വാസ്തുശാസ്ത്രപ്രകാരം വീട്

ഭൂരിഭാഗം പേരും വാസ്തുവിന് പ്രാധാന്യം കൊടുക്കുന്നവരാണ്. വാസ്തുവിന്റെ പ്രധാന നിര്‍ദേശം വീട് പോസിറ്റിവ് ഉര്‍ജ്ജത്തെ മാത്രം ഉള്‍കൊളളുന്നതാകണം എന്നതാണ്. താമസത്തിനായി തെരഞ്ഞെടുക്കേണ്ടത് കിഴക്ക് ഭാഗത്തേക്കോ വടക്ക് ഭാഗത്തേക്കോ അല്ലെങ്കില്‍ വടക്ക് പടിഞ്ഞാറ് ഭാഗത്തേക്കോ മുഖം വരുന്ന രീതിയിലുള്ള വീടുകള്‍ ആയിരിക്കണം. മുറികള്‍ എപ്പോഴും പ്രകാശം നിറഞ്ഞ് നില്‍ക്കാന്‍ ശ്രദ്ധിക്കണം. ഇത് വീട്ടീല്‍ പോസിറ്റീവ് എനര്‍ജി നല്‍കും. പുറത്ത് പോയിട്ട് വന്നതിനുശേഷം കൈകാലുകള്‍ കഴുകുന്നതും പോസിറ്റീവ് എനര്‍ജി നല്‍കുന്ന ഒന്നാണ്. രാവിലെയും വൈകിട്ടും വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കുന്നത് വീട്ടിലുളള നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കും.
സാധനങ്ങള്‍ വലിച്ചുവാരിയിടുന്നതും അങ്ങിങ്ങായി അഴുക്കുപറ്റി നില്‍ക്കുന്നതും പൊടി പിടിച്ചിരിക്കുന്നതുമെല്ലാം വാസ്തുശാസ്ത്രത്തിന് വിരുദ്ധമായതിനാല്‍ വീട് എപ്പോഴും വൃത്തിയോടും ആടുക്കും ചിട്ടയോടുകൂടിയും സൂക്ഷിക്കണം. ഉപയോഗിക്കാത്ത് വസ്തുകള്‍ വീട്ടില്‍ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. റാക്കുകള്‍, ഷെല്‍ഫുകള്‍, മറ്റ് ഫര്‍ണിച്ചറുകള്‍ എല്ലാം ഗോളാഗ്രങ്ങളുള്ളവയായിരിക്കണം. കരയുന്ന പെണ്‍കുട്ടി, യുദ്ധചിത്രങ്ങള്‍, ദേഷ്യമുള്ള മുഖം, മൂങ്ങ, പരുന്ത് എന്നിവയുള്ള ചിത്രങ്ങള്‍ വീടുകളില്‍ സൂക്ഷിക്കുന്നത് വാസ്തുശാസ്ത്രപ്രാകാരം നല്ലതല്ല.
വീട്ടില്‍ വളരെയധികം പ്രാധാന്യം കൊടുക്കേണ്ട ഒന്നാണ് ബെഡ്‌റൂം. ബെഡ്‌റൂമില്‍ കട്ടിലിന്റെ എതിര്‍വശത്തായി കണ്ണാടിയോ മറ്റെന്തെങ്കിലും ചില്ലുകളടങ്ങിയ ഉത്പന്നങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തണം. കാരണം ഇവ ചീത്ത സ്വപ്‌നങ്ങള്‍ കാണാന്‍ ഇടയാക്കും. നെഗറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കാന്‍ സാധിക്കുന്ന കള്ളിമുള്‍ പോലുളള ചെടികളെ വീട്ടില്‍ വളര്‍ത്തരുത്. അടുക്കളയില്‍ മരുന്നുകള്‍ വയ്ക്കുന്നത് വാസ്തു ദോഷമാണ്.
https://www.facebook.com/Malayalivartha