ചു ചെറുപയര്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. ഇന്ത്യയില്‍ മിക്കവാറും എല്ലായിടങ്ങളിലുംതന്നെ പോഷകമൂല്യം ഏറെയുള്ള ചെറുപയര്‍ കൃഷി ചെയ്യുന്നുണ്ട്. ഇതിന്റെ വിത്തും വേരും ഔഷധ നിര്‍മാണത്തിന് ഉപയോഗിച്ചു വരുന്നു. താരന്‍ മാറാനും മുടിയുടെ കരുത്തിനും മലയാളികള്‍ പണ്ടു മുതലേ ചെറുപയര്‍ പൊടിയാണ് ഉപയോഗിക്കുന്നത്. ശരീരത്തില്‍ വിഷം കലര്‍ന്നാല്‍ ശര്‍ക്കര ചേര്‍ത്ത ചെറുപയര്‍ സൂപ്പ് വൈദ്യന്മാര്‍ രോഗികളെക്കൊണ്ടു കഴിപ്പിക്കാറുണ്ട്.
ഇതു പറയുമ്പോള്‍ തലച്ചോറിന്റെ ശേഷി കുറയ്ക്കുന്ന രണ്ട് ആഹാരപദാര്‍ഥങ്ങളെ കുറിച്ച് കൂടി പറയാം. അവ മരച്ചീനിയും ഉരുളക്കിഴങ്ങുമാണ്. രണ്ടും നമുക്കു പ്രിയപ്പെട്ട ഭക്ഷണമാണെന്നത് ദൗര്‍ഭാഗ്യകരമാണ്! മരച്ചീനി കഴിച്ചാല്‍ മൂന്നു നാലു മണിക്കൂര്‍ നേരത്തേക്കു തലച്ചോറിന്റെ ഗുണപരമായ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്. പഠിക്കുന്ന കുട്ടികള്‍ക്കു ഭംഗിയായി പഠിക്കാന്‍ കഴിഞ്ഞെന്നു വരില്ല.
അതേസമയം കായികമായ അധ്വാനത്തിനു മരച്ചീനിയോളം പോന്ന മറ്റൊരു ഭക്ഷ്യവസ്തുവില്ല. കപ്പയില്‍ നിന്നു ഊര്‍ജം വളരെ വേഗം ശരീരത്തിലെത്തുന്നതിനാല്‍ കായിക പ്രവര്‍ത്തനങ്ങള്‍ ഉഷാറാകും. ഉരുളക്കിഴങ്ങും കായികജോലികള്‍ക്ക് അനുയോജ്യം തന്നെ. ജര്‍മനിയില്‍ വ്യവസായിക തൊഴിലാളികള്‍ക്ക് ഇടവേളകളില്‍ കഴിക്കാന്‍ നല്‍കിയിരുന്നത് പൊട്ടറ്റോ ചിപ്‌സ് ആയിരുന്നു. ഇന്‍ഡസ്ട്രിയില്‍ പണിക്കു കൊള്ളാം. ഇന്റലക്ച്വല്‍ ജോലിക്കു പറ്റില്ല.
ഭാരതീയര്‍ക്കു ദൈവം നല്‍കിയിട്ടില്ലാത്ത രണ്ടു കാര്യങ്ങളാണ് മരച്ചീനിയും ഉരുളക്കിഴങ്ങും. അമേരിക്കയിലെ റെഡ് ഇന്ത്യന്‍ വംശജര്‍ക്കാണ് ഇതു ധാരാളമായി ലഭിച്ചത്. വെള്ളക്കാര്‍ അവരെ വശപ്പെടുത്തിയതും അധീനതയിലാക്കിയതും അവരുടെ ചിന്താശൂന്യമായ പ്രവര്‍ത്തികള്‍ മൂലമാണെന്ന് കരുതപ്പെടുന്നു.
തിന്നാന്‍ രസമുള്ള മരച്ചീനിയും ഉരുളക്കിഴങ്ങും പാടെ ഉപേക്ഷിക്കണമെന്നല്ല പറയുന്നത്. പക്ഷേ നിര്‍ബന്ധമായും പഠിപ്പുള്ള തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളിലും പരീക്ഷയുള്ള ദിവസങ്ങളിലും കുട്ടികള്‍ക്കു നല്‍കാതിരിക്കുന്നതാണ് ഉത്തമമെന്നാണ് വിദഗ്ദ്ധ മതം.
https://www.facebook.com/Malayalivartha