ഭൂമി കുലുക്കത്തില്‍ നിന്ന് കെട്ടിടങ്ങളെ സംരക്ഷിക്കാം

ഭൂമികുലുക്കം ഉണ്ടാകുമ്പോള്‍ കെട്ടിടങ്ങള്‍ക്കിടയില്‍ പെട്ടാണ് കൂടുതല്‍ മരണം സംഭിവിക്കുന്നത്. അതിനാല്‍ ഭൂമികുലുക്കത്തില്‍ നിന്ന് കെട്ടിടങ്ങളെ സംരക്ഷിക്കേണ്ടത് എങ്ങനെയെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവിശ്യമാണ്. വീടന് സമീപത്തുളള മരങ്ങള്‍, ഇലക്ട്രിക് പോസ്റ്റുകള്‍ തുടങ്ങി വീടിന് ഭീഷണിയാകുന്നവയ്ക്ക് പരിഹാരം കാണുക. ഉറപ്പില്ലാത്ത വീടുകള്‍ക്ക് ഭൂമികുലുക്കത്തെ അതിജീവിക്കാന്‍ കഴിയില്ല. അതിനാല്‍ വീടിന്റെ അറ്റകുറ്റ പണികള്‍ പെട്ടെന്ന് ചെയ്ത് തീര്‍ക്കുക.
പ്ലൈവുഡ് ഉപയോഗിച്ച് വീടിന്റെ ഉള്‍ഭാം സീലിങ് ചെയ്യുന്നത് വീട്ടിലുളളവര്‍ക്ക് സംരക്ഷണം നല്‍കും. ജനലുകളുടെ കോര്‍ണറുകള്‍ക്ക് വൃത്താകൃതി നല്‍കിയാല്‍ ഭൂമികുലുക്കത്തെ പ്രതിരോധിക്കാന്‍ സാധിക്കും. സ്റ്റീല്‍ ഫ്രെയിമുകളും പ്ലൈവുഡ്ഷീറ്റുകളും ഉപയോഗിച്ച് വീട് നിര്‍മ്മിച്ചാല്‍ ഭൂമികുലുക്കത്തെ പ്രതിരോധിക്കാം. വീടിന്റെ ചുവരുകള്‍ എപ്പോഴും ഉറപ്പുള്ളതാക്കി സംരക്ഷിക്കുക.
https://www.facebook.com/Malayalivartha