Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..


പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..


പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..


മണ്ടത്തരം മാത്രം വിളമ്പുന്ന പാകിസ്ഥാൻ ..ഇന്ത്യയുമായുള്ള സംഘര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ പണ്ടേ തളര്‍ന്നിരിക്കുന്ന പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വീണ്ടും തിരിച്ചടി കിട്ടി... വീണ്ടും പണി ഇരന്നു വാങ്ങും ...പാകിസ്താന്റെ ഇതുവരെയുള്ള ചരിത്രം അതാണ്

യുഎഇയുടെ പുതിയ വിസ നിയമം അടുത്തമാസം മുതൽ, പുതിയായി ആരംഭിച്ച വിസ ഇവയെല്ലാം, കൂടുതൽ മേഖലകളിലേക്ക് ഗോൾ‍ഡൻ വിസയും

10 SEPTEMBER 2022 04:33 PM IST
മലയാളി വാര്‍ത്ത

യുഎഇയുടെ പുതിയ വിസ നിയമം ഒക്ടോബർ 3ന് പ്രാബല്യത്തിൽ വരും. പരീക്ഷണാർഥം ആരംഭിച്ച പുതിയ വിസ നിയമം പ്രവാസികൾക്ക് ഏറെ ഉപകാരപ്പെടുന്നതാണ്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, പോർട്സ് സെക്യൂരിറ്റിയാണ് പുതിയ വിസ നിയമം ഒക്ടോബർ 3ന് പ്രാബല്യത്തിൽ വരുമെന്ന് അറിയിച്ചത്.

വിവിധ കാലയളവിലേക്കുള്ള ഗ്രീൻ വീസ, റിമോർട്ട് വർക്ക് വീസ, ഒന്നിലേറെ തവണ വന്നുപോകാവുന്ന ദീർഘകാല ടൂറിസ്റ്റ് വീസ, തൊഴിൽ അന്വേഷകർക്കുള്ള വീസ തുടങ്ങിയവയാണ് പുതിയായി ആരംഭിച്ചത്. കൂടാതെ കൂടുതൽ മേഖലകളിലേക്ക് ഗോൾ‍ഡൻ വീസയും അനുവദിച്ചിരുന്നു.വിവിധ മേഖലകളിലെ വിദഗ്ധരെയും ആഗോള പ്രതിഭകളെയും നിക്ഷേപകരെയും സഞ്ചാരികളെയും യുഎഇയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണു പരിഷ്കാരം.

സ്വന്തം സ്പോൺസർഷിപ്പിൽ വീസ ലഭിക്കുന്നതിനു പുറമെ ആശ്രിതരെയും തുല്യകാലയളവിലേക്ക് യുഎഇയിലേക്കു കൊണ്ടുവരാം. 25 വയസ്സുവരെയുള്ള ആൺകുട്ടികളെയും പെൺകുട്ടികളെ പരിധിയില്ലാതെയും സ്പോൺസർ ചെയ്യാനും പുതിയ നിയമം അനുമതി നൽകുന്നു. പഠനത്തോടൊപ്പം അനുയോജ്യമായ ജോലി കണ്ടെത്താനും പുതിയ നിയമം സഹായകരമാകും.

നിലവിൽ ആൺകുട്ടികൾക്ക് 18 വയസ്സുവരെ മാത്രമേ മാതാപിതാക്കളുടെ സ്‌പോൺസർഷിപ്പിൽ നിൽക്കാൻ സാധിച്ചിരുന്നുള്ളൂ. ഇതുമൂലം 18 കഴിഞ്ഞ ആൺമക്കളെ മറ്റേതെങ്കിലും വിസയിലേക്ക് മാറ്റുകയോ അല്ലെങ്കിൽ 4000 ദിർഹം കെട്ടിവച്ച് ഒരു വർഷ കാലാവധിയുള്ള സ്റ്റുഡൻസ് വിസ എടുത്ത് വർഷം തോറും പുതുക്കുകയോ ചെയ്തുവരികയായിരുന്നു. ഇത് രക്ഷിതാക്കൾക്ക് സാമ്പത്തിക, മാനസിക പ്രയാസം സൃഷ്ടിച്ചിരുന്നു.

പുതിയ നിയമം അനുസരിച്ച് വിദേശ മാതൃകയിൽ പഠനവും ജോലിയും ഒരുമിച്ചുകൊണ്ടുവരാനാകും. ഉന്നതവിദ്യാഭ്യാസത്തിന് വിദേശത്തേക്കു പോകുന്നത് തടയാനും പുതിയ നിയമം സഹായിക്കുന്നു.ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നിർമിതബുദ്ധി, സൈബർ സെക്യൂരിറ്റി, ഗെയിമിങ് ആൻഡ് റോബട്ടിക്‌സ്, ഡേറ്റ അനാലിസിസ് തുടങ്ങി ഏറ്റവും പുതിയ ബിരുദ-ബിരുദാനന്തര കോഴ്‌സുകൾ ഉപയോഗപ്പെടുത്തി യുഎഇയിൽ തന്നെ ഉന്നതവിദ്യാഭ്യാസം നേടി ജോലിയിൽ കയറാനുള്ള സൗകര്യം നിലവിലുണ്ട്.

അതുപോലെ യുഎഇയില്‍ താമസിച്ച് മറ്റു രാജ്യത്തെ കമ്പനികള്‍ക്കു വേണ്ടി തൊഴില്‍ ചെയ്യാന്‍ അവസരമൊരുക്കുന്നതാണ് റിമോര്‍ട്ട് വര്‍ക്ക് വിസ. ഒരു വര്‍ഷത്തേക്കായിരിക്കും റിമോട്ട് വര്‍ക്ക് വിസ ലഭിക്കുക. അടുത്ത ഒരു വര്‍ഷത്തേക്കു കൂടി കാലാവധി നീട്ടാം. മറ്റൊരു സ്‌പോണ്‍സറുടെ ആവശ്യമില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ വിസ ലഭിക്കും. എന്നാല്‍ റിമോര്‍ട്ട് വര്‍ക്ക് വിസക്ക് അപേക്ഷിക്കണമെങ്കില്‍ വിദേശത്ത് ഏതെങ്കിലും കമ്പനിയില്‍ ജോലി ചെയ്യുന്നു എന്നതിനുള്ള തെളിവ് സമര്‍പ്പിക്കണം.

നിലവിലെ തൊഴിലുടമയുമായുള്ള ഒരു വര്‍ഷത്തെ തൊഴില്‍ കരാറിന്റെ രേഖയാണ് സമര്‍പ്പിക്കേണ്ടത്. മാസത്തില്‍ ചുരുങ്ങിയത് 5000 ഡോളര്‍ അഥവാ 18,250 ദിര്‍ഹമം ശമ്പളമുണ്ടായരിക്കണം. ഇത് തെളിയിക്കുന്നതിന് അവസാനത്തെ മൂന്നു മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റും അവസാനത്തെ ഒരു മാസത്തെ സാലറി സ്ലിപ്പും കാണിക്കണം. കമ്പനി ഉടമയാണ് അപേക്ഷിക്കുന്നതെങ്കില്‍ കമ്പനി ഉടമസ്ഥാവകാശവും 5000 ഡോളര്‍ മാസ വരുമാനവും കാണിക്കുന്ന രേഖകള്‍ വേണം.

കമ്പനിയുടെ ബാങ്ക് അക്കൗണ്ടിന്റെ മൂന്ന് മാസത്തെ സ്റ്റേറ്റമെന്റ് തെളിവായി ഹാജരാക്കുകയും വേണം. ഇതിനു പുറമെ, ആറു മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട്, യുഎഇയിലെ മെഡിക്കല്‍ ചെലവുകള്‍ കവര്‍ ചെയ്യുന്ന രീതിയിലുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് എന്നിവയും ആവശ്യമാണ്.ഇങ്ങനെ റിമോട്ട് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നവര്‍ക്ക് കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാനാവുമെന്നതാണ് മറ്റൊരു സവിശേഷത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്  (7 hours ago)

ജിസ്മോളും മക്കളും ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍  (7 hours ago)

കൈക്കൂലിക്കേസില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍  (9 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (10 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ യുവാവിന്റെ മൃതദേഹം  (10 hours ago)

വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍  (10 hours ago)

ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമ്മര്‍ദങ്ങളുടെ നടുവില്‍ ജാതി സെന്‍സസ് പ്രഖ്യാപനം  (10 hours ago)

വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ഈ നാടിനാകെ ഉണ്ടെന്ന് മുഖ്യമന്ത്രി  (11 hours ago)

പുലിപ്പല്ല് കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി റാപ്പര്‍ വേടന്‍  (11 hours ago)

ഇന്ത്യന്‍ സൈന്യത്തെ പേടിച്ച് കൊടുങ്കാട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ഹാഷിം മൂസ ; പാക് പാരാ കമാന്‍ഡോയെ ജീവനോടെ തൂക്കും  (11 hours ago)

ദ്രോണാചാര്യന്‍ ഇനിയില്ല ; ഷൂട്ടിംഗ് പരിശീലകന്‍ ദ്രോണാചാര്യ സണ്ണി തോമസിന്റെ ഓര്‍മയില്‍ ശിഷ്യര്‍  (12 hours ago)

സഹജീവികള്‍ക്കായി കത്തിയെരിയുന്ന സൂര്യനോ പ്ഫാ; പിണറായിക്ക് നേരെ ഒരാട്ട്  (12 hours ago)

എല്ലാ ജില്ലകളിലും മഴ വരുന്നു; ശക്തമായ കാറ്റിനും സാദ്ധ്യത  (13 hours ago)

പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല, സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും  (13 hours ago)

വിഴിഞ്ഞം സ്വപ്‌ന പദ്ധതിയുടെ ഉദ്ഘാടനം; പ്രതിപക്ഷനേതാവിനെ മാറ്റിനിർത്താൻ ശ്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നാണംകെട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി  (13 hours ago)

Malayali Vartha Recommends