Widgets Magazine
12
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാറ്റിവെച്ച സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്... രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്, സംസ്ഥാനത്തെ മൂന്നു തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലാണ് പോളിങ് നടക്കുന്നത്, വോട്ടെണ്ണല്‍ നാളെ


കൂവപ്പള്ളി കുളപ്പുറത്ത് യുവതിയും യുവാവും വീടിനുള്ളിൽ മരിച്ച നിലയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുന്നത് തെറ്റായ സന്ദേശം: അയോഗ്യനാക്കാനുള്ള നിയമോപദേശം ഉടൻ തേടുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ...


രാഹുലിന്റെ ലൈംഗികശേഷി പരിശോധിച്ചു: അദ്ദേഹം സമ്മതിക്കാതെ അത് നടത്താൻ സാധിക്കുമോ..? പിന്നെ എങ്ങനെയാണ്‌ കേസിനോട് സഹകരിക്കുന്നില്ലെന്ന് പറയുക..? പ്രതികരിച്ച് അഭിഭാഷകൻ ശാസ്തമംഗലം അജിത്ത്


ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്: കുറ്റാരോപിതൻ്റെ കുടുംബത്തിന് ഉണ്ടാകുന്ന വേദന വലുതാണ്; കുറ്റം നിലനിൽക്കുമെന്ന് കോടതി പറയുന്നത് വരെ ക്ഷമ കാണിക്കണമെന്ന് രാഹുലിന്റെ അറസ്റ്റിൽ കുറിപ്പ് പങ്കുവച്ച് രാഹുൽ ഈശ്വർ...

പോലീസിനെ കൂടുതൽ കുരുക്കിലാക്കി പീരുമേട് കസ്റ്റഡി മരണം ; വാദം പൊളിയുന്നു ; നിർണ്ണായക തെളിവുകൾ പുറത്ത് ; അങ്കലാപ്പിലായി പോലീസ്

29 JUNE 2019 09:46 AM IST
മലയാളി വാര്‍ത്ത

More Stories...

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ

അതിജീവിതയെ സൈബർ ഇടത്തിലൂടെ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന

ഏഷ്യാ കപ്പിലെ വിജയികളായ ഇന്ത്യയ്ക്ക് ട്രോഫി നല്‍കാതിരുന്ന സംഭവം പുതിയ വഴിത്തിരിവിലേക്ക്..ടീമിന് ഏഷ്യാ കപ്പ് ട്രോഫി നല്‍കാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ ആഭ്യന്തര മന്ത്രി..പക്ഷെ ഇക്കാര്യങ്ങൾ അനുസരിക്കണം..

പാക്കിസ്ഥാനിലെ സെനിക കേന്ദ്രത്തിനു മുന്നിൽ ഉഗ്രസ്ഫോടനം..13 പേർ കൊല്ലപ്പെട്ടു,, പൊട്ടിത്തെറിച്ചത് കാർ,..

പീരുമേട് സബ് ജയിലില്‍ പ്രതി രാജ്‌കുമാർ മരിച്ച സംഭവത്തില്‍ നിർണായക പോലീസിനെ കൂടുതൽ കുരുക്കിലാക്കി റിപ്പോർട്ട് . മതിയായ ആരോഗ്യ പരിശോധനാ റിപ്പോര്‍ട്ടില്ലാതെയാണ് രാജ്‌കുമാറിനെ ജയിലിൽ പ്രവേശിപ്പിച്ചതെന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വാർത്ത. 'പ്രതി പരിശോധനയുമായി സഹകരിക്കുന്നില്ല' എന്ന് ഏതോ ഒരു ഡോക്ടര്‍ എഴുതിയ കടലാസാണ് ഹെല്‍ത്ത് സ്‌ക്രീനിങ് റിപ്പോര്‍ട്ട് എന്നപേരില്‍ പോലീസ് ജയിലില്‍ ഹാജരാക്കിയത്. ഈ കടലാസില്‍ ആശുപത്രിയുടെയോ ഡോക്ടറുടെയോ പേരുണ്ടായിരുന്നില്ല. ജൂണ്‍ 12മുതല്‍ 16വരെ രാജ്കുമാര്‍ പോലീസിന്റെ അനധികൃത കസ്റ്റഡിയിലായിരുന്നുവെന്നാണ് സൂചന

16-ന് രാവിലെ താലൂക്ക് ആശുപത്രിയില്‍നിന്ന് ഇടുക്കി മജിസ്‌ട്രേറ്റിന്റെ മുൻപിൽ ഹാജരാക്കാന്‍ പ്രതിയുടെ വൈദ്യപരിശോധനാറിപ്പോര്‍ട്ട് പോലീസ് വാങ്ങി. ഈ റിപ്പോര്‍ട്ടില്‍ എല്ലുരോഗവിദഗ്ധനെ കാണിക്കണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍,നടക്കാന്‍ ബുദ്ധിമുട്ടുള്ളതൊഴിച്ചാല്‍ മറ്റ് ശാരീരികപ്രശ്നങ്ങളൊന്നും അന്ന് റിപ്പോര്‍ട്ടു ചെയ്തിരുന്നില്ല.

തുടർന്ന് എല്ലുരോഗ വിദഗ്ധനെ കാണിക്കാതെ പോലീസുകാര്‍ പ്രതിയെ മജിസ്‌ട്രേറ്റിനുമുമ്ബില്‍ ഹാജരാക്കി. മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തപ്പോള്‍ നിയമപ്രകാരം ഹെല്‍ത്ത് സ്‌ക്രീനിങ് റിപ്പോര്‍ട്ട് പോലീസ് വാങ്ങേണ്ടതായിരുന്നു. എന്നാല്‍, ഇതിന് പ്രതിയെ നെടുങ്കണ്ടം താലൂക്കാശുപത്രിയിലോ പീരുമേട് താലൂക്ക് ആശുപത്രിയിലോ കൊണ്ടുപോയില്ല. പകരം, ഒരു റിപ്പോര്‍ട്ട് തട്ടിക്കൂട്ടുകയായിരുന്നു എന്നാണ് കരുതുന്നത്.

ഇത്രയും അവശനായ ഒരാള്‍ക്ക് എങ്ങനെയാണ് ഹെല്‍ത്ത് സ്‌ക്രീനിങ് റിപ്പോര്‍ട്ട് കിട്ടിയത് എന്നുചോദിച്ചപ്പോള്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍നിന്നു കിട്ടിയെന്നാണ് പീരുമേട് സബ്ജയിലില്‍നിന്നു ലഭിച്ച വിശദീകരണം. അതേസമയം. താലൂക്ക് ആശുപത്രിയില്‍നിന്ന് അങ്ങനെയൊരു റിപ്പോര്‍ട്ട് കൊടുത്തിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

പ്രതി അവശനിലയിലാണെന്ന് മനസ്സിലാക്കിയ പോലീസുകാര്‍ ഇയാളെ ജയിലിലാക്കി കൈകഴുകാനാണ് ശ്രമിച്ചത്. എന്നാല്‍, രാത്രി ഒന്നരയ്ക്ക് നടക്കാന്‍പോലും വയ്യാത്ത ഒരാളെ ജയിലിന്റെ കവാടം തുറന്ന് ജീപ്പ് അകത്തേക്കുകയറ്റി മൂന്നുപോലീസുകാര്‍ താങ്ങിയെടുത്തുകൊണ്ടുവന്നപ്പോള്‍ അവരുടെ കൈയിലുള്ള റിപ്പോര്‍ട്ട് ആധികാരികമാണോ എന്നുപരിശോധിക്കാന്‍ ജയില്‍ജീവനക്കാര്‍ ശ്രദ്ധിച്ചതുമില്ല. ഇതോടെ ജയില്‍ ജീവനക്കാരും പോലീസിനൊപ്പം കുറ്റവാളികളാകുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്.

വീണ്ടും ജയിലധികൃതമായി ബന്ധപ്പെട്ടപ്പോള്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍നിന്നാകാം എന്നുപറഞ്ഞു. എന്നാല്‍, അവിടെനിന്ന് അങ്ങനെ റിപ്പോര്‍ട്ടുകൊടുത്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വീണ്ടും അന്വേഷിച്ചപ്പോഴാണ് ഡോക്ടറുടെ പേരുപോലുമില്ലാത്ത ഒരു കടലാസാണ് റിപ്പോര്‍ട്ടെന്ന പേരില്‍ പോലീസ് കൈമാറിയതെന്ന് ഒരു ജയില്‍ ജീവനക്കാരന്‍ പറഞ്ഞത്.

നാട്ടുകാര്‍ തല്ലിച്ചതച്ചശേഷമാണ് രാജ്കുമാറിനെ തങ്ങളുടെ കൈയില്‍ കിട്ടിയതെന്ന് പോലീസിന് വാദിക്കാമെങ്കിലും ഏറ്റെടുക്കും മുൻപ് എന്തുകൊണ്ട് വൈദ്യപരിശോധന നടത്തിയില്ലെന്ന ചോദ്യത്തിന് മറുപടിപറയേണ്ടിവരും.

അതേസമയം , രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞിരുന്നില്ലെന്ന ഇടുക്കി എസ്.പി.യുടെ വാദം പൊളിയുന്നു. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത വിവരവും അദ്ദേഹം അവശനായിരുന്നുവെന്ന റിപ്പോര്‍ട്ടും സ്‌പെഷ്യല്‍ ബ്രാഞ്ച് കൃത്യമായി ഇടുക്കി ജില്ലാ പോലീസ് മേധാവിയെയും ഡി.വൈ.എസ്.പി.യെയും അറിയിച്ചിരുന്നതായാണ് സൂചന. എന്നാല്‍ എസ്.പി. കെ.ബി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ റിപ്പോര്‍ട്ട് അവഗണിക്കുകയായിരുന്നു.

ജ്കുമാറിനെ കസ്റ്റഡിയിലെടുത്ത വിവരം സ്‌പെഷ്യല്‍ ബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാല്‍ രാജ്കുമാറിനെ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്ത വിവരം താനറിഞ്ഞില്ലെന്നായിരുന്നു എസ്.പി. കെ.ബി. വേണുഗോപാല്‍ നേരത്തെ പ്രതികരിച്ചത്.

രാജ്കുമാറിന്റെ കസ്റ്റഡി വിവരം രേഖാമൂലം അറിയിച്ചില്ലെന്നും മറച്ചുവച്ചെന്നുമായിരുന്നു എസ്.പി. കെ.ബി. വേണുഗോപാല്‍ പറഞ്ഞിരുന്നത്. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത വിവരം ഉന്നതഉദ്യോഗസ്ഥരെ അറിയിക്കാതിരുന്നത് ഉള്‍പ്പെടെയുള്ള കൃത്യവിലോപം ചൂണ്ടിക്കാണിച്ച് നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിലെ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ജൂണ്‍ 13,14 തിയതികളിലായി എല്ലാവിവരങ്ങളും ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുലിനെ ഏഴു ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് എസ്‌ഐടി ആവശ്യപ്പെടുക...  (19 minutes ago)

കിലോയ്ക്ക് 5000 രൂപ, ഇനിയും വർദ്ധിച്ചേക്കും  (24 minutes ago)

കുന്ദമംഗലം പതിമംഗലത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച്  (53 minutes ago)

തെരഞ്ഞെടുപ്പ് ഇന്ന്...  (1 hour ago)

സത്യഗ്രഹ സമരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...  (1 hour ago)

ഇന്ന് പ്രാദേശിക അവധി....  (1 hour ago)

യുവതി വീടിനുള്ളിൽ നിലത്ത് മരിച്ച നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലും...  (1 hour ago)

തിരുവാഭരണങ്ങളുമായി ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് പുറപ്പെടും  (2 hours ago)

സങ്കടക്കാഴ്ചയായി.... പാൽ വിതരണ വാഹനത്തിന്റെ ഡോർ തുറന്നുപോയി റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ യുവാവ്  (2 hours ago)

പിഎസ്എൽവി സി 62 വിക്ഷേപണം ഇന്ന്  (2 hours ago)

ചെങ്ങന്നൂരില്‍ 2.5 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍  (10 hours ago)

കേരള രാഷ്ട്രീയത്തില്‍ കേട്ടു കേള്‍വി പോലുമില്ലാത്ത സൈക്കോ പാത്ത് ; നിയമസഭയില്‍ തുടരുന്നത് അപമാനമെന്ന് മന്ത്രി ആര്‍ ബിന്ദു  (10 hours ago)

കരമനയില്‍ കാണാതായ 14 കാരി തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കുട്ടി നടന്നുപോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു: അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും കുട്ടി ഏതെങ്കിലും ട്രെയിനില്‍ കയറി പോയോ എന്ന കാര്യത്തി  (10 hours ago)

കൊണ്ടോട്ടിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു  (10 hours ago)

ഏകദിന പരമ്പര:ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം  (11 hours ago)

Malayali Vartha Recommends