വൃത്തിയുളള വീടിന് ആരോഗ്യവും ഐശ്വര്യവും ഉണ്ടാകും

വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കണം എന്നാല്‍മാത്രമേ വീടിന് ഐശ്വര്യം ഉണ്ടാവുകയുളളു. വീട്ടിലുളളവരുടെ ആരോഗ്യത്തിനും വീടിന്റെ വൃത്തി പ്രധാനമാണ്. പൊടിയും ചെളിയും എളുപ്പം അടിഞ്ഞുകൂടുന്ന ഭാഗമാണ് തറയും ചുവരും ചേരുന്ന ബേസ് ബോര്‍ഡും വാതിലുകളും ജനലുകളും മൊക്കെ. അല്‍പം വിനാഗിരിയും വെളളവും മിക്‌സ് ചെയ്ത് തുടച്ചാല്‍ ഈ ഭാഗങ്ങള്‍ വൃത്തിയാകും. മാസത്തിലൊരിക്കലെങ്കിലും അലമാര, ഫ്രിഡ്ജ് എന്നിവയുടെ സ്ഥാനം മാറ്റ് അതിന്റെ അടിഭാഗം വൃത്തിയാക്കുക. വീട്ടില്‍ എളുപ്പം വൃത്തികേടാകുന്ന ഒന്നാണ് വീട്ടിലെ സ്വച്ച് ബോര്‍ഡുകള്‍. കൈ തുടയ്ക്കാന്‍ ഉപയോഗിക്കുന്ന സാനിറ്റേഷന്‍ വൈപ്‌സ് ഉപയോഗിച്ച് ഈ ബോര്‍ഡുകള്‍ വൃത്തിയാക്കാവുന്നതാണ്.
സോഫയുടെയും സെറ്റിയുടെയും വിടവുകളില്‍ അടിഞ്ഞൂ കൂടുന്ന അവശിഷ്ടങ്ങള്‍ വാക്വം ക്ലീനര്‍ ഉപയോഗിച്ചോ നനഞ്ഞ തുണി ഉപയോഗിച്ചോ വൃത്തിയാക്കാവുന്നതാണ്. അതുപോലെ ഏറ്റവും ശ്രദ്ധിക്കേണ്ടതും പ്രാധാന്യമര്‍ഹിക്കുന്നതുമാണ് വീട്ടിലെ കര്‍ട്ടനുകള്‍. പെട്ടെന്ന് പൊടിയും അഴിക്കും പിടിക്കുന്നതാണ് കര്‍ട്ടനുകള്‍. രണ്ടാഴ്ചയില്‍ ഒരിക്കലെങ്കിലും കര്‍ട്ടനുകള്‍ സോപ്പിട്ട് കഴുകി വൃത്തിയാക്കി ഉണക്കിയെടുക്കണം. അണുക്കള്‍ പെരുകാതിരിക്കാന്‍ വീട്ടിനലെ ഡസ്റ്റ് ബിന്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും വൃത്തിയാക്കുക. വെള്ളം നിറച്ച് വിനാഗിരിയും ബേക്കിംഗ് സോഡയും ചേര്‍ത്ത് ഓണാക്കി ഒന്ന് കറക്കിയെടുത്താല്‍ വാഷിങ് മെഷീന്‍ വൃത്തിയാകും. നനഞ്ഞ തുണികൊണ്ട് മാസത്തിലൊരിക്കലെങ്കിലും ടിവിയുടെ റിമോര്‍ട്ട് വൃത്തിയാക്കേണ്ടത് അത്യാവിശ്യമാണ്.
https://www.facebook.com/Malayalivartha