ഇന്റീരിയറിന് നല്‍കാം പച്ചപ്പ്

ഇന്റീരിയറിന് പച്ചപ്പ് നല്‍കുന്നത് മനസിനും ശീരീരത്തിനും കുളിര്‍മ്മ നല്‍കും. വീടിന് ശുദ്ധവായു നല്‍കുന്നതില്‍ ഇന്‍ഡോര്‍ പ്ലാന്റുകള്‍ക്ക് പ്രധാനപങ്കുണ്ട്. വീടിനുളളില്‍ വയ്ക്കാവുന്ന ഇന്‍ഡോര്‍ പ്ലാന്റുകളെ പിരചയപ്പെടാം. അവയെ എങ്ങനെ സംരക്ഷിക്കണമെന്നും അറിയാം. നാടന്‍ ഇലച്ചെടികള്‍, ബിഗോണിയ, ഓര്‍ക്കിഡ്, ആന്തൂറിയം, ഫേണ്‍സ്, ക്രോട്ടണ്‍, മണിപ്ലാന്റ്, ബോണ്‍സായ് തുടങ്ങിയ ചെടികളെല്ലാം തന്നെ വീട്ടിനുള്ളില്‍ വയ്ക്കാവുന്നവയാണ്. കൂജകളിലും ചെടിച്ചട്ടികളില്‍ ഇത്തരം ചെടികള്‍ വളര്‍ത്താം. ഇന്‍ഡോര്‍ പ്ലാന്റുകള്‍ ആഴ്ചയില്‍ ഒരിക്കല്‍ പുറത്തെടുത്ത് വെയില്‍ കൊള്ളിക്കണം.
ചെടികളുടെ ഇലകള്‍ ഇടയ്ക്ക് കഴുകുന്നത് അവയിലെ അടിഞ്ഞുകൂടിയ പൊടികള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. അകത്തും പുറത്തുമായി ചെടികള്‍ മാറ്റിമാറ്റി വയ്ക്കുന്നത് അവ വാടി പോകാതിരിക്കാന്‍ സഹായിക്കും. ചെറിയ മുറിയില്‍ ചെറിയ ചെടികള്‍ വയ്ക്കുന്നതാണ് മുറിക്ക് ഭംഗി. ലൈറ്റിന്റെ ചൂട് ചെടികളില്‍ തട്ടുന്ന തരത്തില്‍ വയ്ക്കരുത്. ആവശ്യത്തിന് വായുസഞ്ചാരവും വെളിച്ചവും കിട്ടുന്നടിത്തായിരിക്കണം ചെടികള്‍ വയ്ക്കാന്‍. നമ്മുടെ ഭാവനയ്ക്കനുസരിച്ച് ജനലിലും അലമാര, ഫ്രിഡ്ജ് എന്നിവയ്ക്ക് മുകളിലും ഇന്‍ഡോര്‍ പ്ലാന്റുകള്‍ വയ്ക്കാം. അധികം വെയില്‍ വേണ്ടാത്തതിനാല്‍ മണിപ്ലാന്റുകള്‍ കിടപ്പുമുറികളില്‍ വയ്ക്കുന്നതാണ് ഉത്തമം.
https://www.facebook.com/Malayalivartha