Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അനധികൃതമായി മക്കയിലേക്ക് കടക്കുന്നത് നിരവധി പേർ; ഹജ്ജ് സീസൺ ആരംഭിച്ചതോടെ നിയമലംഘകരെ കുടുക്കാൻ സുരക്ഷ ശക്തമാക്കുന്നു

31 JULY 2018 03:53 PM IST
മലയാളി വാര്‍ത്ത

അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാൻ ശ്രമിച്ച നിരവധി പേരെ സൗദി സുരക്ഷാ വിഭാഗം വലയിലാക്കിയതായി റിപ്പോർട്ടുകൾ. പിടിക്കപ്പെട്ടവർക്ക് കടുത്ത ശിക്ഷ നൽകുമെന്ന് സംഘം വ്യക്തമാക്കി. അതേസമയം അനധികൃതമായി എത്തുന്നവര്‍ക്ക് യാത്രാ സൗകര്യം ചെയ്തു കൊടുക്കുന്നവരുടെ വാഹനങ്ങൾ കണ്ടുകെട്ടുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ഹജ്ജ് സീസൺ ആരംഭിക്കുന്നതോടെ അനുമതി പത്രമില്ലാതെ മക്കയിലേക്ക് പ്രവേശിക്കാനാകില്ല. നിയമം തെറ്റിച്ച് ഹജ്ജ് ചെയ്യാന്‍ ശ്രമിക്കുന്നത് കുറ്റകരവും, ശിക്ഷാര്‍ഹവുമാണ്. ശിക്ഷ വിധിക്കാന്‍ പ്രത്യേക സീസണല്‍ കമ്മറ്റിക്ക് രൂപം നല്‍കിയതായി ജനറല്‍ ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.

അര്‍ദ്ധ ജുഡീഷ്യറി അധികാരമുളളതാണ് ഈ കമ്മിറ്റി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് കമ്മിറ്റി. നിയമലംഘകര്‍ക്ക് ഉടനടി ശിക്ഷ വിധിക്കാനും ഈ കമ്മിറ്റിക്ക് അധികാരമുണ്ട്. അനുമതി പത്രമില്ലാതെ തീര്‍ത്ഥാടകര്‍ക്ക് യാത്രാ സൗകര്യമൊരുക്കുന്നവര്‍ക്ക് 15 ദിവസം വരെ തടവാണ് ശിക്ഷ വിധിക്കുന്നത്. ഇതിന് പുറമെ വണ്ടിയിലെ ഓരോ തീര്‍ത്ഥാടകനും 10,000 റിയാല്‍ വീതം പിഴയുമൊടുക്കണം.

വാഹനയുടമ വിദേശിയാണെങ്കില്‍ ജയില്‍ ശിക്ഷയ്ക്ക് ശേഷം നാടുകടത്തും. ഒപ്പം സൗദിയിലേക്ക് ആജീവനാന്ത വിലക്കുമുണ്ടാകും. ഇവരുടെ വാഹനം കണ്ടുകെട്ടുകയും ചെയ്യും. സ്വദേശികളാണ് നിയമ ലംഘനം നടത്തുന്നതെങ്കില്‍ ഓരോ തവണയും ശിക്ഷ വര്‍ധിക്കും. നിയമവ്യവസ്ഥകള്‍ പാലിച്ച്‌ കൊണ്ട് പൊതുജനങ്ങള്‍, വിശ്വാസികള്‍ക്ക് സൗകര്യം ചെയ്തു കൊടുക്കണമെന്ന് ജവാസാത്ത് വിഭാഗം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീഡിയോ കോളിൽ മരണം ഉറപ്പാക്കി, കഴിഞ്ഞ് തട്ടുകടയിൽ ആഘോഷം! 13-കാരിയുടെയും കാമുകന്റെയും 'സൈക്കോ' ബുദ്ധി കണ്ട് ഞെട്ടി പോലീസ്...  (4 minutes ago)

പാലാ ന​ഗരസഭയിൽ എൽഡിഎഫ് പിന്തുണച്ച സ്വതന്ത്രഅം​ഗം മായാ രാഹുൽ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു...  (21 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (33 minutes ago)

ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (45 minutes ago)

ഓണക്കാലത്ത് റോഡിലെ തിരക്കൊഴിവാക്കാനായി ഓഗസ്റ്റ് 20 മുതൽ ഈ മാസം അവസാനം വരെ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തി  (56 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (1 hour ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (1 hour ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (1 hour ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (2 hours ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (2 hours ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (2 hours ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (3 hours ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (3 hours ago)

Malayali Vartha Recommends