Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്ത്രീകള്‍ രാത്രിയില്‍ ജോലി ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കുവൈറ്റ്

30 JULY 2018 12:00 PM IST
മലയാളി വാര്‍ത്ത

രാത്രിയില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കുവൈറ്റ് .15 മേഖലകളിലാണ് വിലക്കുള്ളത്. പെയ്ന്റിങ്, ആസ്ബസ്‌റ്റോസ് നിര്‍മാണം, ക്ലോറിന്‍, സോഡ നിര്‍മാണം, ഫാക്ടറികള്‍, കീടനാശിനി വില്‍പന നിര്‍മാണ കേന്ദ്രങ്ങള്‍, മാംസ വില്‍പന സ്ഥാപനങ്ങള്‍, വിവിധയിനം എന്‍ജിനുകളുടെ നിര്‍മാണ കേന്ദ്രങ്ങള്‍, ഇലക്ട്രിക് ബാറ്ററി നിര്‍മാണം അറ്റകുറ്റപ്പണി, കെട്ടിട നിര്‍മാണം തുടങ്ങിയ വലിയ അധ്വാനം ആവശ്യമുള്ള തൊഴില്‍ മേഖലകളിലാണ് മാന്‍പവര്‍ പബ്ലിക് അതോറിറ്റി രാത്രിയില്‍ സ്ത്രീകള്‍ക്ക് ജോലി വിലക്ക് ഏര്‍പ്പെടുത്തിയത്.
ഹോട്ടലുകള്‍, ഫാര്‍മസികള്‍, മെഡിക്കല്‍ ലാബ്, ബാങ്കുകള്‍, ഉല്ലാസ കേന്ദ്രങ്ങള്‍, അഭിഭാഷക ഓഫിസുകള്‍, സഹകരണ സംഘങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, തിയറ്ററുകള്‍, ടി.വി, റേഡിയോ, വിമാനത്താവളത്തിലെയും തുറമുഖത്തെയും കച്ചവട സ്ഥാപനങ്ങള്‍, എണ്ണമേഖല, സര്‍ക്കാറുമായി കരാറുള്ള കമ്പനികള്‍ തുടങ്ങിയ മേഖലകളില്‍ റമദാനില്‍ ഒഴികെ രാത്രി 12 മണി വരെയാണ് സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ അനുമതിയുള്ളത്.

ലേഡീസ് ഹെല്‍ത്ത് സെന്ററുകള്‍, ലേഡീസ് ബ്യുട്ടിപാര്‍ലറുകള്‍, സ്ത്രീകളുടെ വസ്ത്ര വ്യാപാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പുരുഷന്‍മാര്‍ക്ക് ജോലി വിലക്ക് ഏര്‍പ്പെടുത്തിയതായും മാന്‍പവര്‍ അതോറിറ്റി അറിയിച്ചു. വിവാഹ മോചിതയായ സ്ത്രീകള്‍ക്ക് അവരുടെ 'ഇദ്ദ' കാലമായ നാല് മാസവും പത്ത് ദിവസം ശമ്പളത്തോടെ അവധി നല്‍കേണ്ടതാണ്.

സ്ത്രീകള്‍ക്ക് കുട്ടികളെ മുലയൂട്ടാന്‍ ദിവസവും രണ്ട് മണിക്കൂര്‍ സമയം അനുവദിക്കണം. കുട്ടികള്‍ക്ക് രണ്ടു വയസ്സാകുന്നതു വരെയാണ് ഈ ഇളവ് ലഭിക്കുക. തൊഴിലുടമയുടെ കടമയാണ് രാത്രിയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് യാത്രാ സൗകര്യവും സുരക്ഷയും നല്‍കുക എന്നത് . 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീഡിയോ കോളിൽ മരണം ഉറപ്പാക്കി, കഴിഞ്ഞ് തട്ടുകടയിൽ ആഘോഷം! 13-കാരിയുടെയും കാമുകന്റെയും 'സൈക്കോ' ബുദ്ധി കണ്ട് ഞെട്ടി പോലീസ്...  (4 minutes ago)

പാലാ ന​ഗരസഭയിൽ എൽഡിഎഫ് പിന്തുണച്ച സ്വതന്ത്രഅം​ഗം മായാ രാഹുൽ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു...  (21 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (33 minutes ago)

ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (45 minutes ago)

ഓണക്കാലത്ത് റോഡിലെ തിരക്കൊഴിവാക്കാനായി ഓഗസ്റ്റ് 20 മുതൽ ഈ മാസം അവസാനം വരെ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തി  (56 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (1 hour ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (1 hour ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (1 hour ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (2 hours ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (2 hours ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (2 hours ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (3 hours ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (3 hours ago)

Malayali Vartha Recommends