പോലീസിന്റെ തിണ്ണമിടുക്ക് മകന്‍ നഷ്ട്ടപ്പെട്ട ഒരമ്മയോട്

കേരളം ലജ്ജിച്ചു തലതാഴ്ത്തുന്നു. പിണറായി സര്‍ക്കാറിനെതിരെ ഇത്രയും ജനരോഷം ഉയരുന്നത് ഇതാദ്യം. ആ അമ്മയെ വലിച്ചിഴച്ചു കൊണ്ടുപോയപ്പോള്‍ അവര്‍ നിരന്തരം പറഞ്ഞ ഒരു വാക്കുണ്ട് 'ഞാന്‍ ഒരമ്മയാണ് അമ്മയാണെന്ന്. 'ആ 'അമ്മ' എന്ന പദത്തിന്റ മഹനീയത മനസ്സിലാകാത്ത അധികാരത്തിന്റെ അഹന്ത ഒരു ഇരട്ടച്ചങ്കനും ഭൂഷണമല്ല. പ്രതികരണങ്ങളുമായി സോഷ്യല്‍ മീഡിയ കത്തിയാളുകയാണ്. അവരുടെ വികാരങ്ങള്‍ പ്രതികരണങ്ങളായി മാറുന്നു. പ്രതിഷേധമായി തീരുന്നു.
ടിയാന്മെന്‍ സ്‌ക്വയറിലെ കമ്മ്യൂണിസ്റ്റ് കാട്ടാളത്തം പോലെ നിലവിളിയായി മാറുന്നു. രോഹിത് വെമുലയ്ക്കുവേണ്ടി വാദിച്ച കമ്മ്യൂണിസ്റ്റുകാരെവിടെയെന്നു ജനം ചോദിക്കുന്നു. മുഷ്ടി ചുരുട്ടി ബൂട്ടിട്ട് ചവിട്ടി ആ അമ്മയുടെ നെഞ്ചു തകര്‍ക്കുന്നതിനു മുമ്പ് കൈപിടിച്ച് ആ വേദന മായ്‌ക്കേണ്ടവരല്ലേ ഈ ഭരണകൂടം.
നീതിക്കുവേണ്ടി പോരാടുന്ന, മകന്‍ നഷ്ടപ്പെട്ട അമ്മയ്ക്ക് പോലീസ് വക മര്‍ദ്ദനം. ഒരു കടുത്ത എസ്.എഫ്.ഐക്കാരന്റെ അമ്മയാണ് പോലീസിന്റെ ചവിട്ടേറ്റ് ഈ കിടക്കുന്നത്. ജീവന്‍ നഷ്ടമായ യുവസഖാവിന്റെ അമ്മ മഹിജ. പിണറായിയെ ആരാധിച്ചിരുന്ന ജിഷ്ണുവിന്റെ അമ്മ. മാസം മൂന്ന് പിന്നിട്ടിട്ടും എന്റെ മകന്റെ കൊലപാതികകളെ പിടികൂടാത്തതെന്ത് എന്നാണ് ആ അമ്മ ചോദിച്ചത്. അതിനാണവരെ തെരുവിലൂടെ വലിച്ചിഴച്ചത്. നിങ്ങള്‍ വലിച്ചിഴച്ചത് കേരളത്തിന്റെ 'അമ്മ മനസ്സിനെയാണ്. സ്ത്രീത്വത്തിനുവേണ്ടി നിലവിളിക്കുന്ന ഫെമിനിസ്റ്റുകളെവിടെ?
ഈ അമ്മയെ വിമര്‍ശിക്കുന്ന, ആക്ഷേപിക്കുന്ന പരിപാടിക്ക് സഖാവ് ഷംസീര്‍ എംഎല്‍എ തുടക്കമിട്ടുകഴിഞ്ഞു.
അപ്പോ എങ്ങനെയാ..? ബാക്കിയുള്ള സഖാക്കളും ഈ അമ്മയ്‌ക്കെതിരേ, ആ കുടുംബത്തിനെതിരേ പൂരപ്പാട്ടുമായി ഇറങ്ങുകയല്ലേ..? അങ്ങനെയാണല്ലോ പതിവ്..! പ്രിയപ്പെട്ട മുഖ്യമന്ത്രി ജിഷ്ണുവിനെ നഷ്ടപ്പെട്ടതിനേക്കാള്‍ വലിയ ഒരു നഷ്ടവും ആ അമ്മക്ക് ഇനിയീ ഭൂലോകത്ത് വരാനില്ല. പക്ഷേ താങ്കള്‍ക്കും പാര്‍ട്ടിക്കും നഷ്ടപ്പെടാന്‍ ഏറെയുണ്ട്. മഹിജ ഒരു കൊടുങ്കാറ്റാവുന്ന നാളുകളെയാണ് നിങ്ങള്‍ സൃഷ്ടിക്കുന്നത്.
മകന്‍ നഷ്ടപ്പെട്ട ഒരു അമ്മയുടെ വേദന കാക്കി കുപ്പായക്കാര്‍ക്കു മനസ്സിലായെന്നു വരില്ല. പക്ഷെ ഒരു ജനകീയ സര്‍ക്കാര്‍ അതിനു കൂട്ട് നില്‍ക്കരുത്. ഡിജിപിയെ കാണാന്‍ എത്തിയ ആ അമ്മയെ വലിച്ചിഴച്ച കാഴ്ച ഹൃദയഭേദകമായി. എന്തുകൊണ്ടാണ് പിണറയായിയുടെ പൊലീസിന് നിരന്തമായി ഇങ്ങനെ പിഴക്കുന്നത്? ഈ അമ്മയുടെ ശാപം പലതും കൊണ്ടേ പോകൂ. സൂചീ കൊണ്ട് എടുക്കാമായിരുന്ന പ്രശ്‌നം, ഇനി ആയിരം ക്രെയിന്‍ കൊണ്ടും തടുക്കാനാകാത്ത പ്രശ്‌നമാക്കി വളര്‍ത്തുകയാണ്.
മകന്‍ നഷ്ടപ്പെട്ട ഒരമ്മ നീതി തേടി ഡി.ജി.പി ഓഫീസിന് മുന്നില്‍ നിരാഹാരമിരിക്കേണ്ട അവസ്ഥ. എത്ര ദയനീയമാണിത്. മംഗളത്തിലെ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ കാണിച്ച ഉത്സാഹം എന്തെ പോലീസ് ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികള്‍ ആയവരോട് കാണിക്കുന്നില്ല? 90 ദിവസമായിട്ടും ആ അമ്മയുടെ കണ്ണീര്‍ കാണാത്ത ഭരണകൂടം ആരെയാണ് പ്രതിനിധാനം ചെയ്യുന്നത്.
എവിടെ പോയി സാംസ്‌ക്കാരിക നായകര്‍..? സംയുക്ത പ്രസ്താവനക്ക് സ്‌കോപ്പില്ലേ..? അതോ മാതൃത്വം പോലീസ് ബൂട്ടിനു ചവിട്ടി അരയ്ക്കാന്‍ ഉള്ളത് ആണെന്നാണോ സാംസ്‌കാരികാരുടെ നിലപാട്..? അറിയാന്‍ കേരളത്തിന് കൗതുകമുണ്ട് ...
നിങ്ങള്‍ വഴിയില്‍ ഇട്ടു ചവിട്ടിയത് ഞങ്ങളെ തന്നെയാണ്. ജനങ്ങള്‍ക്കു ഒപ്പമല്ലാത്ത ഭരണകൂടം പിഴുതു എറിയേണ്ട വിപത്താണ്.
ഇടതു പക്ഷ മനസ്സുള്ളവര്‍ എല്ലാം ഇന്ന് നിരാശരാണ്, ലജ്ജിച്ചു തല താഴ്ത്തുകയാണ്. പാര്‍ട്ടി അംഗങ്ങള്‍ അല്ലാത്ത ലക്ഷ കണക്കിന് അനുഭാവികളാണ് പാര്‍ട്ടിയുടെ കരുത്തു എന്ന് മറക്കാതിരുന്നെങ്കില്‍, പോലീസിനെ വേണ്ടവിധം നിയന്ത്രിക്കാന്‍ കഴിവില്ലാത്ത ഒരു ഇടതു ഭരണം ഭരണമല്ല. വെമൂലക്കുവേണ്ടി നമ്മള്‍ ഉയര്‍ത്തിയ പ്രധിഷേധം വ്യാജമായിരുന്നെന്നു തോന്നിപ്പോകുന്നു. വീഴ്ച പറ്റി. എന്ന് ഏറ്റു പറഞ്ഞിട്ട് കാര്യമില്ല. ഓരോ ദിനവും നിരാശ മാത്രം നല്‍കുന്നു. ഒരിക്കലും അവസാനിക്കാത്ത വീഴ്ചകള്‍. ടി പി സെന്‍കുമാര്‍ ആയിരുന്നു ശരിയെന്നു തോന്നിപോകുന്നു.
https://www.facebook.com/Malayalivartha