വളരെ എളുപ്പത്തില്‍ അരികടലപ്പരിപ്പ് പായസം വീട്ടില്‍ തയ്യാറാക്കാം

ചേരുവകകള്‍ :
കടലപ്പരിപ്പ് - 3/4 കപ്പ്
അരി - 1/2 കപ്പ്
വെള്ളം - 61/2 കപ്പ്
പോപ്പി വിത്തുകള്‍ (ഖസ്ഖാസ്) - 1 ടീസ്പൂണ്‍
ചിരകിയ തേങ്ങ - 1 കപ്പ്
ശര്‍ക്കര - 1 കപ്പ്
നെയ്യ് - 1 ടീസ്പൂണ്‍
നുറുക്കിയ കശുവണ്ടി - 1/4 കപ്പ്
ഉണക്കമുന്തിരി - 1/4 കപ്പ്
ഏലയ്ക്കാപൊടി - 1/4 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം :
ചൂടായ പാനിലേക്ക് കടലപ്പരിപ്പ് ചേര്‍ക്കുക. അതിലേക്ക് അരിയും ചേര്‍ക്കുക. ചെറിയ തീയില്‍ 2 മിനിറ്റ് ചൂടാക്കുക. അതിനുശേഷം ഈ മിശ്രിതത്തെ കുക്കറിലേക്കിടുക. അഞ്ചു കപ്പ് വെള്ളം അതിലേക്ക് ചേര്‍ക്കുക. മൂന്നു നാല് വിസില്‍ വന്ന ശേഷം തണുക്കാന്‍ അനുവദിക്കുക. ഈ സമയം പോപ്പി വിത്തുകള്‍ ചൂടായ പാനിലേക്കിടുക. പച്ച മണം മാറാനായി ഒരു മിനിറ്റ് വറുക്കുക. ചിരകിയ തേങ്ങ മിക്‌സിയുടെ ജാറിലേക്കിടുക. ഇതിലേക്ക് വറുത്ത പോപ്പി വിത്തുകളും ഇടുക. അര കപ്പ് വെള്ളം ചേര്‍ക്കുക. നല്ല സ്മൂത്ത് പേസ്റ്റാക്കി അരയ്ക്കുക. ഇടത്തരം തീയില്‍ വച്ച് ശര്‍ക്കര ഉരുക്കുക. കരിയാതിരിക്കാനായി അര കപ്പ് വെള്ളം ഒഴിക്കുക.
ശര്‍ക്കര ഉരുകി തിളയ്ക്കാനായി 5 മിനിറ്റ് കൊടുക്കുക. ശര്‍ക്കര തിളച്ചു കഴിയുമ്പോള്‍ വേകിച്ച അരി പരിപ്പ് മിശ്രിതം ചേര്‍ത്ത് ചെറിയ തീയില്‍ വേകിക്കുക. ഇതിലേക്ക് അര കപ്പ് വെള്ളമൊഴിച്ചു നന്നായി ഇളക്കുക. തേങ്ങാ അരച്ചത് ചേര്‍ത്ത് ഇളക്കുക. രണ്ടു മൂന്ന് മിനിറ്റ് വേവിക്കാന്‍ വയ്ക്കുക. ഈ സമയം ചൂടായ പാനിലേക്ക് നെയ് ചേര്‍ക്കുക. അതിലേക്ക് കശുവണ്ടി ഇട്ട് ഇളക്കുക. അത് ബ്രൗണ്‍ നിറമാകുമ്പോള്‍ ഉണക്കമുന്തിരി ചേര്‍ക്കുക. ഒരു മിനിറ്റ് ഇളക്കിയ ശേഷം പായസത്തിലേക്ക് ചേര്‍ക്കുക. ഏലയ്ക്കാപ്പൊടി ചേര്‍ക്കുക. നന്നായി ഇളക്കി ചൂടോടെ വിളമ്പുക.
https://www.facebook.com/Malayalivartha