Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അബുദബിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു, 44 പേര്‍ക്ക് പരിക്ക്

31 JULY 2018 08:37 AM IST
മലയാളി വാര്‍ത്ത

അബൂദബിയില്‍  രണ്ട് കാറുകളും ബസും ഉള്‍പ്പെട്ട അപകടത്തില്‍ മൂന്നുപേര്‍ മരിക്കുകയും 44 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഷവാമെഖ് പാലത്തിലേക്ക് വരുന്ന റോഡില്‍ തിങ്കളാഴ്ചയാണ് അപകടം. തൊഴിലാളികളെ കൊണ്ടുപോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരും പരിക്കേറ്റവരുമെല്ലാം ബസിലുള്ളവരാണ്.
അപകടത്തെ തുടര്‍ന്ന് റോഡരികിലുള്ള സൂചനബോര്‍ഡിന്റെ ലോഹക്കാല് ബസിന് മുകളില്‍ വീണാണ് മരണം സംഭവിച്ചത്. ഒരു ലോറി പെട്ടെന്ന് മുന്നില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ താന്‍ വാഹനം വെട്ടിക്കുകയായിരുന്നുവെന്നാണ് ബസ് ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് ബസ് നിസാന്‍ പട്രോള്‍ കാറുമായി കൂട്ടിയിടിച്ചു. കാര്‍ ഡ്രൈവര്‍  കൂട്ടിയിടി ഒഴിവാക്കാന്‍ ശ്രമിക്കവേ വാഹനം മിനിവാനില്‍ പോയി ഇടിക്കുകയായിരുന്നു.

ബസ് നാല് തവണ മറിഞ്ഞതിനാല്‍ ഡ്രൈവര്‍ അമിത വേഗതയില്‍ വാഹനം ഓടിക്കുകയായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. നാലാമത്തെ മറിച്ചിലില്‍ ബസ് ടയറില്‍ നേരെ നില്‍ക്കുകയായിരുന്നു. ബസ് കാറില്‍നിന്ന് നിശ്ചിത അകലവും പാലിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

ബസ് െ്രെഡവറും ലോറി ഡ്രൈവറും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാണ് അപകടത്തിന്റെ പ്രധാന കാരണമെന്ന് സംശയിക്കുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനുള്ള അന്വേഷണം നടത്തിവരികയാണെന്ന് അബൂദബി ട്രാഫിക് പൊലീസിലെ എക്‌സ്റ്റീരിയര്‍ റോഡ്‌സ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ സാലിം ആല്‍ ദാഹിരി പറഞ്ഞു.

കാര്‍ െ്രെഡവറായ ഇമാറാത്തിയും മിനി വാന്‍ ഡ്രൈവറായ ഏഷ്യക്കാരനും അപകടത്തിന്റെ ഇരകള്‍ മാത്രമായതിനാല്‍ അവര്‍ക്കെതിരെ കേസെടുത്തിട്ടില്ല. അപകടം സംബന്ധിച്ച് രാവിലെ 7.30നാണ് പൊലീസിന് വിവരം ലഭിച്ചത്.
പൊലീസും ആംബുലന്‍സുകളും ആശുപത്രി ജീവനക്കാരും സംഭവസ്ഥലത്ത് കുതിച്ചെത്തി. പരിക്കേറ്റവരെ റഹ്ബയിലെയും മഫ്‌റഖിലെയും ആശുപത്രികളിലേക്ക് മാറ്റി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീഡിയോ കോളിൽ മരണം ഉറപ്പാക്കി, കഴിഞ്ഞ് തട്ടുകടയിൽ ആഘോഷം! 13-കാരിയുടെയും കാമുകന്റെയും 'സൈക്കോ' ബുദ്ധി കണ്ട് ഞെട്ടി പോലീസ്...  (5 minutes ago)

പാലാ ന​ഗരസഭയിൽ എൽഡിഎഫ് പിന്തുണച്ച സ്വതന്ത്രഅം​ഗം മായാ രാഹുൽ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു...  (22 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (34 minutes ago)

ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (46 minutes ago)

ഓണക്കാലത്ത് റോഡിലെ തിരക്കൊഴിവാക്കാനായി ഓഗസ്റ്റ് 20 മുതൽ ഈ മാസം അവസാനം വരെ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തി  (57 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (1 hour ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (1 hour ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (1 hour ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (2 hours ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (2 hours ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (2 hours ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (3 hours ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (3 hours ago)

Malayali Vartha Recommends